Connect with us

india

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് യു.പി കോടതി

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.

Published

on

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ എം.പിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.

നടിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് 6ന് ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരില്‍ രണ്ട് കേസുകളാണ് നടിക്കെതിരെ നിലനില്‍ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ജയപ്രദക്ക് കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. പിന്നീട് ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല.

നടി അറസ്റ്റില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നതെന്നും അവരുടെ മൊബൈല്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഒളിവില്‍ കഴിയുന്ന നടിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് ആറിന് ഹാജരാക്കണമെന്ന് കോടതി പിന്നീട് ഉത്തരവിടുകയായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാംപൂരില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന താരം സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് രാംപൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് എസ്.പിയില്‍ നിന്ന് ജയപ്രദയെ പുറത്താക്കുകയായിരുന്നു.

 

 

 

crime

നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

Published

on

സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സൂത്രധാരനടക്കം 3 പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാര്‍. ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങിയ ദബോല്‍ക്കറെ വെടിവച്ച് കൊന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേര്‍ മാത്രം കുറ്റക്കാര്‍. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിര്‍മൂലെന്‍ സമിതി നരേന്ദ്ര ദബോല്‍ക്കല്‍ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു.

ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോല്‍ക്കറെ കൊന്നാല്‍ അദ്ദേഹത്തിന്ര്‍റെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ര്‍റെ കണക്ക് കൂട്ടല്‍. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി.

ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കര്‍ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവര്‍ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.

 

Continue Reading

india

‘ആ നഗരത്തിന്‍റെ പേര് പറയുന്നത് തന്നെ വായ്ക്ക് അരുചി’; അക്ബർപൂരിന്റെ പേര് മാറ്റുമെന്ന് യോഗി

അക്ബർപൂർ മാത്രമല്ല, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യു.പിയിലെ നിരവധി പ്രദേശങ്ങളുടെ പേരുമാറ്റാനും ആലോചിക്കുന്നുണ്ട്.

Published

on

ഉത്തര്‍പ്രദേശ്‌  നഗരമായ അക്ബർപൂരിന്റെ പേര് മാറ്റുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊളോണിയലിസത്തിന്റെ എല്ലാ അടയാളങ്ങളും നഗരത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന് പറഞ്ഞ് യോഗി ആദിത്യനാഥ് അക്ബർപൂരിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സൂചന നൽകിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

“നഗരത്തിന്റെ പേര് ഉച്ചരിക്കുന്നത് വായിൽ മോശം രുചിയാണ് നൽകുന്നത്. ഇതെല്ലാം മാറും. നമ്മുടെ രാഷ്ട്രത്തിൽ നിന്ന് കൊളോണിയലിസത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഉന്മൂലനം ചെയ്യുകയും നമ്മുടെ പൈതൃകത്തെ മാനിക്കുകയും വേണം” -ആദിത്യനാഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

മോദി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ അക്ബർപൂരിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശം സംസ്ഥാനം കേന്ദ്രത്തിന് നൽകുമെന്ന് സർക്കാർ വക്താവ് അറിയിച്ചതായി റിപ്പോർട്ടിൽ പറ‍യുന്നു. അക്ബർപൂർ മാത്രമല്ല, അലിഗഡ്, അസംഗഡ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഫിറോസാബാദ്, ഫറൂഖാബാദ്, മൊറാദാബാദ് തുടങ്ങി യു.പിയിലെ നിരവധി പ്രദേശങ്ങളുടെ പേരുമാറ്റാനും ആലോചിക്കുന്നുണ്ട്.

2017ൽ യോഗി മുഖ്യമന്ത്രിയായതിന് ശേഷം ഉത്തർപ്രദേശിലെ നിരവധി റോഡുകളുടെയും പാർക്കുകളുടെയും കെട്ടിടങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. അവയിൽ പലതും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ ജങ്ഷനായ മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് അടുത്തിടെ ദീൻ ദയാൽ ഉപാധ്യായ ജങ്ഷൻ എന്നാക്കി മാറ്റി. 2019ൽ അലഹബാദിനെ പ്രയാഗ്‌രാജാക്കി. അലിഗഢിലെ മുനിസിപ്പൽ ബോഡികൾ നഗരത്തിന്റെ പേര് ഹരിഗഡ് എന്ന് മാറ്റാമുള്ള പ്രമേയം അടുത്തിടെ പാസാക്കി. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗർ എന്നും മെയിൻപുരി എന്ന പേര് മായാപുരി എന്നും മാറ്റാനും സമാനമായ നിർദേശം ഉയർന്നു.

Continue Reading

india

ഗുജറാത്തിൽ 600 വർഷം പഴക്കമുള്ള ദർഗ തകർത്തു; കാവിക്കൊടികൾ സ്ഥാപിച്ചു, 35 പേർ അറസ്റ്റിൽ- വിഡിയോ

മെയ് ഏഴിന് വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്

Published

on

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദര്‍ഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദര്‍ഗ തകര്‍ക്കുകയും ദര്‍ഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗക്ക് ഏകദേശം 600 ഓളം വര്‍ഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‌ലിം സൗഹാര്‍ദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരും ദര്‍ഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ദര്‍ഗ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ വലിയൊരു വിഭാഗം നാട്ടുകാരും കുറച്ചുപേര്‍ പുറത്തുനിന്നുള്ളവരുമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സിയാസറ്റ് ഡോട്ട് കോമിനോട് പറഞ്ഞു. ‘ദര്‍ഗയുടെ ട്രസ്റ്റ് കൈകാര്യം ചെയ്തത് ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നാണ്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന്, ചൊവ്വാഴ്ച രാത്രി ഇമാംഷാ ബാവയുടെയും കുടുംബാംഗങ്ങളുടെയും ഖബറിടം ട്രസ്റ്റിമാരിലൊരാള്‍ ആക്രമിക്കുകയായിരുന്നു.

ഇത് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കും കല്ലേറിലേക്കും നയിച്ചു’.. അഹമ്മദാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് ഓംപ്രകാശ് ജാട്ട് പറഞ്ഞു. സംഘര്‍ഷത്തില്‍ 6 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

സമീപകാലങ്ങളിലായി ദര്‍ഗയെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ഹിന്ദു വിഭാഗം ഇമാം ഷാഹ് ബാവയെ ‘സദ്ഗുരു ഹന്‍സ്റ്റേജ് മഹാരാജ്’ എന്ന് പുനര്‍നാമകരണം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദര്‍ഗയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ഉപവാസ സമരവും നടന്നിരുന്നു. ദര്‍ഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുന്നി അവാമി ഫോറം 2022-ല്‍ പൊതുതാല്‍പ്പര്യ ഹരജി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ദര്‍ഗയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ക്ഷേത്രമാക്കി മാറ്റുകയാണെന്നും ഇമാം ഷാഹ് ബാവയെ ഹിന്ദു സന്ന്യാസിയായി ചിത്രീകരിക്കുകയാണെന്നും മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

Trending