Connect with us

kerala

കണ്ണൂരില്‍ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ മരിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് റിയാസിന് കുത്തേറ്റത്.

Published

on

കണ്ണൂര്‍ കാട്ടമ്പള്ളിയില്‍ കൈരളി ബാറിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റയാള്‍ മരിച്ചു.ചിറക്കല്‍ സ്വദേശി റിയസാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് റിയാസിന് കുത്തേറ്റത്.

മദ്യപാനത്തിനിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.പിന്നാലെ പുറത്തിറങ്ങിയ റിയാസിനെ സംഘര്‍ഷം ഉണ്ടാക്കിയ മറ്റെ സംഘം കുത്തുകയായിരുന്നു. മൂന്നുനിരത്ത് സ്വദേശി നിഷാന്‍ എന്ന ആളാണ് കുത്തിയത് എന്ന് പൊലീസ് പറയുന്നു. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അന്‍വര്‍ മത്സരിച്ചില്ലെങ്കിലും അടച്ച വാതില്‍ ഇനി യുഡിഎഫ് തുറക്കില്ല’: വി.ഡി. സതീശന്‍

അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

നിലമ്പൂർ: അൻവർ മത്സരിച്ചില്ലെങ്കിലും അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവറിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ചകൾ ഫലപ്രാപ്തിയിലെത്തില്ലെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് അത് ക്ലോസ് ചെയ്തത് -വി.ഡി. സതീശൻ.

Continue Reading

kerala

പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്‍ സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്‍ പത്രിക തള്ളിയത്. പത്രികയില്‍ പുനപരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്‍വറിന് പ്രചരണം നടത്താന്‍ സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ കഴിഞ്ഞ ദിവസം അന്‍വര്‍ ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.

Continue Reading

kerala

പ്ലസ് വണ്‍ അലോട്ട്‌മെന്റ് സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്.

Published

on

സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണ്‍ സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയായിരുന്നു. സവര്‍ണ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളില്‍ 50 ശതമാനത്തിലേക്കും ആളില്ലാത്തതിനാല്‍ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. മെറിറ്റ് സീറ്റുകളില്‍ നിന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ലിഎസ് സീറ്റുകളിലാണ് ഒഴിവ്.

അതേസമയം, സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പതിനായിരത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മെറിറ്റ് സീറ്റിന്റെ 10 ശതമാനമായ 19,798 സീറ്റുകളാണ് ഇഡബ്ലുഎസ് വിഭാഗത്തില്‍ ആകെ നീക്കിവെച്ചത്. ഇതില്‍ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്. 3733 സീറ്റുകളാണ് ഇവിടെ മാത്രം ഒഴിവുള്ളത്. ഈ സീറ്റുകള്‍ ഇനി ജനറല്‍ മെറിറ്റിലേക്ക് എത്തണമെങ്കില്‍ മൂന്നാം അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ഇഡബ്ല്യൂഎസസ് നടപ്പിലാക്കിയ ശേഷമുള്ള എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ.

ഇഡബ്ലുഎസ് സീറ്റുകള്‍

ആകെ 19798
ആദ്യ അലോട്ട്‌മെന്റ് നടന്നത് 9104
ഒഴിഞ്ഞ് കിടക്കുന്നത് 10694
കൂടുതല്‍ ഇഡ്ബ്ലുഎസ് സീറ്റുകള്‍ ഒഴിവുള്ള ജില്ലകള്‍

 

ജില്ല

ഒഴിവുള്ള സീറ്റുകള്‍

മലപ്പുറം

3733

കണ്ണൂര്‍

1324

കാസര്‍ഗോഡ്

1022

കോഴിക്കോട്

1080

പാലക്കാട്

983

Continue Reading

Trending