Connect with us

News

വയനാട്ടില്‍ യു.ഡി.എഫിന്റെ സമഗ്രാധിപത്യം; വോട്ടന്തരം 39.53 ശതമാനം

Published

on

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധി നേടിയത് സമ്പൂര്‍ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്‍ ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.
വന്‍തോതില്‍ വോട്ട് കുറഞ്ഞ എല്‍. ഡി. എഫിന് 25.41 ശതമാനവും എന്‍. ഡി.എക്ക് 7.22 ശതമാനവും വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയപ്പോള്‍, എല്‍.ഡി.എഫിന് മൂന്നിടത്തും വോട്ട് കുറഞ്ഞു. കല്‍പ്പറ്റയിലും മാനന്തവാടിയിലും എന്‍.ഡി.എക്ക് വോട്ട് കൂടിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്് വോട്ടുമാത്രമാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എയുടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് നേടിയ ആകെ വോട്ടിനേക്കാള്‍ 54735 കൂടുതല്‍ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ മാത്രം രാഹുലിന് ലഭിച്ചു. 2014ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് 356165 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥ ി സി.പി.ഐയിലെ പി. പി സുനീറിന് ലഭിച്ചത് 274597 വോട്ടുകള്‍ മാത്രമാണ്. 81568 വോട്ടുകളുടെ കുറവ്. അതേ സമയം 2014ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ഐ ഷാനവാസ് നേടിയത് 3,77,035 വോട്ടുകളാണ്. എന്നാല്‍ ഇത്തവണ രാഹുലിന്റെ അക്കൗണ്ടില്‍ വന്നത് 706371 വോട്ടുകള്‍. 329336 അധികവോട്ടുകള്‍. നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളും യു.ഡി.എഫ് ലഭിച്ചു. 2014ല്‍ മാനന്തവാടിയില്‍ 8666 വോട്ടും സുല്‍ത്താന്‍ ബത്തേരിയില്‍ 8983 വോട്ടും എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അധികം ലഭിച്ചിരുന്നു എന്നാല്‍ ഇത്തവണ മാനന്തവാടിയില്‍ 54631 വോട്ടും, ബത്തേരിയില്‍ 70465 വോട്ടും യു.ഡി.എഫിന് അധികം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1878 വോട്ടുകളുടെ മാത്ര ഭൂരിപക്ഷമുണ്ടായിരുന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഇത്തവണ അത് 63754 ആയി ഉയര്‍ത്താനും യു.ഡി.എഫിന് കഴിഞ്ഞു.

2014നെ അപേക്ഷിച്ച് മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വോട്ട് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന് ഇടതുപക്ഷ എം.എ ല്‍.എമാര്‍ വിജയിച്ച നാല് മണ്ഡലങ്ങളടക്കം മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്ക് കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ വോട്ട് കൂടിയെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. കെട്ടിവെച്ച കാശ് പോലും ലഭിക്കാതെയാണ് തുഷാര്‍ ചുരമിറങ്ങുന്നത്. ആകെ പോള്‍ ചെയ്ത 1089961 വോട്ടുകളില്‍ തുഷാറിന് 78816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2014ല്‍ മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.ആര്‍ രശ്മില്‍നാഥ് 80752 വോട്ടുകള്‍ നേടിയിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ നല്‍കിയത്. എം.ഐ. ഷാനവാസിന് 410703 (49.86 ശ.മാ)ഉം, സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23ശ.മാ)ഉം, എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ)ഉം, ബി.ജെ.പിയിലെ സി.വാസുദേവന് 31687 (3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു .ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 20870 ലെത്തിയിരുന്നു.
സി.പി.ഐയിലെ സത്യന്‍ മൊകേരിയെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും കിട്ടി.

യു.ഡിഎഫും, എല്‍.ഡി.എഫും തമ്മില്‍ അന്തരം 39.53 ശതമാനം വോട്ട്
എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയിലും യു ഡി എഫിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനാധിപത്യ-മതേതര വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആഴമാണ് ചരിത്രവിജയത്തിന് കാരണമായതെന്ന് ഡി സി സി. മണ്ഡലത്തില്‍ ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയില്‍ ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്‍ കുപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധി തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 10,92,197 വോട്ടില്‍ 7,06,367 രാഹുല്‍ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. പോള്‍ ചെയ്ത വോട്ടില്‍ 64.67 ശതമാനമാണ് രാഹുല്‍ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53 ശതമാനമാണ് യുഡിഎഫ് എല്‍ഡിഎഫ് വോട്ട് അന്തരം. പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ താത്കാലിക നേട്ടത്തെ എല്‍ ഡി എഫിന്റെ വളര്‍ച്ചയും യു ഡി എഫിന്റെ തളര്‍ച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കള്‍ക്കു ഇപ്പോള്‍ ബോധ്യമായി. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കു വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണമെന്നും ഡി.സി.സി

മാനന്തവാടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് സമ്പൂര്‍ണ്ണ ആധിപത്യം

പഞ്ചായത് രൂപീകരണത്തിന് ശേഷം ഇന്ന് വരെ സി പി എം ഉള്‍പ്പെട്ട മുന്നണി മാത്രം ഭരണം കൈയ്യാളിയിട്ടുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 2076 വോട്ടുകളുടെ ഭൂരിപക്ഷം. പലപ്പോഴും പേരിന് പോലും പ്രതിപക്ഷമില്ലാതെ സിപിഎം ന്റെ ചുവപ്പന്‍ കോട്ടയായി അറിയപ്പെടുന്ന തിരുനെല്ലിയുലുള്‍പ്പെടെ രാഹുല്‍ നേടിയ മേധാവിത്വം എല്‍ ഡി എഫ് കമ്മറ്റികള്‍ക്ക് എത്ര കണക്കുകള്‍ കൂട്ടിയിട്ടും ന്യായീകരിക്കാനാവുന്നില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പ്രചരണത്തിലും കലാശക്കൊട്ടിലുമടക്കം മേധാവിത്വം നേടിയിട്ടും പ്രചരണ കാലത്ത് എല്ലാവിധ സന്നാഹങ്ങളുമുപയോഗിച്ചിട്ടും പാര്‍ട്ടി വോട്ടുകള്‍ പോലും കൈ അടയാളത്തില്‍ പതിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ തുകയായി കണക്കാക്കപ്പെടുന്നത്. നിലവില്‍ എല്‍ ഡി എഫ് ഭരണം നടത്തുന്ന മാനന്തവാടി നഗരസഭയില്‍ നിന്നും 11,176 വോട്ടുകളും തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും 4898 വോട്ടുകളും തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും 9064 വോട്ടുകളും രാഹുല്‍ ഗാന്ധിക്ക് അധികമായി ലഭിച്ചു.
പനമരം 11869, എടവക-7610,വെള്ളമുണ്ട-9367 എന്നിങ്ങനെയാണ് മറ്റ പഞ്ചായത്തുകളില്‍ നിന്നും യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം. 2014 ല്‍ 8666 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ച മാനന്തവാടിയില്‍ നിന്നും ഈ വര്‍ഷം 54613 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 1307 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം പ്രചരണ രംഗത്ത് തര്‍ക്കങ്ങള്‍ മറന്ന് സജീവമായിട്ടും പാര്‍ട്ടി വോട്ടുകളില്‍ തന്നെയുണ്ടായ ചോര്‍ച്ച വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വഴി വെക്കും.

12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നില്‍

വയനാട് മണ്ഡലത്തില്‍ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നിലായി. 2155 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ബിജു കാക്കത്തോട് (2090), കെ പത്മരാജന്‍ (1887), കെ ഉഷ സി.പി. ഐ.എം.എല്‍ (1424), ശ്രീജിത്ത് പി.ആര്‍ (1208), പ്രവീണ്‍ കെ.പി (1102), രാഹുല്‍ഗാന്ധി കെ (845), സെബാസ്റ്റ്യന്‍ വയനാട് (550), ജോണ്‍ പി.പി (544), തൃശൂര്‍ നസീര്‍ (523), നറുകര ഗോപി (489), കെ.എം ശിവപ്രസാദ് ഗാന്ധി (320) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending