Video Stories
ഭരണകൂട ഭീകരത കേരളത്തിലേക്കും
ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കും അതിന്റെ മര്‍ദനോപകരണമായ പൊലീസിനുമെതിരെ രക്തരൂക്ഷിതമായ സമരാധ്യായങ്ങളാണ് പുന്നപ്ര വയലാറും കയ്യൂരും കരിവള്ളൂരും മുതല്‍ ഇടപ്പള്ളി പൊലീസ്സ്റ്റേഷന് ആക്രമണം വരെ സഖാക്കള്‍ നടത്തിയിട്ടുള്ളത്. ഇവയെല്ലാം നാടിന്റെയും നാട്ടുകാരുടെയും നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണെന്ന് സ്വയം അഭിമാനിക്കാറുണ്ട് ഇക്കൂട്ടര്‍. വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പ്രവര്‍ത്തകര്‍. എന്നാലിപ്പോള്‍ അതേ ആശയത്തിന്റെ പേരില്‍ അധികാരത്തിലേറിയ തങ്ങള്‍ക്കെതിരെ നിലപാടെടുത്തുവെന്നതിന്റെ പേരില്‍ ചിലരെ ജാമ്യമില്ലാ വകുപ്പുചാര്‍ത്തി തുറുങ്കിലടച്ച ഹീനകൃത്യം ഇതാ കേരളത്തിലെ സി.പി.എം ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു. നിരായുധരായും മാന്യമായും പൊലീസിനെതിരെ നടത്തിയൊരു പ്രതിഷേധത്തെ പിന്തുണച്ചുവെന്നതിന്റെ പേരില്‍ അഞ്ചു പേരെ കയ്യോടെ പിടിച്ചകത്താക്കിയിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കൊലപാതകികളടക്കം രണ്ടായിരത്തോളം പേരെ ശിക്ഷാ കാലാവധിക്കു മുമ്പേ ജയില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച അതേ സര്‍ക്കാര്‍. രണ്ടു മാവോയിസ്റ്റ് നേതാക്കളെ അകാരണമായി വെടിവെച്ചു കൊന്നതും പൊലീസ് വെടിവെച്ചു കൊന്ന നക്സലൈറ്റ്് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും ഇതേ പിണറായി സര്‍ക്കാര്‍. ഇതിനെല്ലാം ഭരണക്കാര്‍ പറയുന്ന ന്യായം, സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ്. ബെനിറ്റോ മുസ്സോളിനിയും അഡോള്‍ഫ് ഹിറ്റ്ലറും പോള്‍പോട്ടുമെല്ലാം പറഞ്ഞ അതേ ന്യായം.
മകന്റെ മരണത്തിനുത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ അഞ്ചിന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ കാണാന്‍ ചെന്ന കോഴിക്കോട് വളയം സ്വദേശികളും സി.പി.എം അനുഭാവികളുമായ മഹിജയും ബന്ധുക്കളും നടുറോഡില്‍ പൊലീസിന്റെ കിരാത നടപടികള്‍ക്കാണ് ഇരയായത്. ഇവിടെയെവിടെയോ ഇവരോടൊപ്പം നിലയുറപ്പിച്ചിരുന്ന മറ്റു നാലു പേരെയും മറ്റൊരാളെയുമാണ് പൊലീസ് അറസറ്റ് ചെയ്തു ജയിലിടച്ചത്. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് (ക്രിമിനല്‍ ഗൂഢാലോചന120 ബി) ചാര്‍ത്തിയിരിക്കുന്നത്. പൗരാവകാശ-വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകരായ എം. ഷാജിര്ഖാന്, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരെയും മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്, ഹിമവല്‍ഭദ്രാനന്ദ എന്നിവരെയുമാണ് പൊലീസ് റിമാന്‍ഡ് ചെയ്യിച്ചത്. ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്. മഹിജയുടെ സമരത്തിനു മുന്നില്‍ നാണംകെട്ട് പിന്‍വാങ്ങിയിട്ടും വൈരനിര്യാതന ബുദ്ധി തുടരുന്നുവെന്നാണിത് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രതികളെ പൂര്‍ണമായി കസ്റ്റഡിയില്‍ നല്കാന് കോടതി തയ്യാറായില്ലെന്നത് സര്‍ക്കാരിന്റെ അഹന്തക്കേറ്റ തിരിച്ചടിയായി.
