Connect with us

kerala

ഡിസംബര്‍ ഒമ്പത് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും അവസരം

2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം

Published

on

ഡിസംബര്‍ ഒമ്പത് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും അവസരം. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡലങ്ങളില്‍ സ്ഥിര താമസം ഉള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം.

2006 ജനുവരി ഒന്നിനോ അതിന് മുമ്പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസ സ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്‍കാം.

ബിഎല്‍ഒമാര്‍ മുഖാന്തരം താലൂക്ക് ഓഫീസുകള്‍, കലക്ട്രേറ്റ്, അക്ഷയ, സിഎസ്‌സി കേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷ നല്‍കാം. തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ജനുവരി 25 മുതല്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

kerala

‘ഭരണമില്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല’ ; പരിഹസിച്ച് കെ. മുരളീധരൻ

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Published

on

സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ.  മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.

വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.

Continue Reading

Trending