Connect with us

News

ഒമിക്രോണ്‍: ഫ്രാന്‍സ് കടുത്ത നിയന്ത്രണങ്ങളിലേക്ക്‌

ഫ്രാന്‍സില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്

Published

on

പാരിസ്: ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഫ്രാന്‍സ്. രോഗവ്യാപനം തടയുന്നതിന് പുറത്തിറങ്ങുന്നതും കൂട്ടംചേരുന്നതും പരമാവധി കുറയ്ക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഴോണ്‍ കാസ്റ്റിച്ച് നിര്‍ദ്ദേശിച്ചു. ജനുവരി മൂന്ന് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്കിങ് ഫ്രം ഹോം നിര്‍ബന്ധമാക്കും.

ഇന്‍ഡോര്‍ പരിപാടികളില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുക്കാന്‍ പാടില്ല. ഔട്‌ഡോര്‍ പരിപാടികളില്‍ ആളുകളുടെ എണ്ണം അയ്യായിരമാക്കി ചുരുക്കി. ദീര്‍ഘദൂര പൊതുവാഹനങ്ങളിലും ആളുകള്‍ ഒത്തുചേരുന്ന പൊതുസ്ഥലങ്ങളിലും ഭക്ഷണം കഴിക്കുന്നത് നിരോധിക്കും. ബാറുകളിലും റെസ്‌റ്റോറന്റുകളിലും തിരക്കൊഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പുതുവത്സരത്തലേന്ന് കര്‍ഫ്യൂ ഉണ്ടാവില്ല. സ്‌കൂളുകള്‍ ജനുവരി ആദ്യത്തില്‍ വീണ്ടും തുറക്കും.

ഫ്രാന്‍സില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്ത് ഇത്രയേറെ പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമാണ്. പാരിസില്‍ നൂറിലൊരാള്‍ കോവിഡ് പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വ്യാപനമാണ് രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണം. ഫ്രാന്‍സില്‍ 90 ശതമാനം പേരും വാക്‌സിനെടുത്തവരാണ്. കരുതല്‍ ഡോസ് നല്‍കാന്‍ ഊര്‍ജിത ശ്രമം തുടരുന്നുണ്ടെന്ന് കാസ്റ്റിച്ച് അറിയിച്ചു.

യൂറോപ്പില്‍ നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഗ്രീസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്്. തിങ്കളാഴ്ച ഗ്രീസില്‍ പതിനാരത്തോളം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പോളണ്ടില്‍ പ്രതിദിന മരണം അഞ്ഞൂറ് കടന്നു. അടുത്തിടെ അടച്ചിട്ട നൈറ്റ്ക്ലബ്ബുകള്‍ പുതുവത്സരത്തലേന്ന് തുറക്കും. ബ്രിട്ടനില്‍ പ്രതിദിന രോഗികള്‍ ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിയന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത ഭരണകൂടം തള്ളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട്‌ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു; ചിതറിയോടി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവർ; സ്ത്രീയ്ക്ക് പരിക്ക്‌

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്.

Published

on

അമ്പലത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ലോക്കല്‍ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു.

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പ്രദേശത്ത് ഗൃഹ സന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഓടി മാറിയതിനാല്‍ ലോക്കല്‍ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. സ്‌ഫോടനത്തില്‍ പ്രദേശവാസിയായ ആമിന എന്ന സ്ത്രീക്ക് പരുക്കേറ്റു.

പാര്‍ട്ടി പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇയാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ മാന്തി രതീഷ് എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

Education

അക്ഷര നഗരിയിലേക്ക് വിദ്യാര്‍ഥി പ്രവാഹം

സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

Published

on

തിരൂര്‍: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ അക്ഷര നഗരിയായ തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്കൊഴുകിയെത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം രണ്ട് സെഷനുകളിലായാണ് എജ്യൂ എക്‌സല്‍ ക്രമീകരിച്ചത്. ശുഭകരമായ ഭാവി എത്തിപ്പിടിക്കാനുള്ള എളുപ്പ വഴികള്‍ ലളിതവും സ്പഷ്ടവുമായി രണ്ട് സെഷനുകളിലുമായി പ്രഗല്‍ഭര്‍ പങ്കുവെച്ചു.

എസ്.എസ്.എല്‍.സി ,പ്ലസ് ടു ക്ലാസുകളില്‍ നിന്നും വിജയിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും ഏറെ സന്തോഷമേകി. പലര്‍ക്കുമിത് നവ്യാനുഭവമായിരുന്നു. മഴയൊഴിഞ്ഞ ഇടനേരങ്ങളില്‍ ചെറുചാറ്റല്‍ വകവെക്കാതെ തുഞ്ചന്റെ കിളിയെ കാണാനും കയ്ക്കാത്ത കാഞ്ഞിരമരച്ചോട്ടിലും കുട്ടികള്‍ നടന്നുല്ലസിച്ചു.

Continue Reading

india

‘സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല’; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നെന്നും, വോട്ടു ചെയ്യാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബിജെപി ഝാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി ആദിത്യ സാഹു നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

താങ്കളുടെ പ്രവൃത്തി സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്. അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹസാരിബാഗിലെ എംപിയാണ് ജയന്ത് സിന്‍ഹ. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത്.

ഇത്തവണ ജയന്ത് സിന്‍ഹയ്ക്ക് ഹസാരിബാഗില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. പകരം മനീഷ് ജയ്‌സ്വാളിനെയാണ് ഹസാരിബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജയന്ത് സിന്‍ഹ ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിയതിന് ധന്‍ബാദ് കൗണ്‍സിലര്‍ രാജ് സിന്‍ഹയ്ക്കും ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Continue Reading

Trending