News
ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാറിന് നീക്കം;രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് പ്രസിഡന്റ്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവച്ചു. 26 മന്ത്രിമാരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സര്‍ക്കാറില്‍ ചേരാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പ്രസിഡന്റ് ഗോട്ടബയ രജ്പക്സേ ക്ഷണിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടപടി.
അതേസമയം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവച്ചു. 26 മന്ത്രിമാരാണ് രാജിക്കത്ത് പ്രധാനമന്ത്രിക്ക് നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്ന് മന്ത്രിമാര്‍ കനത്ത സമ്മര്‍ദ്ദത്തിലാണ് ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിലും സാമൂഹ്യ മാധ്യമ നിരോധനം ഏര്‍പ്പെടുത്തിയതിലും ജനങ്ങള്‍ക്കിടയില്‍ കനത്ത പ്രക്ഷോഭത്തിന് വഴിവെച്ചിരുന്നു.
india
കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും
കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.
ബംഗാൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
kerala
‘പണിതന്ന് ഇന്‍സ്റ്റഗ്രാം’; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്പനക്ക്
സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല
സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസെർ നെയിം, പാസ്വേഡ്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയാണ് ചോർന്നത്. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചതായും സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള ഒ.ടി.പി പലർക്കും ഇ-മെയിലിൽ ലഭിച്ചതോടെയാണ് വിവരങ്ങൾ ചോർന്നതായി സംശയമുണ്ടായത്. പിന്നാലെ മാൽവെയർബൈറ്റ്സ് ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് ഈ ലംഘനം ഉറപ്പിച്ചത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിങ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ചോർന്ന ഡേറ്റ ഉപയോഗിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കൾ പാസ്വേഡ് റീസെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ: ഇൻസ്റ്റഗ്രാമിൽ നിന്നുള്ള സുരക്ഷാ ഇ-മെയിലുകൾ പരിശോധിക്കുക
നിങ്ങളുടെ അക്കൗണ്ടിലെ മാറ്റങ്ങൾ, ഉദാഹരണത്തിന് ഇമെയിൽ അല്ലെങ്കിൽ പാസ്വേഡ് അപ്ഡേറ്റ് എന്നിവയെക്കുറിച്ച് അറിയിക്കുന്ന ഇ-മെയിൽ [email protected]ൽനിന്ന് ലഭിച്ചാൽ, ആ സന്ദേശത്തിൽ ‘Secure my account’ എന്നത് തെരഞ്ഞെടുത്ത് നിങ്ങൾക്ക് അവ പഴയപടിയാക്കാൻ കഴിഞ്ഞേക്കും.
ഒരു ലോഗിൻ ലിങ്ക് അഭ്യർഥിക്കുക
നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് വീണ്ടെടുക്കാൻ:
1. ലോഗിൻ സ്ക്രീനിൽ ‘Forgotten password?’ സെലക്ട് ചെയ്യുക.
2. നിങ്ങളുടെ യൂസെർനെയിം, ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക, തുടർന്ന് Send login link ക്ലിക്കുചെയ്യുക.
3. captcha നൽകി ‘Next’ ക്ലിക്ക് ചെയ്യുക.
4. ലോഗിൻ ചെയ്യാനും നിർദ്ദേശങ്ങൾ പാലിക്കാനും നിങ്ങളുടെ ഇ-മെയിലിലേക്കോ SMS-ലേക്കോ അയച്ച ലിങ്ക് ഉപയോഗിക്കുക. ബന്ധപ്പെട്ട ഇ-മെയിൽ, ഫോൺ നമ്പർ അല്ലെങ്കിൽ യൂസെർനെയിം എന്നിവയിലേക്ക് നിങ്ങൾക്ക് ആക്സസ് ഇല്ലെങ്കിൽ, കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി ഇൻസ്റ്റഗ്രാമിന്റെ help പേജ് സന്ദർശിക്കുക.
kerala
എസ്ഐആർ: കുറ്റ്യാടിൽ ബിഎൽഒയുടെ പിഴവിൽ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള ഹിയറിങ് ഒഴിവാക്കി
കോഴിക്കോട്: ബിഎൽഒ എസ്ഐആർ ഫോം തെറ്റായി അപ്ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിൽ എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. യോഗത്തിലാണ് ബിഎൽഒയുടെ പിഴവ് മൂലം എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവായ 450 പേർക്കുള്ള ഹിയറിങ് നടപടി ഒഴിവാക്കിയത്.
രേഖകൾ തെറ്റായി സമർപ്പിച്ചതിനെ തുടർന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37 പേർ ഹിയറിങ്ങിന് ഹാജരാവണം. ബിഎൽഒ തെറ്റായി ഫോം അപ് ലോഡ് ചെയ്തത് മൂലം ഹിയറിങ് നോട്ടീസ് ലഭിച്ച സംഭവം ചേറോടും ഉണ്ടായിട്ടുണ്ട്.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
-
india2 days agoബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
-
kerala3 days ago‘പഴയ ആശയവുമായി നിന്നാല്‍ വികസനമുണ്ടാവില്ല’; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍
-
Sports3 days agoമുസ്താഫിസുറിന് പിന്തുണയുമായി സഹതാരങ്ങള്‍; ‘ഇവിടെ ചില കാര്യങ്ങള്‍ ശരിയല്ല’ -മോയിന്‍ അലി
-
india2 days agoമാതാ വൈഷ്ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള
-
Sports3 days agoന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; യുവതാരം പരിക്കേറ്റ് പുറത്ത്
-
kerala3 days agoവേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
-
india1 day agoഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍
