Connect with us

kerala

സംസ്ഥാനത്ത് ഗവ: പ്രൈമറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ആദ്യ മൾട്ടി പർപ്പസ് ടർഫ് ഉദ്ഘാടനം ഇന്ന്

മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കൂട്ടിലങ്ങാടി ജി. യു പി.സ്കൂളിൽ പുതുവർഷ സമ്മാനമായി വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള ടർഫ് മൈതാനം ഒരുങ്ങി.  സംസ്ഥാനത്ത് സർക്കാർ പ്രൈമറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിക്കുന്ന ആദ്യ ടർഫ് ഗ്രൗണ്ടാണിത്. മുൻ എം.എൽ.എ ടി.എ.അഹമ്മദ് കബീറിൻ്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷത്തോളം രൂപ അടങ്കൽ നിശ്ചയിച്ച തുക ഉപയോഗിച്ചാണ് മൾട്ടി പർപ്പസ് മിനി ടർഫ് നിർമ്മിച്ചത്.

ശതാബ്ദി ആഘോഷിച്ച സ്കൂളിൻ്റെ കായിക വികസനം ലക്ഷ്യമാക്കി പ്രദേശത്തെ കായിക പ്രേമികൾ, പൂർവ്വ വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പോർട്സ് വികസന സമിതിയുടെ കൂട്ടായ്മയിൽ നിന്നാണ്
വിദ്യാർത്ഥികൾക്ക് കായികപരിശീലനത്തിന് മിനി ടർഫ് മൈതാനം എന്ന ആശയമുയർന്നത്. മങ്കട ഉപജില്ലയിലെ മികച്ച വിദ്യാലയമായ സ്കൂളിന് ആകെയുള്ള ഒരേക്കർ സ്ഥലത്ത് മൈതാനം ഒരുക്കുന്നതിനുള്ള സ്ഥലപരിമിതിയും പ്രയാസവും മനസ്സിലാക്കി എം.എൽ.എയായിരുന്ന അഹമ്മദ് കബീറിൻ്റെ താൽപര്യപ്രകാരം സർക്കാറിൽ നിന്ന് പ്രത്യേകാനുമതി ലഭ്യമാക്കുകയായിരുന്നു.

സ്കൂളിലെ പ്രധാന കെട്ടിടത്തിന് പിൻവശത്ത് പഞ്ചായത്ത് ബഹുവർഷ പദ്ധതിയിലൂടെ നിരപ്പാക്കിയെടുത്ത സ്ഥലത്ത് 45 മീറ്റർ നീളവും 13 മീറ്റർ വീതിയിലുമായി ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ട്, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഖോഖോ, ബോക്സിംഗ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധം മിനി മൾട്ടി പർപ്പസ് ടർഫ് നിർമ്മിക്കുന്നതിന് സർക്കാർ അംഗീകൃത ഏജസിയായ സ്റ്റീൽ ഇൻ്റസ്ട്രീസ് ലിമിറ്റഡ്‌ കേരള ( സിൽക്ക് ) നിർമ്മാണ ചുമതല ഏറ്റെടുക്കുകയും 2021 ഫെബ്രുവരിയിൽ എം.എൽ.എയായിരുന്ന അഹമ്മദ് കബീർ ശിലാസ്ഥാപനം നടത്തുകയും ചെയ്തെങ്കിലും സിൽക്ക് ഏർപ്പെടുത്തിയ കരാറുകാരൻ്റെ അനാസ്ഥകാരണം രണ്ടു വർഷം നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല.

സ്കൂൾ പി.ടി.എ ജില്ലാ പഞ്ചായത്തിന് പരാതി നൽകിയതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം എൽ .എ ഇടപെട്ട് സാങ്കേതിക തടസ്സങ്ങൾ നീക്കി എസ്റ്റിമേറ്റ് പുതുക്കി ആറ് മാസം മുമ്പാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി പൂർത്തിയായതിനാൽ പുതുവർഷ സമ്മാനമായി മൈതാനം ഇന്ന് ഉച്ചക്ക് രണ്ടിന് മഞ്ഞളാംകുഴി അലി എം.എൽ.എ വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കും.

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

Trending