Connect with us

News

ആരാംകോ ആക്രണം: എണ്ണവില സര്‍വകാല റെക്കോര്‍ഡില്‍

Published

on

കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച പത്തു ശതമാനത്തിലധികമാണ് എണ്ണവിലയിലുണ്ടായ വര്‍ധന.

ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്‌കൃത എണ്ണവില 10.68 ശതമാനം വര്‍ധിച്ച് വീപ്പ്ക്ക് 60.71 ഡോളറിലെത്തി. ബ്രെന്റ് ഇനത്തില്‍പ്പെട്ട അസംസ്‌കൃത എണ്ണവില 11.77 ശതമാനം വര്‍ധിച്ച് വീപ്പ്ക്ക് 67.31 ഡോളറിലും എത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് ആരാംകോ്ക്കു നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും ഇതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായതും. ഹൂതി ആക്രമണത്തിനു പിന്നാലെ സൗദി എണ്ണ ഉത്പാദനം പകുതിയോളം കുറച്ചിരുന്നു. ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ യു.എസ് ക്രൂഡ് ഓയിലിന്റെ വിലയില്‍ 10.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നിലവില്‍ ഒരു ബാരലിന് 60.46 ഡോളറാണ് വില. വിലയില്‍ ഇനിയും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. സൗദിയുടെ കിഴക്കന്‍ മേഖലായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്‌റാത് ഖുറൈയ്‌സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

india

എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനെതിരെ ലൈംഗികാതിക്രമത്തിന് കേസ്; എം.പി നാടുവിട്ടതായി റിപ്പോര്‍ട്ട്

2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്

Published

on

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. 2019 മുതല്‍ 2022 വരെ പല തവണയായി പ്രജ്വല്‍ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് കേസ്. ഹൊലനരാസിപൂര്‍ പൊലീസാണ് പ്രജ്വലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്താന്‍ സാധ്യതയുണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് നാടുകടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ടുകളില്‍ ജെ.ഡി.എസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പരാതിയില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.പിയുടെ പേരില്‍ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു.

വോട്ടെടുപ്പ് നടന്ന അടുത്ത ദിവസമാണ് മുഖ്യമന്ത്രി പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ അതിന് മുന്‍പേ പ്രജ്വല്‍ രാജ്യം വിട്ടിരുന്നു. സിറ്റിങ് എം.പി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending