Connect with us

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു; ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു

ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്

Published

on

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന നിലപാടിലാണ് മന്ത്രി. പിന്നോട്ടുള്ള പാർക്കിങ്, വാഹനം കയറ്റത്തിൽ നിർത്തി എടുക്കൽ തുടങ്ങിയ കാര്യങ്ങൾ റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

kerala

ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

Published

on

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Continue Reading

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

Trending