india
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെയിടിഞ്ഞു; പകല്‍കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് അതിന്റെ പ്രതിഫലനമില്ല. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിവ ബാരലിന് 73 ഡോളര്‍ വരെയായി താഴ്ന്നു. എന്നിട്ടും രാജ്യത്ത് ഡോളറിന് 110 രൂപയായതിന് സമാനമായ വിലയാണുള്ളത്. പ്രാദേശിക വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ലാത്തത് വിവാദമാകുന്നുണ്ട്.
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില. ആഗോള എണ്ണവില ഇടിഞ്ഞാല്‍ അത് പ്രാദേശിക ഇന്ധനവിലയില്‍ പ്രതിഫലിക്കേണ്ടതാണ്. ഇതിനാണ് വില നിര്‍ണ്ണയ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. എന്നാല്‍ ആഗോള വില ഉയരുമ്പോള്‍ ഉയര്‍ത്തുന്നവര്‍ കുറയുമ്പോള്‍ മിണ്ടാതിരിക്കും.
ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നും എണ്ണ വരുന്നുണ്ട്. വളരെ വില കുറച്ചാണ് നല്‍കുന്നത്. മുപ്പത് ശതമാനത്തോളം കുറവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും 50 ഡോളറിന് അടുത്താണ് എണ്ണ കിട്ടുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക വിലയില്‍ വലിയ മാറ്റമുണ്ടാകേണ്ടതാണ്.
നേട്ടം ലഭിക്കണമെന്നില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. നിലവിലെ വിലയിടിവിലും എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അസംസ്കൃത എണ്ണവില ഇതേ നിലയില്‍ തുടര്‍ന്നാലും ചില്ലറ വില്‍പ്പന വിലയില്‍ ആനുപാതികമായ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് മുന്‍കാലങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, കേരളത്തില്‍ അടുത്ത മാസം മുതല്‍ ഇന്ധനവില വര്‍ധിക്കും. സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക സെസ് വരുന്നതോടെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപയാണ് കൂടുക. റഷ്യയുെ്രെകന്‍ യുദ്ധപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാരലിന് 139 ഡോളര്‍ എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് എണ്ണവില രാജ്യത്ത് ലിറ്ററിന് നൂറു രൂപയും കടന്നു പോയത്. പെട്രോള്‍ഡീസല്‍ വിലയില്‍ പകുതിയില്‍ അധികവും നികുതിയാണ്.
ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും നഷ്ടം നികത്താനെന്ന പേരില്‍ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. വിപണിയില്‍ അസ്ഥിരത തുടരുകയാണെന്നും വില കുറയ്ക്കുന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നുമായിരുന്നു കമ്പനികളുടെ വാദം.
ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തില്‍ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്. എന്നാല്‍, കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നികുതിയടക്കം കുത്തനെ ഉയര്‍ത്തി. കോവിഡ് കാലത്തു മാത്രം കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്. ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ്. യുദ്ധസാഹചര്യത്തില്‍ റഷ്യ വിലകുറച്ച് എണ്ണ നല്കുന്നതിനാല് ഇന്ത്യ വലിയ തോതില്‍ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി