Connect with us

Culture

വിദ്വേഷ പ്രസംഗം: കെ.പി ശശികലക്കെതിരെ പരാതി

Published

on

കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി.ശുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സി.ഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ ഷംസുദ്ദീന്‍ ഫരീദ് എന്നയാളുടെ പേരിലും ശുക്കൂര്‍ ജില്ലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.

14721683_1125609460826893_5316101501670407154_n

Continue Reading
Advertisement
6 Comments

6 Comments

  1. ബാപ്പു

    October 15, 2016 at 12:02

    നിയമം എല്ലാവർക്കും പാലിക്കാനുള്ളതാണ്
    എന്ന ബോദ്ധ്യം എല്ലാവർക്കും ഉണ്ടായാലേ
    ഈ നാട്ടിൽ സമാധാനമുണ്ടാവൂ..
    ഷംസുദ്ധീന്റെ കഴുത്തിലിട്ടു കൊടുത്ത അതേ
    മാല UAPA ഇവളുടെ കഴുത്തിലും ഇട്ട് കൊടുക്കണം.
    രണ്ടും രണ്ട് വർഗ്ഗമാണെങ്കിലും വെറുപ്പിന്റെയും
    പകയുടെയും അപ്പോസ്തലന്മാരാണ്.

  2. Sojan Thomas

    October 15, 2016 at 12:29

    അഭിഭാഷകർ എന്നുപറയുന്നവരിൽ നല്ല കാര്യം ചെയ്യുന്നവരും ഉണ്ട് എന്ന് പിടികിട്ടി.

    അതിന് ആദ്യം അദ്ദേഹത്തോട് നന്ദിപറയുന്നു.

    ഈ സ്ത്രീക്ക് മുഴുഭ്രാന്താണ്, മതത്തിന്റെ തിമിരം ബാധിച്ചിരിക്കുന്നു. കണ്ണുകളിൽ മാത്രമല്ല ഇവരുടെ ഹൃദയവും മനുഷ്യനെകാണാനുള്ള അകക്കണ്ണ് നഷ്ടപ്പെട്ടവയാണ്. ഹിന്ദുവും, ക്രിസ്ത്യാനിയും, മുസൽമാനുമേ ഇവർക്കുള്ളൂ ഒരു ഇന്ത്യാക്കാരനില്ല അവിടെയൊന്നും.

    സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന ഇവരെപ്പോലുള്ളവരുടെ പ്രസ്ഥാവനകളും, പ്രസംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ കൂടി നിരോധിക്കേണ്ടതാണ്.

    യൂടൂബ് പോലുള്ളവയിൽ മതവൈര്യം വിതറുന്ന പ്രസംഗങ്ങൾ വിളമ്പുന്ന ഇവരുടെ വീഡിയോകൾ നശിപ്പിക്കപ്പെടണം.

    ഈ സ്ത്രീയെ തുറുങ്കിലടച്ചില്ലെങ്കിൽ അത് നമ്മുടെ നിയമത്തിന്റെ ഏറ്റവും വലിയ പാളിച്ചകളിൽ ഒന്നാണ്. അഴിമതിയെക്കാളും മുൻപേ അവസാനിപ്പിക്കേണ്ടതാണ് ഇത്തരം മതപ്രസംഗങ്ങൾ.

    ആളുകളുടെ മുന്നിൽ ആളാകാൻ വേണ്ടി ഇവരെപ്പോലുള്ളവർ തട്ടിമ്മൂളിക്കുന്നത് ഒരു സമൂഹത്തിന്റെ പരസ്പര സ്നേഹ വിശ്വാസങ്ങളാണ്.
    കോടതി ഇതിൽ കാര്യക്ഷമമായി ഇടപെടും എന്ന് തന്നെ കരുതുന്നു.

    • Moideen

      October 15, 2016 at 16:47

      Very good

    • alicepurackel@yahoo.de

      October 15, 2016 at 17:40

      yes.we must take it seriously and serious action must be taken.put her behind bar and there let her bark.

  3. abdul hameed

    October 16, 2016 at 03:23

    Appo aanaayittorutha.engilum undennu samaadhaanikkam.enikku cheyyan kazhiyathathu mattoraal cheyyumpol kuranja paksham sapportengilum cheyuga ororutharum..neethi kittumennu vishwasikkunnu.

  4. Haidarali

    October 16, 2016 at 08:52

    ഈ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസം അല്പമെങ്കിലും നിലനിൽക്കാൻ ശശികലയെ തുറുങ്കിലടയ്ക്കുക

Leave a Reply

Cancel reply

Your email address will not be published. Required fields are marked *

kerala

ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

Published

on

By

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്‍, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.

 

Continue Reading

Film

‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.

Published

on

കൊച്ചി: വിവാദ സിനിമയായ ‘ദി കേരളാ സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ന്റെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.

നേരത്തെ, സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മതസൗഹാര്‍ദ്ദത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനം തടഞ്ഞിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ചിത്രമാണിതെന്നും, ഏതെങ്കിലും സമുദായത്തെയോ സംസ്ഥാനത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചു.

അതേസമയം സിനിമയുടെ സര്‍ട്ടിഫിക്കേഷനെതിരെയുള്ള ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെങ്ങനെയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Continue Reading

Film

‘കേരള സ്റ്റോറി 2’: സ്റ്റേ ലംഘിച്ച് ബുക്കിങ്; നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി

‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി

Published

on

‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കി.

‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

അതേസമയം സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും.

പൊതുതാല്‍പ്പര്യ സ്വഭാവമുള്ള വിഷയം എങ്ങനെയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെന്നും, ഹരജിക്കാരുടെ ഏത് അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

എന്നാല്‍ സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രം കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. പേര് നിശ്ചയിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Continue Reading

Trending