കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി.ശുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശശികലയുടെ മൂന്ന് പ്രസംഗങ്ങളുടെ സി.ഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ ഷംസുദ്ദീന്‍ ഫരീദ് എന്നയാളുടെ പേരിലും ശുക്കൂര്‍ ജില്ലാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നു.

14721683_1125609460826893_5316101501670407154_n