Connect with us

EDUCATION

കുസാറ്റ് അപകടം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.

Published

on

സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട വിദ്യാർഥികൾ അടക്കം 4 പേർ മരിച്ച പശ്ചാത്തലത്തിൽ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.

കുസാറ്റിൽ സംഗീതനിശയ്ക്ക് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് ഡിസിപി കെ സുദർശനൻ അറിയിച്ചു. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാൽ അറിയിച്ചിരുന്നതായി കൊച്ചി സർവകലാശാല വൈസ് < ചാൻസലർ ഡോ. പി ജി ശങ്കരൻ പറഞ്ഞു. ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ല. സംഭവത്തിൽ വീഴ്ചയുണ്ടായി.

സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതിൽ വീഴ്‌ച സംഭവിച്ചു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. സ്റ്റൈപ്പുകളിൽ കുട്ടികൾ വീണത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി. മഴ പെയ്തതോടെ കുട്ടികൾ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണം.

ഫെസ്റ്റിൻ്റെ ഭാഗമായി ശനിയാഴ്‌ച വൈകീട്ട് 6.30ന് സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. അതിന് മുൻപ് തന്നെ വിദ്യാർഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം സമീപവാസികളും സമീപപ്രദേശത്തെ വിദ്യാാർഥികളുമെല്ലാം പുറത്തുനിന്നിരുന്നു. പരിപാടി തുടങ്ങുന്ന സമയം ആയപ്പോൾ എല്ലാവരും അകത്തു തള്ളിക്കയറാൻ ശ്രമിച്ചു. ഈ തിക്കിലും തിരക്കിലും ആണ് അപകടം ഉണ്ടായതെന്നും വൈസ് ചാൻസലർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

Trending