Connect with us

Video Stories

ആ കാരുണ്യ വഴിയും അടഞ്ഞു

Published

on


രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ എന്ന പേരില്‍ ലോട്ടറി ആരംഭിക്കുകയും അതിന്റെ വരുമാനം പാവപ്പെട്ടവരുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരണക്കിടക്കയില്‍ വെച്ച് പോലും ഈ പദ്ധതി അവസാനിപ്പിക്കരുതെന്ന് കെ.എം മാണി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിഹാസ തുല്യമായ പൊതുജീവിതത്തില്‍ തനിക്കേറ്റവും സംതൃപ്തി നല്‍കിയ പദ്ധതിയെന്ന് പലവട്ടം അദ്ദേഹം ആവര്‍ത്തിച്ച പദ്ധതിയെയാണ് അദ്ദേഹത്തോടൊപ്പം സര്‍ക്കാര്‍ ഓര്‍മയിലാക്കിയിരിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ പോലും പ്രതിച്ഛായ വര്‍ധിപ്പിച്ച പദ്ധതിയില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി നിരാലംബരായ രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാ സഹായം ലഭ്യമായിരുന്നു. ചികിത്സാ ആനുകൂല്യങ്ങള്‍ മുഴുവന്‍ ഇനി മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ മാത്രം മതി എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കാരുണ്യക്ക് പൂട്ടു വീഴുന്നത്. ഇതോടെ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നലത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ്.
കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കപ്പെടുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം വരെയുള്ള എ.പി.എല്ലുകാര്‍ക്കുമായിരുന്നു ഇതിന്റെ ആനുകൂല്യം. സര്‍ക്കാരിനു ഒരു ബാധ്യതയും വരാതെ ലോട്ടറിയില്‍ നിന്നുള്ള ലാഭം മാത്രമായിരുന്നു ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത്. ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളിലെ ലാളിത്യമായിരുന്നു ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്തെ കാര്യണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്കയച്ചാല്‍ തുക ബന്ധപ്പെട്ട ആശുപത്രിയുടെ എക്കൗണ്ടിലേക്കെത്തുന്ന അത്രയും സുധാര്യവും ലളിതവുമായിരുന്നു കാരുണ്യയുടെ കാരുണ്യം ജനങ്ങള്‍ അനുഭവിച്ചുപോന്നത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി എന്ന ഒറ്റ കാരണത്താല്‍ ആയിരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നപദ്ധതിയോട് ചിറ്റമ്മനയമായിരുന്നു തുടക്കത്തില്‍ തന്നെ സ്വീകരിച്ചുപോന്നത്. വളരെ സുഗമമായ രീതിയില്‍ കാര്യങ്ങള്‍ നടന്നു പോന്ന സാഹചര്യം അവസാന ഘട്ടമായപ്പോഴേക്കും അട്ടിമറിക്കപ്പെടുകയുണ്ടായി. പദ്ധതി പ്രകാരം ചികിത്സാ ചെലവ് മുന്‍കൂറായി ലഭിച്ചിരുന്ന സാഹചര്യങ്ങളൊക്കെ മാറി ഒടുവില്‍ ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും തുക ലഭിക്കാതിരിക്കുകയും ആശുപത്രികള്‍ പോലും ചികിത്സ ഏറ്റെടുക്കാത്ത സാഹചര്യം വരെ സംജാതമാവുകയും ചെയ്യുകയുണ്ടായി. കാര്യങ്ങള്‍ തകിടം മറിഞ്ഞപ്പോള്‍ പാവപ്പെട്ട പലരോഗികളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിച്ചതിന്റെ ഫലമായാണ് മാണി സര്‍ക്കാര്‍ പിണറായി സര്‍ക്കാറിനോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള ദയാദാക്ഷിണ്യവും കൂടാതെ പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായി കാരുണ്യയെ മാറ്റുന്നതോടെ ആ പദ്ധതിയുടെ എല്ലാ സവിശേഷതകളും ഇല്ലാതാക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന അവസ്ഥ ഇനി സ്വപനം മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്. മാത്രവുമല്ല ലൈഫ് ഭവന പദ്ധതി വഴി ഭവന സംബന്ധമായ മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും പെരുവഴിയിലായതു പോലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലും സംഭവിക്കാന്‍ പോവുകയാണ്. മാരക രോഗത്തിനടിമപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാക്കി അവരുടെ ചികിത്സ വേഗത്തിലാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കപ്പെടും.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്ത് കൊടുക്കുക എന്നതായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ജില്ലകള്‍ തോറുമുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ രൂപം കൊണ്ടത്. സര്‍ക്കാറിനു കീഴിലുള്ള എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നൂറുക്കണക്കിന് ഫയലുകളില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കായ ജീവിതങ്ങളെയാണ് അത് വഴി മോചിപ്പിച്ചെടുത്തത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള സംവിധാനങ്ങളും ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് അതിന്റെ നേര്‍ വിപരീതങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. ഓരോ ഫയലുകളിലുമുള്ളത് ഓരോ ജീവിതങ്ങളാണെന്ന് മുഖ്യമന്ത്രി നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ചു പറയുന്നുണ്ടെങ്കിലും ആ ജീവിതങ്ങളെല്ലാം ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ഊരാക്കുടുക്കില്‍ നിന്ന് ഇനിയൊരു മോചനമില്ലെന്ന തിരിച്ചറിവില്‍ നിന്ന് ജീവിതം പോലും അവനാനിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫ് നടപ്പാക്കി എന്നതിന്റെ പേരില്‍ മാത്രം ജനോപകാരപ്രദമായ പല പദ്ധതികളും ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പക്ഷെ അതുവഴി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് പാവപ്പെട്ട ജനങ്ങളെയാണ് എന്നതാണ് വാസ്തവം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending