Connect with us

kerala

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു

ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.

Published

on

കണ്ണൂര്‍ വളപട്ടണത്ത് ട്രെയിന്‍ തട്ടി രണ്ടുപോര്‍ മരിച്ചു.ആരോളി സ്വദേശി പ്രസദാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ വളപട്ടണം പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. മരിച്ച രണ്ടാമത്തെ വ്യക്തി ധര്‍മശാല സ്വദേശിയാണ് എന്നാണ് വിവരം. ആത്മഹത്യയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending