kerala
മോദിയുമായി ബന്ധമുണ്ട്; അത് വിനിയോഗിക്കും: കെ.വി തോമസ്
കോണഗ്രസില്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ. അതില്‍ താല്പര്യമില്ല-തോമസ് പറഞ്ഞു. മന്ത്രിസഭായോഗമാണ് തോമസിനെ ഡല്‍ഹി പ്രതിനിധിയാക്കാന് തീരുമാനിച്ചത്.

പ്രധാനന്ത്രി മോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ അത് വിനിയോഗിക്കുമെന്നും കെ.വി തോമസ്. പദവി ചോദിച്ച് വാങ്ങിയതല്ല. പണ്ടേ ഇടുപക്ഷക്കാരനാണ്. സീതാറാം യെച്ചൂരിയുമായും കോണ്‍ഗ്രസിന്റെ ഡല്‍ഹി നേതാക്കളുമായും അടുപ്പമുണ്ടെന്നും തോമസ് പറഞ്ഞു. പിണറായി വിജയന് വികസനത്തിന്റെ വക്താവാണ്. അതിനാലാണ് കെ.റെയിലിനെ പിന്തുണച്ചത്. വാര്‍ഡ് പ്രസിഡന്റായി വന്നയാളാണ്. കോണഗ്രസില്‍ ഗ്രൂപ്പ് മാത്രമേയുള്ളൂ. അതില്‍ താല്പര്യമില്ല-തോമസ് പറഞ്ഞു. മന്ത്രിസഭായോഗമാണ് തോമസിനെ ഡല്‍ഹി പ്രതിനിധിയാക്കാന് തീരുമാനിച്ചത്. അതേസമയം, ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമായാണ് തോമസിനെ പ്രതിനിധിയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് തോമസ് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ബി.ജെ.പിയുടെ കൂടി താല്പര്യപ്രകാരമാണ് തോമസിന്റെ നിയമനമെന്നാണ് ആരോപണം.
അതേസമയം, നക്കാപ്പിച്ച കണ്ട് കോണ്‍ഗ്രസില്‍നിന്ന് ആരും പോകില്ലെന്ന് കെ. മുരളീധരന് പറഞ്ഞു. ഡല്‍ഹിയിലെ കാലാവസ്ഥ വളരെ നല്ലതാണ്. മാനസികസമാധാനം കിട്ടുന്നെങ്കില്‍ നല്ലത്.
kerala
നാലു വയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലെന്ന് അമ്മയുടെ മൊഴി

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മയുടെ മൊഴി പുറത്ത്. കുട്ടിയുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ മൊഴി നല്കി. ഭര്‍ത്താവിന്റെ സഹോദരന് കുട്ടിയെ പീഡിപ്പിച്ച വിവരം അറിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കുട്ടികളും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും യുവതി മൊഴി നല്കി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ മൊഴി നല്കി.
അതേസമയം നാലു വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.
സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.
മെയ് 19 തിങ്കളാഴ്ച അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതായി. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്കിയ മൊഴി.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു.

മില്‍മയുടെ മിന്നല്‍ സമരം പിന്‍വലിച്ചു. സര്‍വിസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.
സമരത്തെ തുടര്‍ന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല് വിതരണം കഴിഞ്ഞ ദിവസം സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന്‍ കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല് വിതരണമാണ് മുടങ്ങിയത്.
ശനിയാഴ്ച തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി അറിയിച്ചതോടെയാണ് സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിന്‍വലിച്ചത്.
സര്‍വിസില്‍നിന്ന് വിരമിച്ച എം.ഡി ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
മലബാറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന പി. മുരളി 2025 ഏപ്രിലില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഇദ്ദേഹത്തിന് രണ്ടു വര്‍ഷം കൂടി പുനര്‍നിയമനം നല്കി.
kerala
കൂരിയാട് ദേശീയപാത തകര്‍ച്ച: നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് തേടിയത്. റോഡ് ശരിയാക്കുന്നത്ിന് അടിയന്തര നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടംഗ വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കരാറുകാരായ കെ എന്‍ ആര് കണ്‍സ്ട്രക്ഷനെ ഡീ ബാര്‍ ചെയ്തത്. കൂടാതെ, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു.
അതേസമയം ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ ഉള്‍പ്പെടെ അടങ്ങുന്ന മൂന്നംഘ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു . പ്രത്യേക അന്വേഷണ സമിതി കേരളത്തിലെത്തി പരിശോധന നടത്തും. അന്വേഷണ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
ദേശീയപാതയിലെ അപാകതയില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായി എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി