Connect with us

Football

ഗാരി ഹൂപ്പര്‍ മുതല്‍ ബകാരി കോനെ വരെ; വിദേശ ‘പടക്കോപ്പുകള്‍’ റെഡി; ബ്ലാസ്റ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.

Published

on

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം റെഡി. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ വിദേശ സൈനിങുകള്‍ ഏകദേശം പൂര്‍ത്തിയായി. ഇന്ന് ബുര്‍കിനാ ഫാസോ ഡിഫന്‍ഡര്‍ ബകാറി കോനെയെ കൂടി ക്ലബ് ടീമിലെത്തിച്ചു. വൈകാതെ ഓസീസ് ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ കൂടി ടീമിലെത്തിയേക്കും. ഇതോടെ ഏഴു വിദേശ സൈനിങുകളും പൂര്‍ത്തിയാകും. പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്. ഐസ്എഎല്ലിലെ തന്നെ ഏറ്റവും മൂല്യമുള്ള കളിക്കാരില്‍ ഒരാളായ ഗാരി ഹൂപ്പര്‍ മുതല്‍ തുടങ്ങുന്നു കേരളത്തിന്റെ വിദേശി പെരുമ.

വിദേശ കളിക്കാരും അവരുടെ വിവരങ്ങളും ഇങ്ങനെ;

1- ഗാരി ഹൂപ്പര്‍

ഐഎസ്എല്‍ സീസണ്‍ ഏഴിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനാണ് ഗാരി ഗൂപ്പര്‍. ഇംഗ്ലീഷില്‍ പ്രീമിയര്‍ ലീഗിന്റെ അനുഭവ സമ്പത്തുമായാണ് 32കാരന്റെ വരവ്. വിവിധ ക്ലബുകള്‍ക്കായി 476 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 207 ഗോളുകളും 65 അസിസ്റ്റുകളും. 9.9 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.

ബാര്‍ത്തലോമിയോ ഒഗ്ബച്ചെ പോയതോടെ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധരെ ഞെട്ടിച്ചാണ് അതിലും മികച്ച താരത്തെ ക്ലബ് കൊണ്ടുവരുന്നത്. ഫീനിക്‌സിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം 21 മത്സരങ്ങള്‍ കളിച്ച ഹൂപ്പര്‍ എട്ടു ഗോളാണ് നേടിയത്. ലീഗില്‍ ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.

ഹൂപ്പറില്‍ ബംഗളൂരുവിനും ചെന്നൈയ്ക്കും കണ്ണുണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഹൂപ്പറുമായുള്ള കരാര്‍. എട്ടു മാസത്തെ കോണ്‍ട്രാക്ടില്‍ ഏകദേശം ഒന്നരക്കോടി രൂപ താരത്തിന് ലഭിക്കും. 2012-13 സീസണില്‍ സെല്‍റ്റികിന് വേണ്ടി കളിച്ച താരം 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്ത ആറു സീസണുകള്‍ നോര്‍വിച്ച് സിറ്റി എഫ്‌സിക്കു വേണ്ടിയും ഷെഫീല്‍ഡിനും വേണ്ടിയായിരുന്നു. അവിടെ നിന്നാണ് എ ലീഗിലെത്തിയത്.

2- ഫക്കുണ്ടോ പെരേര

ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ആദ്യ വിദേശ സൈനിങായിരുന്നു ഈ അര്‍ജന്റീനന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. 2009-2009 കാലയളവില്‍ നാട്ടില്‍ പന്തു തട്ടിയ ശേഷം താരം പാലസ്റ്റിനോ എന്ന ചിലി ക്ലബിലെത്തി. പിന്നീട് ഗ്രീക്ക് ക്ലബായ പിഎഒകെയിലും. മൂന്നു വര്‍ഷമാണ് ഗ്രീക്ക് ക്ലബിനു വേണ്ടി ബൂട്ടു കെട്ടിയത്. 14 ഗോളുകള്‍ നേടുകയും ചെയ്തു.

പൊസിഷന്‍ ഫുട്‌ബോളിന്റെ വക്താവായ കിബു വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും ഫക്കുണ്ടോ. കഴിഞ്ഞ സീസണില്‍ മികവിനൊത്തുയരാത്ത മധ്യനിരയില്‍ പന്തു കാലില്‍ വച്ചു കളിക്കുന്ന അര്‍ജന്റൈന്‍ ശൈലി വന്നാല്‍ അത് ക്ലബിനെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച.

3- വിന്‍സന്റ് ഗോമസ്

രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് വിന്‍സെന്റ് ഗോമസ്. ആ പേരുള്ള ഒരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഉണ്ടാകുക. ആറരക്കോടിയിലേറെ വിപണി മൂല്യമുള്ള ഗോമസിന് മൂന്നു വര്‍ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടുള്ളത്.

സ്പാനിഷ് ക്ലബ്ബായ് ഡിപ്പാര്‍ട്ടീവ ലാ കൊരുണിയില്‍ നിന്നാണ് ഗോമസിന്റെ വരവ്. കോപ്പ ഡെല്‍ റേ അടക്കം 60 മത്സരങ്ങളില്‍ കഴിഞ്ഞ രണ്ടു സീസണില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.

4- കോസ്റ്റ നമോയിനെസു

ജിങ്കന്‍ പോയതിന്റെ ഞെട്ടല്‍ ആരാധകരില്‍ നിന്ന് വിട്ടു പോയിട്ടില്ല. എന്നാല്‍ ആ ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിക്കുന്നത് ഒരു അനുഭവ സമ്പന്നനെയാണ്. ചെക്ക് സൂപ്പര്‍ ക്ലബായ സ്പാര്‍ട്ട പ്രാഗ് താരം കോസ്റ്റ നമോയിനെസു. ഏഴു സീസണിലായി സ്പാര്‍ട്ടയ്ക്കായി 203 മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് കോസ്റ്റയ്ക്ക്. ഒമ്പതു ഗോളും നേടി. ചെക്ക് റിപ്പബ്ലികില്‍ എത്തും മുമ്പ് പോളണ്ടിലെ സസാഗ്ലൈബ് ലുബിന്‍ ക്ലബിലായിരുന്നു. ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന ആയിരുന്നു അന്ന് ലുബിന്‍ സഹ പരിശീലകന്‍.

11 തവണ ദേശീയ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട് ഈ സിംബാബ്‌വെന്‍ താരം.

5- ബകാരി കോനെ

സെന്റര്‍ബാക്ക് സ്ഥാനത്തേക്ക് എത്തുന്ന ബുര്‍കിനോ ഫാസോ ദേശീയ താരമാണ് ബകാരി കോനെ. ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരായ ഒളിംപിക് ലിയോണിനു വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടക്കം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കോനെ. അഞ്ചു വര്‍ഷം ലിയോണിനായി കളിച്ച താരം 89 കളികളില്‍ ബൂട്ടുകെട്ടി. ഒമ്പതു ഗോളുകളും സ്വന്തമാക്കി.

പിന്നീട് ലാലീഗയില്‍ മലാഗ എഫ്‌സിയിലെത്തി. പിന്നീട് വായ്പാ അടിസ്ഥാനത്തില്‍ ലീഗ് വണ്ണിലെ ആര്‍സി സ്ട്രാസ്ബര്‍ഗില്‍. പിന്നീട് തുര്‍ക്കിയിലും റഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണല്‍ ടുലയിലും. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

6- ജോര്‍ദാന്‍ മുറേ (ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല)

ആറാമത്തെ വിദേശ താരമായി ഓസീസ് എ ലീഗില്‍ നിന്ന് 25കാരന്‍ ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ എത്തും എന്നാണ് റിപ്പോര്‍ട്ട്. 3.3 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്‍ സ്റ്റാജിക് പറഞ്ഞു.

7- സര്‍ജിയോ സിഡോഞ്ച

സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിലെ ഏഴാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്‍ പരിക്കു മൂലം ഒരുപാട് കളികളില്‍ പുറത്തിരിക്കേണ്ടി വന്ന സിഡോഞ്ചയുടെ കരാര്‍ ക്ലബ് നീട്ടി നല്‍കുകയായിരുന്നു.

Football

‘ഇതിഹാസത്തിന് വിട’; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ താരമായ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു.
ജൂണ്‍ 6ന് കുവൈത്തുമായി നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തോടെ വിടവാങ്ങുമെന്ന് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രഖ്യാപിച്ചു.

”ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ച ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ദേശീയ ജേഴ്സി കൈകളില്‍ കിട്ടിയ ഉടനെ ഞാന്‍ അതില്‍ പെര്‍ഫ്യൂം പുരട്ടി സൂക്ഷിച്ചുവെച്ചു. ടീമിനൊപ്പമുള്ള കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇത്രയും കാലം കളിക്കാന്‍ കഴിയുമെന്ന് കരുതിയില്ല. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും നന്ദി’ വിരമിക്കല്‍ കുറിപ്പില്‍ ഛേത്രി എഴുതി.

1984 ഓഗസ്റ്റ് 3ന് അവിഭക്ത ആന്ധ്രയിലെ സക്കന്തരാബാദില്‍ ജനിച്ച ഛേത്രി മോഹന്‍ ബഗാന്‍, ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ അടക്കമുള്ള മുന്‍നിര ക്ലബുകള്‍ക്കായെല്ലാം കളിച്ചുണ്ട്. ഇന്ത്യക്ക് വേണ്ടി 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടിയ താരം നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരങ്ങളില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 2002 ല്‍ മോഹന്‍ ബഗാനിലൂടെയാണ് താരം കരിയര്‍ തുടങ്ങുന്നത്. യുഎസ്എയുടെ കന്‍സാസ് സിറ്റി വിസാര്‍ഡ്സ്, പോര്‍ച്ചുഗലിന്റെ സ്പോര്‍ട്ടിംഗ് സിപി റിസര്‍വ്സ് എന്നീ ക്ലബുകളിലും ഛേത്രി ഇടംപിടിച്ചു.

തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍, ഡെംപോ, മുംബൈ സിറ്റി എഫ്സി, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സി അണിഞ്ഞു. ഐ-ലീഗ് (2014, 2016), ഐഎസ്എല്‍ (2019), സൂപ്പര്‍ കപ്പ് (2018) തുടങ്ങിയ കിരീടങ്ങള്‍ ഉയര്‍ത്തി. നെഹ്റു കപ്പിലും (2007, 2009, 2012), സാഫ് ചാമ്പ്യന്‍ഷിപ്പിലും (2011, 2015, 2021) ഇന്ത്യയെ കിരീടമണിയിച്ചു.

Continue Reading

Football

യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്; ബയേണിന്റെ ഹാരി കെയ്ന്‍ ഏറെ മുന്നില്‍

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്.

Published

on

യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഏറെ മുന്നില്‍. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണിനെ ചാമ്പ്യന്‍മാരാക്കാന്‍ പറ്റിയില്ലെങ്കിലും മികച്ച പ്രകടനമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം നടത്തിയത്.

36 ഗോളുകളാണ് താരം ഈ സീസണില്‍ അടിച്ചു കൂട്ടിയത്. 72 പോയിന്റുകള്‍ക്ക് പട്ടികയില്‍ ഏറെ മുന്നിലാണ് താരം. ടോട്ടന്‍ഹാം താരമായിരുന്ന കെയ്ന്‍ ഈ സീസണിലാണ് ബയേണിനൊപ്പം ചേരുന്നത്. ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ ഈ നേട്ടം നേടുന്ന മൂന്നാമത് ബുണ്ടസ് ലീഗ താരമാകും കെയ്ന്‍.

ഫ്രഞ്ച് ലീഗ് വണ്ണിലെ ടോപ് സ്‌കോററായ എംബാപ്പയാണ് രണ്ടാമത്. 27 ഗോളുകളാണുള്ളത് എംബാപ്പക്കുള്ളത്. 54 പോയിന്റാണ് താരത്തിനുള്ളത്. ഈ സീസണോടെ ക്ലബ് വിടുമെന്ന് സൂചന നല്‍കിയ താരം റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നില്‍ക്കുന്നു എന്ന് അഭ്യൂഹങ്ങളുണ്ട്

മൂന്നാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബായ വി എഫ് ബി സ്റ്റുട്ട്ഗര്‍ട്ടിന്റെ ഗുയ്രാസിയാണ്. 52 പോയിന്റാണ് താരത്തിനുള്ളത്. ബുണ്ടസ് ലീഗയില്‍ ടീമിനെ മൂന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമായിരുന്നു ഫ്രഞ്ച് താരം. 25 ഗോളും 50 പോയിന്റുമായി ഏര്‍ലിങ് ഹാലാണ്ടാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഹാലണ്ടും കൂട്ടരും.

 

Continue Reading

Football

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

Published

on

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

Continue Reading

Trending