Connect with us

kerala

കെ.റെയില്‍ ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കെ.റെയില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.

Published

on

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പില്‍നിന്ന് നിയോഗിച്ച മുന്നൂറോളം ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കി. ഇതോടെ കെ.റെയില്‍ ഇല്ലാതാകുമെന്ന് ഉറപ്പായി. സ്ഥലമെടുപ്പിനും നഷ്ടപരിഹാരം നല്‍കുന്നതിനും മറ്റുമായാണ് സര്‍ക്കാര്‍ ജീവനക്കാരെ താല്‍കാലികാടിസ്ഥാനത്തില്‍ കെ.റെയില്‍ പദ്ധതിക്കായി വിട്ടുനല്‍കിയിരുന്നത്. സ്ഥലമെടുപ്പിനായി പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനും കല്ലിടുന്നതിനും എതിരെ കോടതിയും ജനങ്ങളും രംഗത്തുവന്നതോടെയാണ ്‌സര്‍ക്കാര്‍ പിന്നാക്കം പോയത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെ പദ്ധതി ഉപേക്ഷിക്കുകയാണ്.

എന്നാല്‍ കെ.റെയില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.
പദ്ധതി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. കാരണം പദ്ധതി നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജപ്പാന്‍ കമ്പനിയുടെ സഹായം വായ്പമായി സ്വീകരിക്കാന്‍ നിയമപരമായി തടസ്സമുള്ളതും പദ്ധതിയുടെ മരണമണി മുഴക്കിയിരിക്കുകയാണ്.

kerala

കണ്ണൂരില്‍ പൊലീസ് ജീപ്പിന് ബോംബെറിഞ്ഞവർ ഇപ്പോഴും കാണാമറയത്ത്; പ്രതികളെ പിടിക്കാനാവാതെ പൊലീസ്

ഇക്കഴിഞ്ഞ മെയ് 13ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ചക്കരക്കല്ല് ബാവോടില്‍ പൊലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് സ്‌ഫോടനം നടന്നത്.

Published

on

ചക്കരക്കല്ല് ബാവോട്ട് പൊലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് എറിഞ്ഞവരെ കണ്ടെത്താനാവാതെ പൊലീസ്. ബോംബ് സ്‌ഫോടനം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇക്കഴിഞ്ഞ മെയ് 13ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ ചക്കരക്കല്ല് ബാവോടില്‍ പൊലീസ് പട്രോളിംഗ് ജീപ്പിന് സമീപം ബോംബ് സ്‌ഫോടനം നടന്നത്. പൊലീസ് ജീപ്പിന് ഏതാനും മീറ്റര്‍ അകലെ വെച്ച് 2 ഐസ്‌ക്രീം ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കേസില്‍ ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ എസിപി സിബി ടോം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഉഗ്രസ്‌ഫോടനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബോംബ് എറിഞ്ഞവരേയൊ ബോംബിന്റെ ഉറവിടമോ പൊലീസിന് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ സ്‌ഫോടനം നടത്തിയ സ്ഥലത്ത് സിസി ടിവി ക്യാമറ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. പ്രധാന വഴിയില്‍ കൂടി വരാതെ പറമ്പില്‍ കൂടി നടന്നുവന്നാണ് ബോംബെറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ബോംബെറിഞ്ഞതെന്നും പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു.

പ്രദേശത്തെ ആര്‍എസ്എസ് നേതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പൊലീസ് സംശയിച്ച ചിലരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു, എന്നാല്‍ ബോംബ് എറിഞ്ഞവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ കമ്പനികളോട് നല്‍കാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചുകഴിഞ്ഞാല്‍ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Continue Reading

kerala

സിദ്ധാർത്ഥന്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്.

Published

on

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ റാഗിംഗിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥന്റെ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

സിബിഐക്ക് കേസ് രേഖകള്‍ കൈമാറുന്നതില്‍ വലിയ വീഴ്ച വരുത്തിയതിനാണ് ബിന്ദു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നടപടി എടുത്തത്. ഇതേതുടര്‍ന്ന് ബിന്ദു ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ മതിയായ അന്വേഷണം നടത്താതെ തിരിച്ചെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം കൂടി നല്‍കിയിരിക്കുന്നത്.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Trending