india
പശുക്കടത്ത് ആരോപിച്ച് വീണ്ടും ഗോരക്ഷാ ഗുണ്ടാ ആക്രമണം; മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു- വിഡിയോ
ജൂലൈ 22ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്.

ഗുജറാത്തിലെ ചാരോത്താറില്‍ മുസ്ലിം യുവാവിന് നേരെ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. പശുക്കടത്ത് ആരോപിച്ചാണ് ഗോരക്ഷ ഗുണ്ടകള്‍ ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.
ജൂലൈ 22ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. ഉമേദ് ഖാന്‍ ബലോജ് എന്നയാളാണ് ആക്രമിക്കപ്പെടുന്നത്. തുടരെത്തുടരെ ഇയാളെ ആക്രമിക്കുകയും ജയ് ശ്രീരാം വിളിക്കാന്‍ യുവാവിനോട് ശബ്ദത്തോടെ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Cow vigilantes brutally thrashed Umed khan Baloch for transporting buffaloes in a pick-up van to Charotar, Gujarat, He was forced him to chant ‘Jai Shri Ram’. Incident from Gujarat, July 22. You'll hardly see any News Channel or News Anchor covering this Not so important news. pic.twitter.com/f3EHm2lNib
— Mohammed Zubair (@zoo_bear) August 4, 2023
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
india
സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ എം.കെ മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.
india
ഡല്‍ഹി ഭരിച്ച ഏക മുസ്‌ലിം വനിത റസിയ സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് വെട്ടി എന്‍സിഇആര്‍ടി; നൂര്‍ജഹാനും പുറത്ത്
നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്പുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.
പഴയ പാഠപുസ്തകത്തില്‍ മുഗള്‍ കാലഘട്ടത്തെക്കുറിച്ചും ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്.
മുഗള്‍ കാലത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നിന്ന് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കി. ഈ അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവദിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് വിശേഷണം. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടം എന്ന പാഠഭാഗത്ത് നിന്നും ടിപ്പു സുല്‍ത്താനെ മൈസൂരിന്റെ കടുവ എന്ന വിശേഷിപ്പിച്ച ഭാഗവും, അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെ കുറിച്ചുള്ള ഭാഗവും, പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ആഗ്ലോമൈസൂര്‍ യുദ്ധവും നീക്കം ചെയ്തിട്ടുണ്ട്. മറാത്താ സാമ്രാജ്യത്തിനായി മാത്രം ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. എന്‍ഇപിയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് പുതിയതെന്നാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ എന്‍സിഇആര്‍ടി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് തലവന്‍ മൈക്കിള്‍ ഡാനിനോ പറഞ്ഞു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
kerala2 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala2 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്