Connect with us

News

ഖത്തറില്‍ ഇന്ന് ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം

നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോക്കാര്‍.

Published

on

ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തില്‍ ഇന്ന് 3.30 ന് ക്രൊയേഷ്യക്കാരുടെ വരവ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോക്കാര്‍. ഒറ്റനോട്ടത്തില്‍ വ്യക്തമായ സാധ്യത ക്രോട്ടുകാര്‍ക്ക് തന്നെ. പക്ഷേ അവസാന ലോകകപ്പിലെ നേട്ടം പറഞ്ഞ് ഇത്തവണ കളത്തിലിറങ്ങില്ലെന്നാണ് നായകന്‍ മോഡ്രിച്ച് തന്നെ പറഞ്ഞത്.

അഞ്ച് തവണ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിച്ചിരിക്കുന്നു ക്രോട്ടുകാര്‍. മൂന്ന് തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍. പക്ഷേ ഡെവര്‍ സുക്കര്‍ മിന്നിയ ലോകകപ്പിലും മോഡ്രിച്ച് തിളങ്ങിയ ലോകകപ്പിലും ക്രോട്ടുകാര്‍ പ്രതിയോഗികളെ വിറപ്പിച്ചിരുന്നു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായിരുന്നു അവര്‍. നാഷന്‍സ് ലീഗിലാവട്ടെ ഫ്രാന്‍സും ഡെന്മാര്‍ക്കും അണിനിരന്ന ഗ്രൂപ്പിലും മികച്ച പ്രകടനം. ഇന്നത്തെ മല്‍സരത്തില്‍ അഭിപ്രായം തേടിയപ്പോള്‍ സ്‌ട്രൈക്കര്‍ മാര്‍കോ ലിവായ പറഞ്ഞത് മൊറോക്കോ ആഫ്രിക്കന്‍ വീര്യമുള്ളവരാണെന്നും ഒരു തരത്തിലും മല്‍സരം എളുപ്പമുള്ളതായിരിക്കില്ലെന്നുമാണ്. നല്ല തുടക്കം ലഭിച്ചാല്‍ അത് ഖത്തര്‍ യാത്രയില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് ആന്ദ്രേസ് ക്രമാരിച് പറഞ്ഞത്. അതേ സമയം മൊറോക്കോക്കാര്‍ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം ഘട്ടത്തില്‍ കളിച്ച ആറ് മല്‍സരങ്ങളിലും വിജയം നേടിയവരാണ്. മാത്രമല്ല 20 ഗോളുകള്‍ ഇത്രയും മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

യോഗ്യതാ ഘട്ടത്തിന്റെ അവസാനത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ 5-2 ന് തകര്‍ത്തായിരുന്നു ഖത്തര്‍ ടിക്കറ്റ് നേടിയത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി കളിക്കുന്ന ഹക്കീം സിയേചിയാണ് ടീമിന്റെ കുന്തമുന. പി.എസ്.ജിയുടെ അഷ്‌റഫ് ഹക്കീമി, സെവിയയുടെ യൂസഫ് എന്‍ നാസിരി എന്നിവരും വിഖ്യാതരാണ്.

india

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 മരണം, നിരവധി പേർക്ക് പരിക്ക്‌

ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരിച്ച എട്ട് പേരും പ

Continue Reading

kerala

സംസ്ഥാനത്ത് ചൂട് തുടരും; ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യത, ജാഗ്രതാ നിർദേശം

വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം  ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് അറിയിച്ചു. ജില്ലയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നീ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല

.വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

Published

on

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

പലയിടത്തും മഴ ലഭിച്ചു തുടങ്ങി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രി കാലത്ത് എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാൻ പൊതുജനങ്ങളോട് കെഎസ്ഇബി നിർദ്ദേശിച്ചു.

ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം നിർദ്ദേശിച്ചു. അതെല്ലാം അവലോകനം ചെയ്ത ശേഷമാണ് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന തീരുമാനത്തിലേക്ക് കെഎസ്ഇബി എത്തിയത്.

Continue Reading

Trending