Connect with us

india

തുടര്‍ച്ചയായ 13ാം വര്‍ഷവും രാജ്യത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്; ആദ്യ പത്തില്‍ ഉള്‍പ്പെട്ടവര്‍ ഇവര്‍

88.7 ബില്യണ്‍ ഡോളറാണ് (ഏകദേശം 6.65 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി

Published

on

ഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. 88.7 ബില്യണ്‍ ഡോളറാണ് (ഏകദേശം 6.65 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
കോവിഡ് കാലത്തും വലിയ മുന്നേറ്റമാണ് റിലയന്‍സ് ജിയോ നേടിയിരുന്നത്. ഫെയ്‌സ്ബുക്കും ഗൂഗിളും റിലയന്‍സില്‍ നിക്ഷേപം നടത്തിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകള്‍ക്കായി അംബാനി 20 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചപ്പോള്‍ ആര്‍ഐഎല്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

25.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 20.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എച്ച്‌സിഎല്‍ ടെക് ചെയര്‍മാന്‍ ശിവ്‌നാദര്‍ മൂന്നാം സ്ഥാനത്തെത്തി.

റീട്ടെയില്‍ ശൃംഖലയായ ഡിമാര്‍ട്ട്, രാധാകിഷന്‍ ദമാനി, 15.4 ബില്യണ്‍ ഡോളര്‍, അശോക് ലെയ്‌ലാന്‍ഡ് ഉടമകള്‍ ഹിന്ദുജ സഹോദരന്മാര്‍ 12.8 ബില്യണ്‍, സൈറസ് പൂനവല്ല 11.5 ബില്യണ്‍, ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ പ്രൊമോട്ടര്‍മാരാണ് ഫോബ്‌സിന്റെ കണക്ക്. 11.4 ബില്യണ്‍ ഡോളറില്‍ പല്ലോഞ്ചി മിസ്ട്രി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക് 11.3 ബില്യണ്‍ ഡോളര്‍, ഗോദ്‌റെജ് കുടുംബം 11 ബില്യണ്‍ ഡോളര്‍, ആര്‍സെലര്‍ മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ 10.3 ബില്യണ്‍ ഡോളര്‍ എന്നിവരാണ് രാജ്യത്തെ ധനികരുടെ പട്ടികയിലെ ആദ്യ പത്തിലുള്ളവര്‍.

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

india

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു

‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു

Published

on

അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. ‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending