Connect with us

main stories

‘3500 റഷ്യന്‍ സൈനികരെ വധിച്ചു, 536 സൈനിക വാഹനങ്ങള്‍ റഷ്യക്ക് നഷ്ടമായി’; അവകാശവാദവുമായി യുക്രൈന്‍ സൈന്യം

8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.

Published

on

രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍ സൈന്യം. റഷ്യ ആധിപത്യം നേടിയെന്ന യുദ്ധ വാര്‍ത്തകള്‍ക്കിടെയാണ് അവകാശവാദവുമായി യുക്രൈന്‍ മുന്നോട്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചെന്നും 14 റഷ്യന്‍ വിമാനങ്ങള്‍ വെടവെച്ചിട്ടെന്നും യുക്രൈന്‍ സൈന്യം പറഞ്ഞു. തന്ത്രപ്രധാനമായ കെട്ടിടം പിടിക്കാനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെടുത്തി. 8 ഹെലികോപ്റ്ററുകളും 102 റഷ്യന്‍ ടാങ്കറുകളും 536 സൈനിക വാഹനങ്ങളും ഇതുവരെ റഷ്യക്ക് നഷ്ടമായെന്നും സൈന്യം അവകാശപ്പെട്ടു.

അതേസമയം, റഷ്യക്ക് മുമ്പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് എടുത്ത പുതിയ വീഡിയോയിലാണ് സംഭവം അറിയിച്ചത്. ‘യുക്രൈന്‍ കീഴടങ്ങുമെന്നത് വ്യാജ വിവരമാണ്. അത്തരം നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ല. ഇനി അങ്ങനെയൊരു നിര്‍ദേശമുണ്ടെങ്കിലും അതിന് തയ്യാറല്ല’, പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞു. താന്‍ കീവില്‍ തന്നെയുണ്ടെന്നും എങ്ങോട്ടും മാറിയിട്ടില്ലെന്നും കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

Published

on

By

കണ്ണൂര്‍: പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി 27 ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും.

ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ വി കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനത്തിന് അംഗീകാരമായത്. വി കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്ന് പറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വി കുഞ്ഞികൃഷ്ണന് അനുകൂലമായും പ്രതികൂലമായും പയ്യന്നൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞിരിക്കുകയാണ്.

Continue Reading

kerala

‘എന്‍എസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാന്‍ തന്നെ, തുഷാര്‍ വെള്ളപ്പാള്ളി പെരുന്നയിലേക്ക് വരേണ്ട’ -സുകുമാരന്‍ നായര്‍

എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു.

Published

on

By

കോട്ടയം: വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

kerala

എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യമില്ല; നിര്‍ണായക തീരുമാനം പെരുന്നയില്‍

ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

Published

on

By

കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാര്‍ത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.

 

Continue Reading

Trending