Connect with us

kerala

‘ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായി’: വിവാദ രാമായണ പോസ്റ്റില്‍ സി.പി.ഐയുടെ എം.എല്‍.എയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്‌

ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്‍. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹം കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത്തരം ഒരു കാലത്ത് ഒരു കമ്യൂണിസ്റ്റ് നേതാവ് ചെയ്യാന്‍ പാടില്ലാത്ത ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. വേണ്ടത്ര ജാഗ്രത അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതും പാര്‍ട്ടിയുടെ അഭിപ്രായം ഇതല്ല എന്നതും അന്നുതന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു”രാജന്‍ പറഞ്ഞു.

അതേസമയം, ഫേയ്‌സ്ബുക് പോസ്റ്റില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എയോട് സി.പി.ഐ വിശദീകരണം തേടി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും ജില്ലാ എക്‌സിക്യുട്ടീവില്‍ നേരിട്ടെത്തി നല്‍കണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്‌സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എല്‍.എയ്ക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സി.പി.എം, സി.പി.ഐ നേതാക്കളുടെ വിമര്‍ശനം.

രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്‌സ്ബുക്കില്‍നിന്ന് കുറിപ്പ് പിന്‍വലിച്ച ബാലചന്ദ്രന്‍ ക്ഷമാപണവും നടത്തി.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending