Connect with us

Video Stories

കുലുങ്ങുന്നു കാവിക്കോട്ടകള്‍

Published

on

കെ.പി ജലീല്‍

നവംബര്‍ 12 മുതല്‍ നാല് ഘട്ടമായി നടക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മോദി തരംഗത്തെ പിടിച്ചുകെട്ടുമെന്ന് ഏതാണ്ടുറപ്പായി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതില്‍ ആദ്യ മൂന്നില്‍ ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസും തെലുങ്കാനയില്‍ ടി.ആര്‍.എസുമാണ് ഭരിക്കുന്നത്. ബി.ജെ.പിയുടെ മൂന്നു കോട്ടയിലും പാര്‍ട്ടി അടിപതറുകയാണ്. ഗുജറാത്ത്, പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം വര്‍ധിതാവേശത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണി. അമിത്ഷായും മോദിയും കിണഞ്ഞുപിടിച്ചിട്ടും ഇരുപത് സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ച ബി.ജെ.പിയുടെ അണികളില്‍ പഴയ ആവേശമില്ല. നോട്ടു നിരോധനവും വ്യാപകമായ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കര്‍ഷക ആത്മഹത്യകളും വെടിവെപ്പുകളും ആള്‍ക്കൂട്ടക്കൊലകളും ജനങ്ങളുടെ വലിയതോതിലുള്ള വെറുപ്പിനും രോഷത്തിനും ഇടയാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാളയത്തിലെ പ്രതീക്ഷകള്‍ സംസ്ഥാനങ്ങളിലെ യുവ നേതൃനിരയും ജനങ്ങളിലെ അസംതൃപ്തിയും മതേതരത്വവുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് എതിരായാല്‍ മോദിയുടെ കേന്ദ്രത്തിലെ ഇറക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് വിലയിരുത്താം.
ഇവിടെയാണ് രാമക്ഷേത്രവുമായുള്ള വരവ്. ഇപ്പോള്‍ ക്ഷേത്ര കാര്‍ഡ് ഇറക്കുന്നതിന്റെ കാരണവും ഈ തെരഞ്ഞെടുപ്പുകള്‍തന്നെ. നിയമസഭാതെരഞ്ഞെടുപ്പുകള്‍ മുതല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പുവരെ ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്തുകയും തുടര്‍ന്ന് അധികാരം കിട്ടിയാലും ഇല്ലെങ്കിലും ക്ഷേത്ര നിര്‍മാണം നടത്തുകയുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ പദ്ധതി. ബി.ജെ.പി അനുകൂല മാധ്യമമായ റിപ്പബ്ലിക് ടി.വി കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നത് ബി.ജെ.പിക്ക് ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്. കേവല ഭൂരിപക്ഷംപോലും ലഭിക്കാന്‍ പാര്‍ട്ടിക്കാവില്ലെന്ന് സര്‍വേ വിലയിരുത്തിയിട്ടുണ്ട്. ഇതിനു കാരണം കഴിഞ്ഞ നാലു വര്‍ഷം ബി.ജെ.പിയെ തുണച്ച സംസ്ഥാനങ്ങളിലൊക്കെ ഉയര്‍ന്നിരിക്കുന്ന കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരം തന്നെയാണ്. ജനങ്ങളില്‍ അമര്‍ഷം പടരുമ്പോള്‍ 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ മോദിയെ പിന്നിലാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേന്ദ്രത്തിന്റെ നയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂവായിരം കോടി പട്ടേല്‍ പ്രതിമക്ക് ചെലവഴിച്ച മോദിക്ക് എന്തുകൊണ്ട് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനും അവരുടെ വിളയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കഴിയുന്നില്ലെന്നാണ് ജനം ചോദിക്കുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 122ഉം രാജസ്ഥാനില്‍ 142ഉം നേടുമെന്നാണ് എ.ബി.പി ന്യൂസ്് പ്രവചനം. മധ്യപ്രദേശില്‍ ആദ്യഘട്ടവോട്ടെടുപ്പിന് ഒരാഴ്ച മാത്രമാണ് ബാക്കി. നവംബര്‍ 12നും 20നുമാണ് ഇവിടെ വോട്ടെടുപ്പ്. മിസോറാമില്‍ 28നും രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ ഏഴിനുമാണ് സമ്മതിദാനം. 11ന്് ഫലപ്രഖ്യാപനം.
പതിനഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഇത്തവണ വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയില്‍നിന്ന് അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് തന്നെ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത് സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് ബി.ജെ.പി വൃത്തങ്ങളിലുണ്ടാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് വലിയ തോതിലുള്ള ഉണര്‍വ് പ്രകടമാണ്. മൊത്തമുള്ള 230 സീറ്റില്‍ ബി.ജെ.പിക്ക് നിലവില്‍ 165 ആണുള്ളത്. കോണ്‍ഗ്രസിന് 58 ഉം ബി.എസ്.പിക്ക് നാലും മൂന്ന് സ്വതന്ത്രരുമുണ്ട്. 50 സീറ്റ് ബി.എസ്.പി ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് സഖ്യം തകരാന്‍ കാരണമായത്. ജ്യോതിരാദിത്യസിന്ധ്യയും കമല്‍നാഥും ദിഗ്‌വിജയ്‌സിംഗുമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യമുഖങ്ങള്‍. ഇതില്‍ സിന്ധ്യക്കാണ് ജനകീയ പിന്തുണ കൂടുതല്‍. 2019ല്‍ കമല്‍നാഥിനെ ഡല്‍ഹിയിലേക്ക് വിളിക്കാനാണ് സാധ്യത കൂടുതല്‍. സിംഗും കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടിക ജാതി വിഭാഗങ്ങളുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവര്‍ പതിറ്റാണ്ടുകളായി കോണ്‍ഗ്രസിനെയാണ് പിന്തുണക്കുന്നത്. യു.പി.എയോട് ചേര്‍ന്ന ചില മേഖലകളില്‍ ബി.എസ്.പിക്കും ഇവരില്‍ സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും അടുത്തിടെ കോണ്‍ഗ്രസ് നേടിയ വിജയം ബി.ജെ.പിയുടെ മുട്ടുവിറപ്പിക്കുകയാണ്. ആഗസ്റ്റില്‍ 14ല്‍ 9 തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. മന്‍സോറില്‍ കഴിഞ്ഞവര്‍ഷം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിരപരാധിയായ വിദ്യാര്‍ത്ഥിയടക്കം ആറു പേരെയാണ് ചൗഹാന്‍ സര്‍ക്കാര്‍ വെടിവെച്ച് കൊന്നത്. ഇത് മോദിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയുടെ ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവരുന്നത്. ഇതും ബി.ജെ.പിയുടെ അടിയിളക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷവേട്ട നടന്ന സംസ്ഥാനമാണ് വസുന്ധരയുടെ രാജസ്ഥാന്‍. ബംഗാളി മുസ്്‌ലിം തൊഴിലാളിയെ മഴുകൊണ്ട് വെട്ടിനുറുക്കിയശേഷം തീവെച്ച് അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളും അരങ്ങുതകര്‍ത്താടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അനങ്ങിയില്ലെന്ന് മാത്രമല്ല, ഇവക്കെല്ലാം ഒത്താശ ചെയ്യുകയാണെന്ന തോന്നലാണ് പൊതുവെയുള്ളത്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനായി സര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വാര്‍ത്തയെഴുതുന്നതിന്മുമ്പ് സര്‍ക്കാരിന്റെ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിയമം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചത് ദേശീയതലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടവരുത്തിയിരുന്നു. 200ല്‍ 163 സീറ്റ് നേടിയാണ് ബി.ജെ.പി 2013ല്‍ അധികാരത്തിലെത്തിയതെങ്കില്‍ അഞ്ചുകൊല്ലം കൊണ്ട് വലിയ ജനരോഷമാണ് പാര്‍ട്ടി ഏറ്റുവാങ്ങിയിരിക്കുന്നത്. രജപുത്ര സമുദായം ബി.ജെ.പിയെ ഇവിടെ കൈവിട്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച രാജേഷ്‌പൈലറ്റിന്റെ പുത്രന്‍ യുവ എം.പി സച്ചിന്‍ പൈലറ്റിന്റെ ഊര്‍ജസ്വലത കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നു. 2002 മുതല്‍ ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമാണ് സച്ചിന്‍. നിലവില്‍ നിയമസഭയില്‍ 27 സീറ്റുള്ള കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍. ബി.എസ്.പിക്ക് മൂന്നു സീറ്റുണ്ട്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാലും. സ്വതന്ത്രര്‍ ഏഴും. പിന്നാക്കക്കാരും ദലിതുകളും ബി.ജെ.പിയെ കൈയൊഴിഞ്ഞിരിക്കുകയാണ്. ബി.എസ്.പിക്കും കോണ്‍ഗ്രസിനുമായി ഈ വോട്ടുകള്‍ വീതിച്ചുപോകുമോയെന്ന ഭീതിയുണ്ട്.
ഛത്തീസ്ഗഡിലും മിസോറാമിലും ഇരുമുന്നണികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡില്‍ 2003 മുതല്‍ രമണ്‍സിംഗാണ് ബി.ജെ.പി മുഖ്യമന്ത്രി. ഇവിടുത്തെ 90 സീറ്റില്‍ കേവലഭൂരിപക്ഷത്തിനുവേണ്ട 46ലും കൂടുതല്‍ കോണ്‍ഗ്രസ് പിടിക്കുമെന്നാണ് എ.ബി.പി ന്യൂസ് സര്‍വേ പറഞ്ഞിരിക്കുന്നത്. തെലുങ്കാനയില്‍ ടി.ആര്‍.എസ്സിനാണ് മേല്‍ക്കൈ. 119 സീറ്റില്‍ കോണ്‍ഗ്രസിന് 21ഉം ടി.ഡി.പിക്ക് 15ഉം സീറ്റുകളുണ്ട്. ഇത് 63 എന്ന ടി.ആര്‍.എസിന്റെ നിലവിലെ സംഖ്യയെ മറികടന്നാല്‍ കോണ്‍ഗ്രസ് -ടി.ഡി.പി സഖ്യസര്‍ക്കാര്‍ ഈ പുതിയ സംസ്ഥാനത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മിസോറാമില്‍ കോണ്‍ഗ്രസ് വിരുദ്ധ ബി.ജെ.പി-മിസോ നാഷണല്‍ ഫ്രണ്ട് സഖ്യം ഇപ്പോഴില്ലാത്തത് 2008 മുതല്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് ഗുണകരമായേക്കും. ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനമാണിത്.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending