Video Stories
ഇസ്രാഈല്‍ മോദി
ഇംഗ്ലീഷുകാരിതിനെ പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന് വിളിക്കും. പൊതുസമൂഹത്തിന്റെ കാര്യമാണത്. ദൈവം കള്ളനെ പനപോലെ വളര്‍ത്തുമെന്നാണല്ലോ. കവര്‍ച്ചക്കാര്‍ക്കും പെണ്വാണിഭക്കാര്ക്കും കുത്തകകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഇത് ശുക്രനാണ്. പറഞ്ഞുവരുന്നത് ഭൂമിയിലെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രാഈലിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചാണ്. പഠനകാലത്ത് മര്യാദക്കാരനായ, അനുസരണശീലമുള്ള, പരസഹായിയായിരുന്ന ചെറുക്കനാണ് നെതന്യാഹുവെങ്കിലും ഇപ്പോള്‍ ലോകം മുഴുവന്‍ വെറുക്കുന്ന ( ഇസ്്ലാം, ക്രിസ്ത്യന്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും) അധിപതിയാണ് നെതന്യാഹു. ഇതിയാന് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു, നാലാമതും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ. കഴിഞ്ഞയാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിയുടെ പ്രതിനിധിയായി വീണ്ടും പ്രധാനമന്ത്രിയായവിജയിച്ചിരിക്കുകയാണ് ‘ബിബി’ എന്ന് വിളിക്കപ്പെടുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇയാളെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ,നിങ്ങളെ എല്ലാവരും കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും താന്‍ നിങ്ങളില്‍ ചില പ്രതീക്ഷകള്‍ വെക്കുന്നു എന്നാണ്. ആറരലക്ഷം ഫലസ്തീനികളുടെ ഭാവിയാണ് വീണ്ടും തുലാസിലാകുന്നത്.
ഇയാള്‍ പ്രധാനമന്ത്രിയായശേഷമാണ് ഇസ്രാഈല്‍ അതിന്റെ സാമ്രാജ്യത്വദംഷ്ട്രങ്ങള്‍ പൂര്‍വാധികം തുറന്നുകാട്ടിയത്. ഫലസ്തീന്‍ജനതയുടെ അടിസ്ഥാനജീവല്‍പ്രശ്നത്തിന് പരിഹാരംകാണാന്‍ കഴിഞ്ഞില്ലെന്നുമാത്രമല്ല, രാജ്യത്തെ ഭീകരതയെ ഫലസ്തീനി ജനതയുടെ തലയിലേക്ക് കൂടുതല്‍ കൂടുതല്‍ എടുത്തുവെക്കുകയാണ് നെതന്യാഹു. ഇസ്രാഈല്‍ തലസ്ഥാനം തെല്‍അവീവില്‍നിന്ന് ജെറുസലേമാക്കിയതും ഫലസ്തീന് പ്രദേശങ്ങള്‍ പിടിച്ചടക്കി അവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമൊക്കെ നെതന്യാഹുവിന്റെ ബുദ്ധിയിലുദിച്ചവയാണ്. പട്ടാളക്യാപ്റ്റനായി ദീര്‍ഘകാലം സേവിച്ചതും 1967 മുതല്‍ ഭരണത്തിന്റെ പലതരത്തിലുള്ള ചുക്കാനേന്തിയെന്നതും നെതന്യാഹുവിന്റെ ഓരോ ചലനത്തെയും വിജയകരമാക്കുകയാണ്. അമേരിക്കയുമായി താമസിച്ചതടക്കമുള്ള ബന്ധമാണ് നെതന്യാഹുവിനുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ പിതാവിനെ പോലും സുഹൃത്താക്കിയ പൂര്‍വകാലം. നല്ല അമേരിക്കന്‍ ഇംഗ്ലീഷ്. ഇസ്രാഈലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന ഖ്യാതി. കറകളഞ്ഞ മുതലാളിത്തവാദി. നേരിട്ട അഴിമതിക്കഥകളെയൊക്കെ സ്വാധീനമുപയോഗിച്ച് തട്ടിമാറ്റി. കള്ളം ആയിരംതവണ പറഞ്ഞാല്‍ സത്യമാകുമെന്നുപറഞ്ഞ ഗീബല്‍സിന്റെ ആധുനികകാലശിശ്യന്‍. 1996ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലേറുന്നത്. 99ല്‍ പക്ഷേ തോറ്റ് രാഷ്ട്രീയം വിട്ടു. 2000ല്‍ തിരിച്ചെത്തി തുടര്‍ച്ചയായി മൂന്നുതവണ അതേ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്. 2005ലാണ് ലിക്കുഡ് പാര്‍ട്ടിയുടെ തലതൊട്ടപ്പനാകുന്നത്. മന്ത്രിയായി ഷിമോന്‍ പെരസ്, യിഷാക്ഷമീര്‍, യിഷാക്റബീന്‍, ഏരിയല്‍ ഷാരോണ്‍ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ച ഭരണപരിചയം. ഫലസ്തീന്‍വിമോചനനേതാവ് യാസര്‍ അറഫാത്തുമായി ഇസ്രാഈല്‍ സമാധാനനടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 96ല്‍ നെതന്യാഹു അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയായിരുന്നു. താന്‍ സമാധാനവാദിയാണെന്ന് പ്രചരിപ്പിക്കുകയും അതേസമയം അധികാരം കിട്ടിയശേഷം അറഫാത്തുമായി യാതൊരുവിധ സഹകരണവുമില്ലെന്ന ്തുറന്നുപ്രഖ്യാപിക്കുകയും സൈന്യത്തെ കയറൂരിവിടുകയും ചെയ്തു നെതന്യാഹുവിലെ കുരുട്ടുബുദ്ധിക്കാരന്‍. തീവ്രവലതുപക്ഷക്കാരനായ 69കാരനില്‍നിന്ന് സമാധാനം പ്രതീക്ഷിക്കുക എന്നാല്‍ പോത്തിനോട് വേദമോതി തിരുത്തുക എന്നാണ്.
120ല്‍ 36 സീറ്റും 26.45 ശതമാനം വോട്ടുമാണ് എതിരാളികളായ ബ്ലു ആന്റ് വൈറ്റ് പാര്‍ട്ടിയേക്കാള്‍ ലിക്കുഡ് നേടിയത്. ലിക്കുഡ് ഉള്‍പ്പെട്ട മുന്നണിയാകെ 65 സീറ്റും. നെതന്യാഹു വീണ്ടും വിജയിച്ചുവെന്നവാര്‍ത്ത പരന്ന നിമിഷം ഫലസ്തീന് പ്രദേശത്തും ലോകത്തെ ഫലസ്തീന് വംശജര്‍ക്കും സമാധാനകാംക്ഷികള്‍ക്കിടയിലാകെയും വ്യാപിച്ച മൂകത വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്. 17നാണ് സ്ഥാനാരോഹണം. ഇനിയൊരു വെട്ടിപ്പിടിത്തംകൂടി (വെസ്റ്റ് ബാങ്ക്) ഇസ്രാഈല്‍ നടത്തിയാല്‍ ഭൂലോകത്ത് ഫലസ്തീന് എന്ന രാഷ്ട്രംതന്നെ ഇല്ലാതാകും. അതാണ് 46 ശതമാനം വലതുപക്ഷക്കാരായ ഇസ്രാഈലിന്റെയും ഫലസ്തീന്റെയും ഭാവി. വെറുതെയല്ല അവര്‍ നെതന്യാഹുവിന് വോട്ടുചെയ്തത്. ഇന്ത്യയില്‍ ഹിന്ദുത്വവര്‍ഗീയതക്ക് സമാനമാണ് ഇസ്രാഈലിലെ ജൂതവംശീയത. വെട്ടിപ്പിടുത്തത്തിന്റെയും വംശീയതയുടെയും വലതുപക്ഷകാപാലികതയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ബോബേറിന്റെയും കല്ലുകൊണ്ടുള്ള ചെറുത്തുനില്പിന്റെയും കരാര്‍ ലംഘനങ്ങളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനാഥരുടെയും ചരിത്രമാണ് കഴിഞ്ഞ നീണ്ട 52 വര്‍ഷത്തെ ഇസ്രാഈലും ഫലസ്തീനും. പാര്‍ലമെന്റില്‍ (നെസറ്റ് ) പത്തുപേരെപോലും ഫലസ്തീനികളെ തുല്യരായി കണക്കാക്കണമെന്ന് പറയാന്‍പോലും കിട്ടുന്നില്ല. പിന്നെങ്ങനെ ഈ ‘ഇസ്രാഈല്‍മോദിയെ-ട്രംപിനെ’ ലോകം തള്ളിപ്പറയും. ജനാധിപത്യം ജനഹിതംതന്നെ. അത് നന്മയുടേത് മാത്രമാവുമെന്ന് ശഠിക്കാനാകില്ലല്ലോ.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala21 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala24 hours agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india3 days agoവോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ