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ ഷാജിര്‍ഖാനും മിനിയും ജിഷ്ണുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്യുകയും തിരുവനന്തപുരത്ത് സമരത്തിനെത്തുമ്പോള്‍ മറ്റു സഹായം ചെയ്യുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയുമായി മുമ്പ് മഹിജ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാളാണ് ഷാജിര്ഖാന്. അപ്പോള്‍ ഡി.ജി.പി ഓഫീസിന് മുന്നിലേക്ക് കുടുംബത്തോടൊപ്പം ഇവരെത്തിയത് സ്വാഭാവികം. ഇവിടേക്ക് എത്തിയ കെ.എം ഷാജഹാനാകട്ടെ സി.പി.എമ്മില്‍ നിന്ന് നടപടി നേരിട്ട ശേഷം വി.എസുമായി പോലും അകന്ന്, പൊതുപ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നയാളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗവുമാണ്. എഴുത്തുകാരന്, പാട്ടുകാരന്, പൊതു ചര്‍ച്ചകളില്‍ സജീവമായി ഇടപെടുന്നയാള്‍ എന്നൊക്കെയാണ് ഷാജഹാന് ഇപ്പോള്‍ മലയാളികള്‍ക്ക്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ 374 കോടിയുടെ എസ്.എന്‍.സി ലാവലിന്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോടതിയെ സമീപിച്ചിട്ടുള്ളതും. ഹിമവല്‍ഭദ്രാനന്ദയാകട്ടെ ഏതാനും ക്രിമിനല്‍ കേസുകളില്‍ പ്രതിയായി സംഭവ ദിവസം ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹത്തെ കാണാനായി സ്ഥലത്തെത്തിയയാളും. എന്നാല്‍ മഹിജയെയും കുടുംബാംഗങ്ങളെയും പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് കേസെടുക്കാതെ വിട്ടപ്പോള്‍ ഈ അഞ്ചു പേര്‍ക്കെതിരെ വലിയ കുറ്റമാണ് ചാര്‍ത്തിയത്. ഇതിനുമാത്രം ഇവരെന്താണ് നടത്തിയതെന്ന് പൊലീസോ സര്‍ക്കാരോ ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഭരണകൂട ഭീകരതയല്ലാതെ പിന്നെന്താണിത്? സോവിയറ്റ് യൂണിയന്റെയും പശ്ചിമബംഗാളിന്റെയും പാതയിലാണോ കേരളവും. ഒരു ജനാധിപത്യ ജനകീയ സര്‍ക്കാരിന് കീഴില്‍ നിരപരാധികള്‍ ജയിലിടക്കപ്പെടുക എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്ത. അതിന്റെ നഗ്നമായ ലംഘനമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍ ഈ നടന്നിട്ടുള്ളത്.
1977ല്‍ നക്സലൈറ്റ് മുദ്രകുത്തി കോഴിക്കോട്ടെ മറ്റൊരു എഞ്ചി.കോളജ് വിദ്യാര്‍ഥിയെ കക്കയം പൊലീസ് ക്യാമ്പില്‍ പൊലീസ് ഉരുട്ടിക്കൊന്നതിന് മുഖ്യമന്ത്രി കെ. കരുണാകരനെതിരെ നിരന്തരം സമരം നടത്തിയിട്ടുള്ളൊരു പ്രസ്ഥാനത്തിന്റെ നേതാവാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നത് വലിയ കൗതുകമായി തോന്നുന്നു. ഇ.എം എസ് പറഞ്ഞു: ഒരു നല്ല രാഷ്ട്രീയക്കാരനാകണമെങ്കില്‍ ജനങ്ങളുമായുള്ള അടുപ്പവും തികഞ്ഞ സേവന സന്നദ്ധതയുമാണ് വേണ്ടത്. എന്നാല്‍ അതേ കമ്യൂണിസ്റ്റുകളിലെ ചിലരെങ്കിലും, അധികാരം മത്തായി ഭവിച്ച ചിലര്‍, ഈ അരാജകത്വത്തിന് കൂട്ടുനില്‍ക്കുകയോ അതിന് ഇന്ധനം പകരുകയോ ചെയ്യുന്നു. ഇന്ത്യയിലെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന കൊടിയ അനീതികള്‍ക്ക് തുല്യമാണ് കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരുടെ ഈ ജയില്‍വാസം. ഡല്‍ഹിയിലെ കനയ്യകുമാറിനെയും മണിപ്പൂരിലെ ഇറോം ശര്‍മിളയെയും നാടുനീളെ കൊണ്ടുനടന്നാഘോഷിച്ചവരാണ് ഇവരെന്നതും അതിശയകരം തന്നെ. ഷാജഹാന്റെ എഴുപത്തി രണ്ടുകാരിയായ മാതാവ് നടത്തുന്ന നിരാഹാരം കേരളത്തിന്റെ രാഷ്ട്രീയ മഹിമക്ക് ഒരുനിലക്കും യോജിക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയണം. നീതി നിഷേധിക്കപ്പെടുന്ന എല്ലാവരെയും കേസ് പിന്‍വലിച്ച് മോചിപ്പിക്കാനും സംഭവിച്ചുപോയ തെറ്റിനു മാപ്പുപറയാനും സര്‍ക്കാര്‍ തയ്യാറാകണം.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി