Connect with us

kerala

കാരുണ്യ പ്രവർത്തനം മുസ്ലിം ലീഗിന്റെ മുഖമുദ്ര; അതിൽ രാഷ്ട്രീയം കാണാറില്ല: സാദിഖലി ശിഹാബ് തങ്ങള്‍

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

മുസ്ലിം ലീഗിന്റെ ലക്ഷ്യം നന്മ നിറഞ്ഞ പ്രവര്‍ത്തനമാണെന്നും തനിക്കു ചുറ്റുമുള്ളവരോട് കരുണയുള്ളവരാവുക എന്നത് ഓരോ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും കടമയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ രാഷ്ട്രീയം തടസ്സമാകാറില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഓരോ ബൈത്തുറഹ്മ എന്ന പദ്ധതിയിലെ ഈ വീട് മംഗൽപാടി പഞ്ചായത്തിലെ സോങ്കാൽ കൊടങ്കയിലെ നിർധനയായ ഒരു വിധവക്കും കുടുംബത്തിനുമാണ് നൽകിയത്. മഞ്ചേശ്വരം, കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ അർഹരായ ഓരോ കുടുംബങ്ങൾക്ക് ഇതിനോടകം വീടുകൾ വെച്ച് നൽകിയ ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആറാമത്തെ വീട് നിർമ്മാണം പൈവളികെ പഞ്ചായത്തിലെ ബായാർ ബള്ളൂരിൽ പുരോഗമിക്കുകയാണ്. വൈസ് പ്രസിഡന്റ് സുബൈർ കുബണൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതവും ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല നന്ദിയും പറഞ്ഞു.

എ കെ എം അഷ്‌റഫ് എം എൽ എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസുഫ് ബന്തിയോട്, ജില്ലാ സെക്രട്ടറി എം അബ്ബാസ്, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ട്രഷറർ യു കെ സൈഫുള്ള തങ്ങൾ, ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ, ഭാരവാഹികളായ അഷ്‌റഫ് ബായാർ, യൂസുഫ് ഷേണി, മുസ്ലിം ലീഗിന്റെയും വിവിധ പോഷക സംഘടനകളുടെയും നേതാക്കളായ അബ്ദുള്ള മാദേരി, അബ്ദുള്ള മാളിഗെ, അഷ്‌റഫ് കർള, ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുള്ള കജെ, സെഡ് എ കയ്യാർ,അസീസ് കളായി, പി കെ ഹനീഫ്, റഹ്മാൻ ഗോൾഡൻ, ബി എം മുസ്തഫ, സിദ്ദിഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, അബു റോയൽ, അഷ്‌റഫ് മഞ്ചേശ്വരം, ഗഫൂർ എരിയാൽ, നമീസ് കുദുക്കോട്ടി, ഖാലിദ് കാണ്ടൽ, സിദ്ദിഖ് ബപ്പായിത്തൊട്ടി, ഉമ്മർ അപ്പോളോ, സെഡ് എ മൊഗ്രാൽ, ഇഖ്‌ബാൽ പള്ള, സലിം സന, അഷ്‌റഫ് ക്ലാസിക്, അഷ്‌റഫ് ബലക്കാട്, ആദം ഉദ്യാവർ, ഇബ്രാഹിം ഖലീൽ മഞ്ചേശ്വരം, ബദറുദ്ദീൻ കണ്ടത്തിൽ, എ ആർ കണ്ടത്താട്, മുംതാസ് സമീറ, ആയിഷത് താഹിറ, സമീന ടീച്ചർ,റുബീന നൗഫൽ, ജമീല സിദ്ദിഖ്, ഫാത്തിമ മീഞ്ച, അഷ്‌റഫ് സിറ്റിസൺ, തുടങ്ങിയവർ സംബന്ധിച്ചു.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending