Connect with us

More

മാര്‍ക്വി താരങ്ങള്‍ നിര്‍ബന്ധമില്ല: ഐ.എസ്.എല്‍ മാറ്റങ്ങളോടെ; പ്ലേയിങ് ഇലവനില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍

Published

on

മുംബൈ: അടുത്ത സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എത്തുക പുതിയ മാറ്റങ്ങളുമായി. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി ഓരോ ടീമിന്റേയും പ്ലേയിങ് ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതോടെ ആറു ഇന്ത്യന്‍ കളിക്കാരും അഞ്ച് വിദേശികളുമായിരിക്കും അവസാന ഇലവനില്‍ ഇടം നേടുക. നേരത്തെ അഞ്ച് ഇന്ത്യന്‍ കളിക്കാര്‍ക്കും ആറ് വിദേശ കളിക്കാര്‍ക്കുമാണ് അവസരം നല്‍കിയിരുന്നത്. ഐ.എസ്.എല്‍ ഗവേണിങ് ബോഡി ഫ്രാഞ്ചൈസികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ഇതോടൊപ്പം ഓരോ ക്ലബ്ബിനും 17 ഇന്ത്യന്‍ താരങ്ങളേയും എട്ട് വിദേശ താരങ്ങളേയും ടീമിലെത്തിക്കാം. ഇതിനായി 18 കോടി രൂപയാണ് ഓരോ ക്ലബിനും ചെലവാക്കാന്‍ ്അനുവദിക്കുക. അതേ സമയം മാര്‍ക്വി താരങ്ങള്‍ക്ക് നല്‍കേണ്ട തുക ഈ പരിധിയില്‍ ഉള്‍പ്പെടില്ല. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമാണ് ഓരോ ടീമിലുമുണ്ടായിരുന്നത്. ടീമില്‍ രണ്ട് അണ്ടര്‍ 21 താരങ്ങളേയും ഉള്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശമുണ്ട്. ഇന്ന് ക്വാലാലം പൂരില്‍ നടക്കുന്ന യോഗത്തിനു ശേഷം ഫ്രാഞ്ചൈസികള്‍ ടീമിനെ പ്രഖ്യാപിച്ചേക്കും. ജൂലൈ ആജ്യ വാരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായുള്ള ലേലം നടക്കും. ടീം നിലനിര്‍ത്താത്ത താരങ്ങളും കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിന്റെ ഭാഗമാകാത്ത കളിക്കാരും ലേലത്തില്‍ പങ്കെടുക്കും. അതേ സമയം ഐ.എസ്.എല്ലിനെ പൊടുന്നനെ പ്രശസ്തിയിലെത്തിച്ച മാര്‍ക്വി കളിക്കാരുടെ സാന്നിധ്യം പുതിയ സീസണില്‍ ഉറപ്പില്ല. മാര്‍ക്വി താരങ്ങള്‍ നിര്‍ബന്ധമില്ലെന്നാണ് പുതിയ തീരുമാനം. നിലവില്‍ രണ്ടു മാസം നീണ്ടു നിന്നിരുന്ന ഐ.എസ്.എല്‍ അഞ്ചുമാസമാക്കി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2018-19ല്‍ ഇത് ഏഴ് മാസമാക്കി വര്‍ധിപ്പിക്കും. ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തനുണര്‍വ് പകര്‍ന്ന ചാമ്പ്യന്‍ഷിപ്പാണ് ഐ.എസ്.എല്‍

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending