Connect with us

kerala

പിടി തോമസ് ഇല്ലാത്ത നിയമസഭയെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും യുഡിഎഫിനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്; അനുസ്മരിച്ച് നിയമസഭ

മരണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Published

on

പി.ടി.തോമസിനെ അനുസ്മരിച്ച് നിയമസഭ.അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി.തോമസിനെ നിയമസഭയില്‍ അനുസ്മരിച്ചു.

തനതായ നിലപാടുള്ള നേതാവായിരുന്നു പി.ടി.തോമസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ചിലപ്പോള്‍ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം എങ്കില്‍ പോലും അതൊക്കെ അദ്ദേഹത്തിന്റെ ഉറച്ച നിലപാട് തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം അദ്ദേഹം പറഞ്ഞു.പാര്‍ട്ടിക്കും മുന്നണിക്കും പൊതുരാഷ്ട്രീയ മണ്ഡലത്തിനും വിരുദ്ധമായ നിലപാടുകള്‍ പലപ്പോഴും പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ അദ്ദേഹം കാണിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അതിനായി വാദിക്കാനും അദ്ദേഹം ധൈര്യം കാണിച്ചു.കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തെ ആകെ വേദനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

ഒരു കാലത്ത് മനുഷ്യന്‍ കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടിയ ഇടുക്കിയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമാണ് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയമണ്ഡലങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിച്ചാണ് അദ്ദേഹം കടന്നു പോയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിദ്യാര്‍ത്ഥി – യുവജനരാഷ്ട്രീയത്തിലെ അഗ്‌നിയായിരുന്നു പിടി തോമസ്. അവസാനകാലം വരെ ആ തീ അദ്ദേഹം കെടാതെ സൂക്ഷിച്ചു. ഏറ്റെടുക്കുന്ന ചുമതല എന്തുമാവട്ടെ അതിന്റെ പൂര്‍ണമായ സാക്ഷാത്കാരത്തിന് വേണ്ടി യത്‌നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. പിടി തോമസ് ഇല്ലാത്ത ഈ നിയമസഭയെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും യുഡിഎഫിനായിട്ടില്ല പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മതേതര നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ശരികളില്‍ വിട്ടുവീഴ്ച ചെയ്യാത്ത മികച്ച സാമാജികനായിരുന്നു പി.ടി തോമസെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു.

മരണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.ഔദോ്യഗിക സഭ നടപടികളിലേക്ക് നാളെ മുതല്‍ കടക്കും.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല. മാര്‍ച്ച് 11 നാണ് ബജറ്റ് നടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്ന വേദനയുണ്ട് -സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്.

Published

on

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് സയ്യീദ് സദിഖലി ശിഹാബ് തങ്ങള്‍. മനുഷ്യ ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത പ്രിയപ്പെട്ട ഇബ്രാഹീം കുഞ്ഞ് സാഹിബും യാത്രയായി. ഭരണ, രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ തിളക്കമുള്ള അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കമെന്ന് അദ്ദേഹം കുറിച്ചു.

എം.എസ്.എഫിലൂടെയാണ് ഇബ്രാഹീം കുഞ്ഞ് സാഹിബ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. മട്ടാഞ്ചേരി, കളമശ്ശേരി മണ്ഡലങ്ങളില്‍ നിന്നും ജനങ്ങളുടെ നായകനായി നാല് തവണ അദ്ദേഹം നിയമസഭയിലെത്തി. വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും പൊതുമരാമത്ത് വകുപ്പിന്റെ മന്ത്രിയായും അദ്ദേഹം തിളങ്ങി. വിപ്ലവ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള രത്ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റര്‍ ഓഫ് 2013, കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.

പാണക്കാട് കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങി ഞാനുമായും ആ സൗഹൃദബന്ധം തുടര്‍ന്നു. പാണക്കാട് സന്ദര്‍ശിക്കുകയെന്നത് അദ്ദേഹത്തിന്റെ ചര്യ തന്നെയായിരുന്നു. രാഷ്ട്രീയ പ്രതിയോഗികള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്നേഹപൂര്‍ണ്ണമായൊരു പുഞ്ചിരികൊണ്ടാണ് അദ്ദേഹം അതിനെയെല്ലാം മറികടന്നത്. എറണാംകുളത്ത് ഇനി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആ സൗഹൃദത്തണലുണ്ടാവില്ലെന്നത് വേദനയാണ്. അല്ലാഹു പരലോക ജീവിതം റാഹത്തിലാക്കട്ടെ. ആമീന്‍.

 

 

Continue Reading

kerala

മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി

അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍.

Published

on

കൊച്ചി:മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലീം ലീഗ് വൈസ് പ്രസിഡന്റും ചന്ദ്രിക ഡയറക്ടറുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.

2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.

Continue Reading

kerala

ബംഗ്ലാദേശിലെ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണം -മുസ്‌ലീം ലീഗ്

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്.

Published

on

ബംഗ്ലാദേശില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ന്യുനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങള്‍ ബംഗ്ലാദേശില്‍ ആക്രമണങ്ങള്‍ക്ക് ഇരകളാവുകയാണെന്ന് നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇടക്കാല സര്‍ക്കാറിന്റെ കാലയളവില്‍ മാത്രം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതൊരു ഭരണകൂടത്തിനും ആ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഏതൊരു രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും ഈ യോഗം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുയെന്ന് പ്രമേയം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകളിലെ ആശങ്കയും യോഗം രേഖപ്പെടുത്തി. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഏതൊരു മതം വിശ്വസിക്കാനും ആചരിക്കാനും ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് ആരാധനകളുടെ ഭാഗമായ ആഘോഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Continue Reading

Trending