Connect with us

kerala

താമരശേരി ചുരത്തിൽ കടുവയിറങ്ങി; വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

Published

on

താമരശേരി ചുരത്തിൽ കടുവയിറങ്ങി. ഇന്നു പുലർച്ചെയോടെ ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.

റോഡിന് കുറുകെ നടന്നു നീങ്ങി കാട്ടിലേക്ക് മറയുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയെ കണ്ടെന്ന വിവരം ലോറി ഡ്രൈവർ ട്രാഫിക് പൊലീസിനെയാണ് ആദ്യം അറിയിച്ചത്. ട്രാഫിക് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടർന്ന് ട്രാഫിക് പൊലീസ് താമരശേരി പൊലീസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയാത്ര ഉൾപ്പെടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.

kerala

‘ഭരണമില്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല’ ; പരിഹസിച്ച് കെ. മുരളീധരൻ

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Published

on

സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ.  മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.

വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.

Continue Reading

kerala

പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീട്ടിലും പൊട്ടിയത്: കോണ്‍ഗ്രസ്

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Published

on

ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്. പാനൂരില്‍ സി.പി.എം നിര്‍മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്‍ എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി. മോഹനന്റെ പ്രസ്താവനയും തുടര്‍ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്‍ ആര്‍.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ വടകരയില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്‍ഗീയ പ്രചരണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസത്തിനകം യഥാര്‍ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രവീണ്‍ കുമാര്‍ അറിയിച്ചു.

അതേസമയം കെ.എസ്. ഹരിഹരന്റെ വീടിന് ആക്രമിച്ച കണ്ടാലറിയുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹരിഹരന്റെ പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്‍ പ്രതികരിക്കുകയുണ്ടായി.

 

Continue Reading

Trending