kerala
പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്: കെ സുധാകരന്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്ന് സുധാകരന് പറഞ്ഞു.
പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ സംഭവമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളതെന്ന് സുധാകരന് വിമര്‍ശിച്ചു.
എല്ലാ പദ്ധതികളില്‍ നിന്നും സിപിഎം കൈയ്യിട്ട് വാരുകയാണെന്നും അതുകൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന് അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്ന് സുധാകരന് പറഞ്ഞു.
kerala
പൊലീസില്‍ പരാതി നല്‍കിയതില്‍ വൈരാഗ്യം; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ച യുവാവിന് 13 വര്‍ഷം കഠിനതടവ്
മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം: പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം.
2011 ജൂണ്‍ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മക്കള്‍ സ്കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്കി വിട്ടയച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.
11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
kerala
പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി; കുട്ടിക്കായി വ്യാപക തിരച്ചില്‍
അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണ് കാണാതായത്.
പാലക്കാട് ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശി അനസ് – തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണ് കാണാതായത്. രാവിലെ പതിനൊന്ന് മണിയോടെ വീട്ടുമുറ്റത്ത് നിന്ന് കാണാതാവുകയായിരുന്നു.
ചിറ്റൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുട്ടിക്കായി വ്യാപക തിരച്ചില്‍ നടക്കുകയാണ്. വീടിന് സമീപത്തെ കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍
സഹോദരനുമായി പിണങ്ങി കുട്ടി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സുഹാന് വേണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. അതേസമയം, പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. ഡോഗ് സ്ക്വാഡ് എത്തിയ കുളത്തില്‍ കുട്ടി ഇല്ലെന്നാണ് പ്രാഥമിക വിവരം. കുട്ടിക്ക് ഫിക്സ് ഉണ്ട്. പ്രദേശത്ത് തന്നെ എവിടെ എങ്കിലും മയങ്ങി വീഴാനുള്ള സാധ്യത കൂടി പരിശോധിക്കും.
kerala
മുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്.
മുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഹിന്ദുത്വ സംഘടനകളുടെ രഹസ്യയോഗത്തിലാണ് ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്തത്. മുസ്ലിംകള്ക്കെതിരെ നിരന്തരം വിദ്വേഷ പ്രസ്താവന നടത്തി കുപ്രസിദ്ധനായ വ്യക്തിയാണ് ഇയാള്‍. രാജാ സിങ്ങിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംഘടന പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. സിങ്ങിനെതിരെ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ നിരവധി കേസുകളുണ്ട്.
”ജിഹാദികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗറില്ലാ മോഡലില്‍ യുദ്ധത്തിന് തയ്യാറുള്ളവരുടെ പേരുകള്‍ എനിക്ക് വേണം. ഇതില്‍ ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്ത രീതിയിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. അതീവരഹസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയാണ് ഞങ്ങള്‍ക്ക് ആവശ്യമുള്ളത്. അങ്ങനെയുള്ളവര്‍ എന്നെ ബന്ധപ്പെടണം. വിവേകമുള്ളവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാം”- രാജാ സിങ് പറഞ്ഞു.
അതേസമയം അപകടകരമായ നീക്കം നടത്തുന്ന രാജാ സിങ്ങിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐഎംഐഎം ദേശീയ വക്താവ് അഡ്വ. ആദില്‍ ഹുസൈന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടു. ദേശസുരക്ഷക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഗറില്ല യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മുന്‍ ഹരിയാന കോണ്‍ഗ്രസ് സെക്രട്ടറി രാജന് റാവു പറഞ്ഞു. വീഡിയോയുടെ ആധികാരികത പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്വേഷത്തിനും അക്രമത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും രാജന് റാവു ആവശ്യപ്പെട്ടു.
-
kerala1 day ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
india1 day ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
GULF1 day agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film1 day agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india18 hours agoഉന്നാവ് ബലാത്സംഗക്കേസ്: BJP മുന്‍ എംഎല്‍എയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് CBI
-
kerala11 hours agoസുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
-
News1 day agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala1 day agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
