Connect with us

Football

ഗോവയെ പരാജയപ്പെടുത്തി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് സർവീസസ്

ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ​ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്.

Published

on

സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് സർവീസസ്. സർവീസസിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ​ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് പരാജയപ്പെടുത്തിയത്. യൂപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും വാശിയോടെ പൊരുതിയെങ്കിലും ​ഗോവക്ക് ​ഗോൾ നേടാനായില്ല.

മിസോറമിനെതിരായ സെമിയിൽ നിന്ന് ഒരു മാറ്റത്തോടെയാണ് സർവീസസ് കളത്തിലിറങ്ങിയത്. സെമിയിൽ 88-ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ ഡിഫൻഡർ സോഥാൻപുയിയക്ക് പകരം വിവേകാനന്ദ സഗായരാജ് ആദ്യ ഇലവനിലെത്തി.

മിഡ്ഫീൽഡർ ലോയ്ഡ് കാർഡോസോയ്ക്ക് പകരം ഗോളടിയന്ത്രം നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസിനെയും പ്രതിരോധത്തിൽ ജോസഫ് ക്ലെമെന്റെയ്ക്ക് പകരം ജോയൽ കൊളാസോയേയും ഉൾപ്പെടുത്തി 4-4-2 ഫോർമേഷനിലാണ് ഗോവ ഇറങ്ങിയത്.

ഗോവ മുന്നേറ്റങ്ങൾ ശക്തമാക്കിയതോടെ സർവീസസ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. 15-ാം മിനിറ്റിൽ മികച്ചൊരു അവസരം കിട്ടിയെങ്കിലും ഗോവയ്ക്ക് ലീഡെടുക്കാനായില്ല. 43-ാം മിനിറ്റിൽ ഫഹീസിന്റെ ക്രോസിൽ നിന്നുള്ള നെസിയോ മരിസ്‌റ്റോ ഫെർണാണ്ടസിന്റെ ഷോട്ട് അബ്ദുൾ ഖാദിർ പിടിച്ചു. പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്തും ഗോവ ഗോളിനടുത്തെത്തി. ലക്ഷ്യത്തിലെത്തിക്കാനാകാതെ വന്നതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി. ഗോൾ കണ്ടെത്താനായി മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. 67-ാം മിനിറ്റിൽ ഗോവയെ ഞെട്ടിച്ച് സർവീസസ് മുന്നിലെത്തി. പി പി ഷഫീലാണ് സർവീസസിനായി വലകുലുക്കിയത്. രാഹുൽ രാമകൃഷ്ണന്റെ പാസിൽ ഗോവൻ ബോക്‌സിന് 22-വാര അകലെ നിന്നുള്ള ഷഫീലിന്റെ ഷോട്ട് ഗോവൻ ഗോളിയ്ക്ക് തടയാനായില്ല.

ഗോൾ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണങ്ങൾ കടുപ്പിച്ചു. പലതവണ സർവീസസ് ബോക്‌സിൽ താരങ്ങൾ കയറിയിറങ്ങി. നിരവധി ഷോട്ടുകളുമുതിർത്തു. എന്നാൽ സർവീസസ് പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending