Connect with us

kerala

വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ വെട്ടിക്കൊന്നു, അയൽവാസികൾ പിടിയിൽ

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.

Published

on

തിരുവനന്തപുരം വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ വീട്ടിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് മരിച്ചത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രി ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം; രണ്ട് ബോഗികള്‍ കത്തിനശിച്ചു

ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

Published

on

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി 158ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. എറണാകുളത്തേക്ക് പോയ ട്രെയിനില്‍ നിന്ന് കേടായ രണ്ട് കോച്ചുകള്‍ വേര്‍പെട്ടു. കേടായ കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കും.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; തൊണ്ടിമുതല്‍ തേടി അന്വേഷണസംഘം

യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍. യഥാര്‍ത്ഥ തൊണ്ടിമുതല്‍ എവിടെ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ തൊണ്ടിമുതല്‍ എവിടെ എന്ന് ചോദ്യത്തിന് ഗോവര്‍ധന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. സ്മാര്‍ട് ക്രിയേഷന്‍സില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്വര്‍ണം കൈമാറിയ ഇടനിലക്കാരന്‍ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം സ്വര്‍ണ കൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തീരുന്നില്ല. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസി മൊഴി നല്‍കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്‌ഐ.ടി. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ ന മ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുള്ളണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ശബരിമല കൊള്ളയുമായി തനിക്ക് ബ ന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് മണി.

താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധീനനായാണ് മണി ചോദിക്കുന്നത്. തനിക്കെതിരെ പെറ്റികേസ് പോലുമില്ല. പോറ്റിയെ അറിയില്ല. പക്ഷെ അന്വേഷണവുമായി സഹകരിക്കുമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ തന്നെയാണ് ഡി മണിയെന്ന് വിളിപ്പേരു എം.എസ് മണിയെന്ന് സ്ഥിരീകരിക്കുകയാണ് എസ്.ഐ.ടി. രമേശ് ചെന്നിത്തല പറഞ്ഞ പ്രവാസി വ്യവസായിയാണ് ഡി. മണിയെ കുറിച്ച് ആദ്യം പറയുന്നത്. വ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് എസ്.ഐ.ടിയെ ഡിണ്ടിഗലിലെത്തിച്ചത്. ഈ നമ്പര്‍ ഡിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്റെ പേരിലാണ്. അതിനാല്‍ മണിയെന്ന ബാലമുരുകനാകണം കണ്ണിയില്‍ ഉള്‍പ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മണി ഉപയോഗിക്കുന്ന മറ്റ് രണ്ട് നമ്പറുകള്‍ കൂടി കണ്ടെത്തിയത്. ചെന്നിത്തലയുടെ വെളിപ്പെ
ടുത്തലോടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നു. എന്നാല്‍ തൊണ്ടിമുതല്‍ കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള
നീക്കത്തിലാണ് എസ്.ഐ.ടി.

 

Continue Reading

Film

ലൈംഗികാതിക്രമക്കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമെന്ന് അതിജീവിത

കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു.

Published

on

തിരുവനന്തപുരം: സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്ന് അതിജീവിത. അദ്ദേഹത്തിനായി പലരും ഇടനിലക്കാരാവുന്നുണ്ടെന്നും കുഞ്ഞു മുഹമ്മദിന്റെ പ്രായം പരിഗ ണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നതെന്നും അതിജീവിത പ്രതികരിച്ചു. ഈ സമ്മര്‍ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ യുവതി പറയുന്നു.
രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരിരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നി വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി പലതവണ പൊലി സില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാല താമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യൂ.സി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

 

Continue Reading

Trending