Connect with us

Video Stories

പടനായകന്‍

Published

on

പടനായകന്‍


ജനിച്ചതും വളര്‍ന്നതും രാജ്യത്തെ ഏറ്റവുംപ്രൗഢമായ നെഹ്രുകുടുംബത്തിന്റെ മടയില്‍. പ്രധാനമന്ത്രിമാരായ മുതുമുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍ എന്നിവരില്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രണ്ടുപേരുടെ മടിയിലും. 2007 മുതല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 2013 മുതല്‍ ഉപാധ്യക്ഷനും 2017 ഡിസംബര്‍ മുതല്‍ അധ്യക്ഷനും. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യമതേതരപ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും രാഹുലിന്റെ മനസ്സിന് ഇപ്പോള്‍ പക്ഷേ സന്തോഷമില്ല. കാരണം പാര്‍ട്ടിനേരിട്ട തുടര്‍പരാജയങ്ങള്‍. ആറ്് സംസ്ഥാനനിയമസഭകളിലും പത്തോളം ലോക്‌സഭാഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിച്ചെടുത്തെങ്കിലും രണ്ടു പൊതുതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന ദുര്‍ഖ്യാതിയാണ് രാഹുലിനെ ഇന്ന് വേട്ടയാടുന്നത്. പാര്‍ട്ടി ചുറ്റിലും പടച്ചട്ടയായി ഉണ്ടെങ്കിലും തോല്‍വിയുടെ വേദന ചെറുതല്ല.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് തന്റെകീഴില്‍ വന്നുഭവിച്ച അധോഗതിയെ സ്വയംഏറ്റെടുത്ത് അധ്യക്ഷപദവി വേണ്ടെന്നുപറയുകയാണ് രാഹുലിപ്പോള്‍. മൂന്നുതവണ താന്‍ വിജയിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗതമണ്ഡലമായ അമേത്തിയില്‍ കേന്ദ്രമന്ത്രി സമൃതിഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍നേടിയ നാലരലക്ഷം അധികവോട്ടുകള്‍ രാഹുലില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നതിന്റെ തെളിവാണ്.
സോണിയാഗാന്ധിയുമൊത്ത് എന്‍.ഡി.എ മുന്നണിയെ നേരിട്ടെങ്കിലും വലിയതിരിച്ചടിയെയാണ് 2014ല്‍ അഭിമുഖീകരിക്കേണ്ടിവന്നത്. 543ല്‍ ലഭിച്ചത് 44 സീറ്റ്. രാഹുലിന്റെ പ്രായം അന്ന് 43. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും വന്നത് അധികമായി എട്ട് സീറ്റുമാത്രം-52. ലോക്‌സഭയുടെ ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി രണ്ടാമതും ഇല്ലാതാകുന്നത്. ഇത്തവണ വെറും മൂന്നുസീറ്റിന്റെ കുറവില്‍. കഴിഞ്ഞതവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ലോക്‌സഭാനേതാപദവി നല്‍കിയെങ്കിലും സഭയില്‍ സര്‍ക്കാരിനെതിരെ വെട്ടിത്തിളങ്ങത് രാഹുലായിരുന്നു. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് രാജ്യംമുഴുവന്‍ ഓടിനടന്ന് പറഞ്ഞിട്ടും മോദി വീണ്ടും അധികാരത്തിലെത്തിയെന്നത് തന്റെ വ്യക്തിപരമായ വീഴ്ചകൂടിയാണെന്നറിയാം. എങ്കിലും ഈ മുദ്രാവാക്യം പോയിട്ട് കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെങ്ങും മുതിര്‍ന്ന നേതാക്കളെയാരെയും കാര്യമായി കണ്ടില്ലെന്നത് രാഹുലിനെ വല്ലാതെ വിഷമിപ്പിക്കുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും തനിക്കും പാര്‍ട്ടിക്കുമെതിരെ തേജോവധവുമായി നിറഞ്ഞാടിയപ്പോള്‍ ഏതാണ്ട് ഒറ്റയാന്‍പോരാട്ടമാണ് രാഹുല്‍ ഏറ്റെടുത്തുനടത്തിയത്. കൂടെയുണ്ടായിരുന്നത് ഏതാനുംമാസം മുമ്പുമാത്രം പാര്‍ട്ടി ജനറല്‍സെക്രട്ടറിയായ സഹോദരി പ്രിയങ്കയുടെ കരിസ്മമാത്രം. യോഗങ്ങളില്‍നിന്ന് യോഗങ്ങളിലേക്കുള്ള നെട്ടോട്ടം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് വിമാനത്തിലും ചെറുഹെലികോപ്റ്ററുകളിലുമായുള്ള പറക്കല്‍. 80 സീറ്റുള്ള യു.പിയിലെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ. ഫലം 90 കോടി വരുന്ന വോട്ടര്‍മാരില്‍ 45 ശതമാനവും തുണച്ചില്ല. കോണ്‍ഗ്രസിന് ആകെകിട്ടിയത് 11 കോടി വോട്ട്. ചരിത്രത്തിലെ രണ്ടാമത്തെ വലിയതോല്‍വി.
ഡല്‍ഹി സെന്റ്‌സ്റ്റീഫന്‍സിലും ബ്രിട്ടീഷ് ഹര്‍വാഡിലും കേംബ്രിജിലുമായാണ് വിദ്യാഭ്യാസം. അവിവാഹിതന്‍. ഇടക്കുള്ള വിദേശയാത്ര ഒഴിച്ചാല്‍ ജീവിതംമുഴുക്കെ നാടിനും പാര്‍ട്ടിക്കുംവേണ്ടി. വലിയ വിശ്വാസവും സമ്മര്‍ദവുമാണ് രാജ്യത്തെ പകുതിയിലധികംജനത രാഹുലില്‍ അര്‍പ്പിക്കുന്നത്. 1999ല്‍ സമാനമായ തിരിച്ചടി നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ ശരത്പവാര്‍, പി.എ സാങ്മ മുതലായവര്‍ തുറന്നുവിട്ട വിദേശിയെന്ന വിമര്‍ശനത്തെ നേരിട്ടതിന്റെയും 2004 മുതല്‍ പത്തുവര്‍ഷം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന്റെയും സോണിയാമാതൃക മുന്നിലുണ്ട്. അടിയന്തിരാവസ്ഥാനന്തരകാലത്തെ മുത്തശ്ശിയുടെയും .അതുകൊണ്ട് തളരുന്ന പ്രശ്‌നമില്ല. പാര്‍ട്ടിയിലെ വാര്‍ധക്യനേതൃത്വം നേട്ടങ്ങളൊക്കെ വാങ്ങിയെടുക്കുകയും പോരിന് പിന്നില്‍നില്‍ക്കുകയും ചെയ്യുന്നത് മാത്രമേ സഹിക്കാന്‍വയ്യാതുള്ളൂ. സ്വന്തം മക്കളെയും ജില്ലാതലത്തിലെ പ്രശ്‌നങ്ങളെയും തന്നിലേക്ക് കൊണ്ടുവരുന്നതിന് ചിലനേതാക്കളെ ഉന്നംവെച്ചിട്ടുണ്ട്. സംഘടനയെ ഉടച്ചുവാര്‍ക്കലിനും കുതിപ്പിനുമുള്ള ഒരുകാല്‍ പിന്നോട്ടുവെപ്പായി മാത്രമേ രാജിസന്നദ്ധതയെ കാണേണ്ടൂ. അസത്യത്തിനല്ല, അന്തിമവിജയം നീതിക്കുതന്നെയാണ്!

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending