Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി ഓട്ടോ റാലി ശ്രദ്ദേയമായി

കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപത്ത് വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗിൻ്റെ മഹാറാലിയുടെ പ്രചരണവുമായി കോഴിക്കോട് സിറ്റി ഓട്ടോ തൊഴിലാളി യൂണിയൻ (എസ്.ടി.യു) നടത്തിയ ഓട്ടോ റാലി ശ്രദ്ദേയമായി. കോഴിക്കോട് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപത്ത് വെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ ജന രോഷം മഹാറാലിയിലൂടെ ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ തലങ്ങളിൽ യൂത്ത് ലീഗ് നടത്തിയ യൂത്ത് മാർച്ചുകൾക്ക് ലഭിച്ച വലിയ സ്വീകാര്യത അതിന് തെളിവാണെന്നും പി.എം.എ സലാം കൂട്ടി ചേർത്തു. ഓട്ടോ തൊഴിലാളി യൂണിയൻ (STU) സിറ്റി പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് സിറ്റിയിലെ നിരവധി ഓട്ടോ തൊഴിലാളികൾ പങ്കെടുത്ത ഓട്ടോ റാലി മുതലക്കുളത്ത് സമാപിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻഹാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി ഇസ്മായിൽ, വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, സെക്രട്ടറിമാരായ സി കെ മുഹമ്മദലി, ടി.പി.എം ജിഷാൻ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ സി അബൂബക്കർ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ കെ എം എ റഷീദ്, നോർത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് റിഷാദ് പുതിയങ്ങാടി, സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ്, അഡ്വ.ഫാത്തിമ തഹ്ലിയ സംസാരിച്ചു. ഹബീബ് സ്വാഗതവും മുജീബ് കക്കോടി നന്ദിയും പറഞ്ഞു.

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending