kerala
‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്; താരങ്ങളുടെ അംഗത്വം ചർച്ചയാകും
നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയും സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. നിർമ്മാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയും സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റുചില യുവതാരങ്ങളുടെ അംഗത്വത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തണോയെന്ന് എക്സിക്യുട്ടീവ് ഇന്ന് തീരുമാനിക്കും.അതേസമയം നടൻ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് പ്രശ്നം ഒത്തു തീർന്നു. ഷെയിനിന്റെ ഒരു വർഷത്തെ ഡേറ്റുകൾ താരസംഘടനയായ’അമ്മ’, ഇടപെട്ട് കൈ കാര്യം ചെയ്യുമെന്ന്നി ർമാതാക്കളുടെ സംഘനടയ്ക്ക് ഉറപ്പ് നൽകി.
kerala
കോഴിക്കോട് ബീച്ച്റോഡില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്വദേശി മര്വാന്, കോഴിക്കോട് കക്കോടി സ്വദേശി ജൂബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോള്‍ പമ്പിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ ഇരുവശത്തുനിന്നും മുഖാമുഖം വേഗത്തില്‍ വന്നതാണ് കൂട്ടിയിടിത്തത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൊലീസ് സ്ഥലത്തെത്തുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും പാലിച്ച് പതുക്കെ വാഹനമോടിക്കണം എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
kerala
സിപിഎം മൂടുതാങ്ങികളുടെ പാര്‍ട്ടിയായി മാറി -മുന്‍ എംഎല്‍എ കെസി രാജഗോപാലന്‍
മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി്. സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ രാജഗോപാലന്‍ (കെസിആര്‍) രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മെഴുവേലി പഞ്ചായത്തില്‍ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലുമാണ് സിപിഎം ഏരിയ സെക്രട്ടറിക്കെതിരേ മുന്‍ എംഎല്‍എ കൂടിയായ കെസി രാജഗോപാലന്‍ രംഗത്തുവന്നത്.
കെ.സി. രാജഗോപാലന്‍ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡിലാണ് ഇക്കുറി ജനവിധി തേടിയത്. ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡില്‍ വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ് കെസിആറിന് കിട്ടിയത്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
”ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30-ന് നടന്ന ജില്ലാ സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്ക്കാര് പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്ട്ടിക്കാര് തന്നെയാണ്. ഉന്നതനേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്.
ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മിറ്റിയെ സുഖിപ്പിച്ചു പോകുന്ന ശൈലി. അതാണ് ഞങ്ങളുടെ ഏരിയ സെക്രട്ടറിയുടെ ശൈലി. താഴെ ആരുണ്ടെന്ന് അറിയില്ല. മോന് എവിടെ പോകുന്നെന്ന് അറിയില്ല. അല്ലെങ്കില്‍ 75 വയസ്സായ എന്നെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ മോന് അടക്കം വന്ന് പടക്കം പൊട്ടിക്കണോ. അദ്ദേഹം അക്കാര്യം ചോദിച്ചോ മോനോട്. അദ്ദേഹം പത്രവും വായിക്കുകയില്ല. പാര്‍ട്ടി സാഹിത്യവും വായിക്കുകയില്ല. യാതൊരു വിവരവുമില്ല. എന്റെ തണലില്‍വന്ന് ഏരിയ സെക്രട്ടറിയായി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം സഹിതം ഞാന്‍ ഒരു പരാതി പാര്‍ട്ടിക്ക് കൊടുക്കും. സ്റ്റാലിന് എന്ന ഏരിയ സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ച് തന്നെ പരാതി കൊടുക്കും. ഉറപ്പായും കൊടുക്കും”, കെ.സി. രാജഗോപാലന്‍ പറഞ്ഞു.
kerala
ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം; ആവശ്യവുമായി ബി എംഎസ്
തിരുവനന്തപരും: ക്രിസ്മസ് ആഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്കി. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്. എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ഇടത് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തെത്തി.
-
kerala2 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india2 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala1 day ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india2 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala2 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala2 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
kerala20 hours agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
india2 days agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
