Connect with us

Culture

രാഹുല്‍ ഗാന്ധി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു

Published

on

ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം പുറത്തു വന്നു. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നേരത്തെ നിശ്ചയിക്കപ്പെട്ട ടി സിദ്ധീഖിനെ മാറ്റി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്നും, ഇടതുപക്ഷത്തിനെതിരെയല്ലെന്നുമായിരുന്നു ഇടത് നേതാക്കളുടെ പ്രതികരണം. എന്‍സിപിയേയും, ശരത് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളേയും രാഹുലിനെ പിന്‍മാറ്റാനായി ഇടത് നേതാക്കള്‍ കണ്ടിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത് എന്ന നിലപാടായിരുന്നു ഇവര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തീരുമാനം വൈകി. ഒടുവില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്തി. അമേത്തിയോടൊപ്പം വയനാട്ടിലും രാഹുല്‍ മത്സരിക്കും.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് തന്നെ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെയും യു.ഡി.എഫ് മുന്നണിയുടേയും മുഖ്യ എതിരാളിയായ ഇടതുപക്ഷത്തിന് തന്ത്രങ്ങള്‍ പലതും മാറ്റിപ്പണിയേണ്ടി വരും. ബിജെപിയാകട്ടെ രാഹുലിന്റെ വരവോടെ ഇനിയെന്ത് എന്ന അന്ധാളിപ്പിലേക്ക് ഇപ്പോഴേ വീണു കഴിഞ്ഞു.
വടക്കേ ഇന്ത്യയില്‍ പ്രിയങ്കയും തെക്കേ ഇന്ത്യയില്‍ രാഹുലും പിടിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റേയും സഖ്യ കക്ഷികളുടേയും കണക്ക് കൂട്ടല്‍. ഇത് തന്നെയാണ് ബി.ജെ.പി രാഹുലിന്റെ രണ്ടാം മണ്ഡലത്തിനെതിരെ ആരോപണമുയര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരവും. സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്ക് കേരളത്തിന് പുറത്ത് നിന്നും കാര്യമായ നേട്ടമുണ്ടാവില്ലെന്ന തിരിച്ചറിവാണ് രാഹുലിനെ ഏത് വിധേനയും എതിര്‍ത്ത് കിട്ടാവുന്ന വോട്ടുകള്‍ സമാഹരിക്കുക എന്ന നിലപാടിലേക്ക് തള്ളി വിടുന്നത്.

പ്രേരകമായ പ്രധാന ഘടകങ്ങള്‍
. വടക്കേ ഇന്ത്യയോടൊപ്പം തെക്കേ ഇന്ത്യയിലും മത്സരിക്കുന്നത് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന നിലയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനും, ഘടകകക്ഷികള്‍ക്കും സാധിക്കും. സംഘടന സംവിധാനം തീര്‍ത്തും ദുര്‍ബലമായ ആന്ധ്രയിലും, തെലങ്കാനയിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഒരു സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനം വലിയ അളവില്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.
. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകത്തില്‍ ജനതാദളും, കോണ്‍ഗ്രസും ചേര്‍ന്ന സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ രാഹുലിന്റെ അയല്‍ മണ്ഡലം കൊണ്ട് കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന ചാമരാജ് നഗര്‍ മണ്ഡലം ഉള്‍പ്പെടെ പഴയ മൈസൂരു മേഖലയില്‍ രാഹുലിന്റെ വരവ് പാര്‍ട്ടി അണികള്‍ക്കിടയില്‍ പുത്തനുണര്‍വിന് കാരണമാകും. നേരത്തെ കര്‍ണാടകയില്‍ മത്സരിക്കാന്‍ വേണ്ടി പാര്‍ട്ടി സംസ്ഥാന ഘടകം പ്രമേയം വരെ പാസാക്കിയിരുന്നു. സമാന അവസ്ഥയാണ് മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലുമുള്ളത്. രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാവണം എന്ന് അഭിപ്രായപ്പെടുന്ന ഡി.എം.കെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മതേതര വിശാല സഖ്യത്തിലാണ് കോണ്‍ഗ്രസുള്ളത്. സി.പി.എമ്മും സഖ്യത്തിന്റെ ഭാഗമാണ്. വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന നീലഗിരി മണ്ഡലത്തില്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി മുന്‍ ടെലികോം മന്ത്രി എ രാജക്ക് രാഹുലിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിനെ പോലെ ഡി.എം.കെയും കണക്കു കൂട്ടുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളിലും സീറ്റുകള്‍ തൂത്തുവാരാന്‍ സഹായിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കണക്കു കൂട്ടുന്നത്.
. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുഴുവന്‍ സീറ്റുകളിലും ജയിച്ചു കയറാന്‍ സാധ്യത കല്‍പിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ പാര്‍ട്ടി നേതൃത്വം കാണുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടത് കോട്ടകളായി നിലയുറപ്പിച്ച ആറ്റിങ്ങല്‍, ആലത്തൂര്‍, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യു.ഡി.എഫ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. രാഹുലിന്റെ സാന്നിധ്യം കൊണ്ട് മതേതര വോട്ടുകളും ഒപ്പം നിഷ്പക്ഷ വോട്ടുകളും യു.ഡി.എഫ് പെട്ടിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഇത് ഇടത് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളെ പോലും കടപുഴക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങള്‍ കരുതുന്നു. ബിജെപിയും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര സജീവമായ തിരുവനന്തപുരം സീറ്റില്‍ ശശി തരൂരിനെ വിജയത്തിലെത്തിക്കാനും രാഹുലിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
. ബിജെപിക്ക് സ്വാധീനമുള്ള കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കേണ്ടത് എന്നാണ് ഇടത് പാര്‍ട്ടികളടക്കമുള്ളവരുടെ പ്രധാന വാദം. എന്നാല്‍ വയനാടിനേക്കാള്‍ വിജയ സാധ്യതയുള്ള ഒരു മണ്ഡലവും കര്‍ണാടകത്തില്‍ ഇല്ല എന്നതും രാഹുല്‍ കേരളത്തിലേക്ക് വരുന്നതിന് ഒരു കാരണമായി. കര്‍ണാടകത്തിലെ ബീദാര്‍ മണ്ഡലത്തേക്കാള്‍ സുരക്ഷിതമാണ് വയനാട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഇന്ത്യയിലെ പ്രേതഗ്രാമമായ കുല്‍ധാര

ഒരുകാലത്ത് സമ്പന്നരായ പാലിവാള്‍ ബ്രാഹ്‌മണര്‍ താമസിച്ചിരുന്ന ഈ ഗ്രാമം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു രാത്രിയില്‍ തന്നെ മുഴുവന്‍ ആളുകളും വിട്ടുപോയതായാണ് വിശ്വാസം.

Published

on

രാജസ്ഥാനിലെ ജയ്‌സല്‍മറിന് സമീപമുള്ള കുല്‍ധാര വില്ലേജ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളിലൊന്ന്. ഒരുകാലത്ത് സമ്പന്നരായ പാലിവാള്‍ ബ്രാഹ്‌മണര്‍ താമസിച്ചിരുന്ന ഈ ഗ്രാമം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു രാത്രിയില്‍ തന്നെ മുഴുവന്‍ ആളുകളും വിട്ടുപോയതായാണ് വിശ്വാസം. പ്രാദേശിക ഐതിഹ്യം പ്രകാരം ജയ്‌സല്‍മറിലെ ശക്തനായ മന്ത്രി സാലിം സിംഗ് ഗ്രാമമുഖ്യന്റെ മകളെ ബലമായി വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെയാണ് ഈ കൂട്ടപലായനം ഉണ്ടായത്.

അദ്ദേഹത്തിന്റെ അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമവാസികള്‍ രാത്രിയില്‍ ഗ്രാമം ഉപേക്ഷിക്കുകയും, പിന്നീടാരും ഇവിടെ താമസിക്കരുതെന്ന് ശാപം ചൊല്ലിയെന്നും പറയപ്പെടുന്നു. അതിന് ശേഷം കുല്‍ധാര വില്ലേജ് പൂര്‍ണമായും ആളൊഴിഞ്ഞ നിലയില്‍ തുടരുകയാണ്. ഇടിഞ്ഞുകിടക്കുന്ന വീടുകള്‍, ക്ഷേത്രാവശിഷ്ടങ്ങള്‍, ശൂന്യമായ വഴികള്‍ എന്നിവ ഗ്രാമത്തിന് ഒരു ഭീതിജനകമായ അന്തരീക്ഷം നല്‍കുന്നു.

ജയ്‌സാല്‍മീറിന്റെ സുവര്‍ണ്ണ നഗരത്തിനടുത്തുള്ള താര്‍ മരുഭൂമിയിലെ മണല്‍ക്കൂനകളില്‍, ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട് ഒരു ഗ്രാമം സ്ഥിതിചെയ്യുന്നു. 1825-ല്‍ ഒരു രാത്രിയില്‍ നിഗൂഢമായി അപ്രത്യക്ഷരായ പാലിവാള്‍ ബ്രാഹ്‌മണരുടെ ഒരു അഭിവൃദ്ധി പ്രാപിച്ച സമൂഹത്തിന്റെ വാസസ്ഥലമായിരുന്ന കുല്‍ധാര എന്ന പ്രേതനഗരമാണിത്. അവശിഷ്ടങ്ങളുടെയും ഇതിഹാസങ്ങളുടെയും ഒരു പാത അവശേഷിപ്പിച്ച ഗ്രാമവാസികള്‍ ഈ ഗ്രാമത്തെ ശപിച്ചതായി പറയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വേട്ടയാടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കുല്‍ധാര, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ഗവേഷകരെയും ആകര്‍ഷിക്കുന്നു, അവരുടെ ചരിത്രത്തിലും നിഗൂഢതയിലും ആകൃഷ്ടരാണ് ഇത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ് ഈ ഗ്രാമം, ഇത് രാജസ്ഥാന്‍ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

കാര്‍ഷിക വൈദഗ്ധ്യത്തിനും വ്യാപാര മിടുക്കിനും പേരുകേട്ട പാലിവാള്‍ ബ്രാഹ്‌മണരാണ് 1291-ല്‍ കുല്‍ധാര സ്ഥാപിച്ചത്. ജയ്‌സാല്‍മീര്‍ രാജാക്കന്മാരുടെ രക്ഷാകര്‍തൃത്വത്തില്‍ ഈ ഗ്രാമം അഭിവൃദ്ധി പ്രാപിച്ചു, അവര്‍ അവര്‍ക്ക് നികുതി ഇളവുകളും ഭൂമി അവകാശങ്ങളും നല്‍കി. പാലിവാളുകള്‍ കുല്‍ധാരയില്‍ മനോഹരമായ വീടുകള്‍, ക്ഷേത്രങ്ങള്‍, കിണറുകള്‍, തെരുവുകള്‍ എന്നിവ നിര്‍മ്മിച്ചു, സമാധാനപരവും സമൃദ്ധവുമായ ജീവിതം ആസ്വദിച്ചു. പാലിവാളുകള്‍ വസിച്ചിരുന്ന ഒരേയൊരു ഗ്രാമം കുല്‍ധാര മാത്രമായിരുന്നില്ല. അതേ കാലയളവില്‍ അവര്‍ താമസമാക്കിയ മറ്റ് 84 ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഖാബ, പാലിവാലോണ്‍ കി ധനി, സോഡകോര്‍ എന്നിവയാണ് ഈ ഗ്രാമങ്ങളില്‍ ചിലത്.

1825-ല്‍, ജയ്‌സാല്‍മീറിലെ അന്നത്തെ ഭരണാധികാരിയായിരുന്ന സലിം സിംഗ് ഗ്രാമത്തലവന്റെ മകളുമായി പ്രണയത്തിലായതോടെയാണ് കുല്‍ധാരയുടെ നിഗൂഢത ആരംഭിക്കുന്നത്. അയാള്‍ അവളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചാല്‍ ഗ്രാമവാസികളുടെ മേല്‍ കനത്ത നികുതിയും പിഴയും ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങളുടെ ബഹുമാനത്തിനും അന്തസ്സിനും വില കല്‍പ്പിച്ച പാലിവാളുകള്‍, സ്വേച്ഛാധിപതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നതിനുപകരം ഗ്രാമം വിടാന്‍ തീരുമാനിച്ചു. ആരും ഇനി ഒരിക്കലും അവിടെ സ്ഥിരതാമസമാക്കാതിരിക്കാന്‍ അവര്‍ ഗ്രാമത്തെ ശപിക്കുകയും ചെയ്തു.

ഐതിഹ്യമനുസരിച്ച്, പാലിവാലുകള്‍ രാത്രിയുടെ ഇരുട്ടില്‍ കുല്‍ധാരയില്‍ നിന്ന് പുറപ്പെട്ടു, അവരുടെ എല്ലാ സാധനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൂടെ കൊണ്ടുപോയി. ആരും അവരെ പിന്തുടരുകയോ എവിടേക്കാണ് പോയതെന്ന് കണ്ടെത്തുകയോ ചെയ്യാതിരിക്കാന്‍ അവര്‍ പോയതിന്റെ അടയാളങ്ങള്‍ മായ്ച്ചു. ചിലര്‍ രാജസ്ഥാന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറി എന്ന് പറയുന്നു, മറ്റുചിലര്‍ ഇന്ത്യയിലുടനീളം ചിതറിപ്പോയി എന്ന് പറയുന്നു. ചിലര്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയെന്ന് പോലും വിശ്വസിക്കുന്നു. അവര്‍ക്ക് എന്ത് സംഭവിച്ചു, ഇന്ന് അവര്‍ എവിടെയാണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. കുല്‍ധാരയുടെ ഇതിഹാസം നാനക് ഷാ ഫക്കീര്‍, ഭൂത് റിട്ടേണ്‍സ്, ഫിയര്‍ ഫയല്‍സ്, ഹോണ്ടഡ് വീക്കെന്‍ഡ്‌സ് വിത്ത് സണ്ണി ലിയോണ്‍ തുടങ്ങിയ നിരവധി സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ടിവി ഷോകള്‍ക്കും പ്രചോദനമായി.

ഇന്ന് കുല്‍ധാര ഒരു വിജനവും ജീര്‍ണിച്ചതുമായ സ്ഥലമാണ്, പഴയകാല പ്രതാപത്തിന് സാക്ഷ്യം വഹിച്ച വീടുകളുടെയും ക്ഷേത്രങ്ങളുടെയും കിണറുകളുടെയും തെരുവുകളുടെയും അവശിഷ്ടങ്ങള്‍ മാത്രം ഇവിടെയുണ്ട്. ഗ്രാമം സന്ദര്‍ശകര്‍ക്ക് തുറന്നിട്ടിരിക്കുന്നു, അവര്‍ക്ക് അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യാനും അതിന്റെ ചരിത്രത്തെയും നിഗൂഢതയെയും കുറിച്ച് പഠിക്കാനും കഴിയും. എന്നിരുന്നാലും, കുല്‍ധാരയില്‍ വിചിത്രമായ ശബ്ദങ്ങള്‍, നിഴലുകള്‍, ഭൂതപ്രേതങ്ങള്‍ തുടങ്ങിയ അമാനുഷിക പ്രവര്‍ത്തനങ്ങളും വിചിത്രമായ സംവേദനങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് പലരും അവകാശപ്പെടുന്നു. ചിലര്‍ ഗ്രാമത്തില്‍ ഭയം, സങ്കടം അല്ലെങ്കില്‍ കോപം എന്നിവ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശാപത്തിന്റെ ക്രോധം ഭയന്ന് പല നാട്ടുകാരും വിനോദസഞ്ചാരികളും രാത്രിയില്‍ കുല്‍ധാര സന്ദര്‍ശിക്കുന്നത് ഒഴിവാക്കുന്നു. രാത്രിയില്‍ ഗ്രാമം സന്ദര്‍ശിക്കുന്ന സാഹസികത ആഗ്രഹിക്കുന്നവര്‍ക്കും അമാനുഷിക പ്രേമികള്‍ക്കും കുല്‍ധാര ഒരു ജനപ്രിയ സ്ഥലമാണ്. ക്യാമ്പിംഗ്, ബോണ്‍ഫയര്‍, നക്ഷത്രനിരീക്ഷണം, പ്രേതവേട്ട എന്നിവയാണ് ഇവിടെയുള്ള ചില പ്രവര്‍ത്തനങ്ങള്‍.

കുല്‍ധാരയുടെ നിശബ്ദമായ വിശാലത, ചരിത്രവും ഇതിഹാസവും ആത്മീയതയും സംഗമിക്കുന്ന, രാജസ്ഥാന്റെ നിഗൂഢമായ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ആകര്‍ഷകമായ മേഖലയാണ്. ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തിന്റെ ദുര്‍ഘടമായ വഴികളിലൂടെ സന്ദര്‍ശകര്‍ സഞ്ചരിക്കുമ്പോള്‍, അപ്രത്യക്ഷമായ ജീവിതങ്ങളുടെ പ്രതിധ്വനികള്‍ പഴയകാല രഹസ്യങ്ങള്‍ മന്ത്രിക്കുന്ന ഒരു ഭൂതകാലത്തിലേക്ക് അവര്‍ കൊണ്ടുപോകപ്പെടുന്നു. മറന്നുപോയ വാസസ്ഥലങ്ങളുടെ തകര്‍ന്നുവീഴുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍, ബാബ രാംദേവ്ജിയുടെ ക്ഷേത്രത്തിന്റെ പവിത്രമായ പ്രഭാവലയം ആശ്വാസവും ഭക്തിയും പ്രദാനം ചെയ്യുന്നു, ശൂന്യതയില്‍ ദിവ്യാനുഗ്രഹം തേടുന്ന തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. കാലാതീതമായ അവശിഷ്ടങ്ങള്‍ക്കും മന്ത്രിച്ച പ്രതിധ്വനികള്‍ക്കുമിടയില്‍, കുല്‍ധാര മനുഷ്യാത്മാവിന്റെ പ്രതിരോധശേഷിയുടെ തെളിവായി നിലകൊള്ളുന്നു, അതിന്റെ പുരാതന തെരുവുകളെ മൂടുന്ന നിഗൂഢതകളെക്കുറിച്ചുള്ള ധ്യാനവും പ്രതിഫലനവും ക്ഷണിക്കുന്നു

ഇന്നും പലരും ഈ സ്ഥലം ഭൂതബാധിതമായ ഗ്രാമം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചരിത്രകാരന്മാര്‍ പറയുന്നത്, വരള്‍ച്ചയും ജലക്ഷാമവും സാമ്പത്തിക തകര്‍ച്ചയും ഗ്രാമം ഉപേക്ഷിക്കാന്‍ കാരണമായിരിക്കാമെന്നതാണ്. എന്തായാലും, രഹസ്യങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ കുല്‍ധാര വില്ലേജ് ഇന്ന് രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

 

Continue Reading

Film

‘ദൃശ്യം 3’ അമിത പ്രതീക്ഷകളില്ലാതെ കാണണം; റിലീസ് ഏപ്രിൽ ആദ്യവാരം: ജീത്തു ജോസഫ്

ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു.

Published

on

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’യെ കുറിച്ചുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും പ്രേക്ഷകരോടുള്ള തന്റെ അഭ്യർത്ഥനയെക്കുറിച്ചും സംവിധായകൻ ജീത്തു ജോസഫ് മനസ്സ് തുറന്നു. ‘ദൃശ്യം 3’ കാണാൻ വരുമ്പോൾ അമിതമായ പ്രതീക്ഷകൾ വെച്ച് തിയറ്ററിലെത്തരുതെന്ന് ജീത്തു ജോസഫ് പറഞ്ഞു.

ദൃശ്യം ഒന്നും രണ്ടും വലിയ വിജയമായതിനാൽ മൂന്നാം ഭാഗത്തോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടാകുമെന്നും, അത് തന്റെ മേൽ സമ്മർദം സൃഷ്ടിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.
“ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാൻ വരണം. ഔദ്യോഗിക റിലീസ് പ്രഖ്യാപനം ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്,” ജീത്തു ജോസഫ് പറഞ്ഞു.

ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ‘ദൃശ്യം 3’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കഥകളിലൊന്നും തന്റെ തിരക്കഥയല്ലെന്ന് ജീത്തു ജോസഫ് ഉറപ്പിച്ചു.

2013ലാണ് ദൃശ്യം ആദ്യഭാഗം റിലീസ് ചെയ്തത്. തുടർന്ന് ചിത്രം വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ വൻഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇരു ഭാഷകളിലും ഒരേസമയം ആരംഭിച്ചിരുന്നു.

ചിത്രം ഏത് ഭാഷയിൽ ആദ്യം റിലീസ് ചെയ്യും എന്ന ആശങ്കയും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിന് മറുപടിയായി, മലയാളത്തിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം മാത്രമേ ഹിന്ദി പതിപ്പ് തിയറ്ററുകളിലെത്തുകയുള്ളൂവെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം, റെക്കോർഡ് ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം എല്ലാ ഭാഷകളിലും അസാമാന്യമായ പ്രേക്ഷക പിന്തുണ നേടിയ ചിത്രമാണ്. ‘ദൃശ്യം 3’ ഈ വിജയപാരമ്പര്യം തുടരാനാകുമോ എന്നതാണ് ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത്.

Continue Reading

news

ലഹരികടത്തു കേസ്; മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും

ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

Published

on

വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ ഇന്നു മന്‍ഹാറ്റന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. 2020ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് മദൂറോ വിചാരണ നേരിടുക.

അമേരിക്കന്‍ സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെ ജയിലില്‍ അടച്ച മദൂറോയെ ഇന്നലെ വൈകിട്ടാണു ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചത്.
ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

ഇതിനിടെ വെനസ്വേല ഇനിയൊരിക്കലും സാമ്രാജ്യത്തിന്റെ കോളനിയാവില്ലെന്ന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെല്‍സി റോഡ്രിഗോ പ്രഖ്യാപിച്ചു. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. പരിമിതമായ ഇടപെടലുകള്‍ മാത്രമെ വെനസ്വേലയില്‍ ലക്ഷ്യമിടുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു. യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതി ഇന്നു ചേര്‍ന്നേക്കും.

 

 

Continue Reading

Trending