kerala
പാലക്കാട്ടെ സി.പി.എം ചോദിച്ചു വാങ്ങിയ മണ്ടത്തരം

കെ പി ജലീൽ
സിദ്ധാന്തവും പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ എന്നുപറയുന്നത്. തൊഴിലാളിവർഗ്ഗ സിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവുമാണ് അവ. മുതലാളിത്തത്തിനെതിരെ സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളെ ചേർത്തുനിർത്തുകയാണ് കമ്മ്യൂണിസം കൊണ്ട് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ സിദ്ധാന്തങ്ങൾ അധികാരത്തിനു വേണ്ടി കൈയൊഴിഞ്ഞിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടായി. ഇന്ത്യയിൽ കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ വർഗ്ഗവിപ്ലവം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് 1925ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നതും പാർലമെൻററി രാഷ്ട്രീയത്തിലേക്ക് ചുവടൂന്നുന്നതും. ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അതിൻറെ പ്രത്യയശാസ്ത്ര വാദങ്ങളെല്ലാം അറബിക്കടലിലേക്ക് പറത്തിയെറിയുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ,പ്രത്യേകിച്ച് പാലക്കാട്ട് കണ്ടത്. പാലക്കാട്ട് രാഹുൽ മാങ്കുട്ടത്തിൽ ആദ്യഘട്ടത്തിൽ തന്നെ വിജയം ഉറപ്പിച്ചതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.
1964ൽ കോൺഗ്രസ് അനുകൂലആശയത്തിന്റെ പേരിൽ ഇതേ പാലക്കാട്ടാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് പേരിലായി പിളർന്നത് – സി.പി.ഐയും സി.പി.എമ്മും. എസ്. എ ഡാങ്കേയുടെ നേതൃത്വത്തിൽ സി.പി.ഐയും ഇ.എം എസ്സിൻ്റെ നേതൃത്വത്തിൽ സി.പി.എമ്മും. ചൈനയെയും റഷ്യയും പിന്തുണക്കുന്ന രണ്ട് വിഭാഗങ്ങളുടെ പേരിൽ അവതരിപ്പിക്കപ്പെട്ട ‘കൽക്കത്ത തിസീസ്’ എന്ന കുപ്രസിദ്ധ രേഖയുടെ പേരിലായിരുന്നു അത്. കോൺഗ്രസിനെ പിന്തുണച്ചു കൊണ്ടു മാത്രമേ ഇന്ത്യയിൽ പാർലമെൻ്ററി ജനാധിപത്യം വിജയിപ്പിച്ചെടുക്കാനാകൂ എന്ന് റഷ്യൻ അനുകൂല ഡാങ്കേയും കൂട്ടരും വാദിച്ചപ്പോൾ മറിച്ചുള്ള വാദമാണ് ഇ.എം.എസ്സിൻ്റെ നേതൃത്വത്തിലുള്ള ചൈനീസ് അനുകൂല മാർക്സിസ്റ്റുകാർ മുന്നോട്ടുവെച്ചത്. ഇന്ത്യ – ചൈന യുദ്ധത്തിൽ പോലും പരോക്ഷമായി ചൈനയെ പിന്തുണക്കാനും നെഹ്രുവിനെ എതിർക്കാനും സി.പി.എമ്മുകാർ തയ്യാറായി. അന്ധമായ കോൺഗ്രസ് വിരോധം മാത്രമായിരുന്നു അതിന് പിന്നിൽ.
അതേ പാലക്കാട്ട് തന്നെയാണ് പ്രത്യയശാസ്ത്രങ്ങളെല്ലാം അറബിക്കടലിലേക്ക് എറിഞ്ഞ അനുഭവം ഇന്ന് ഇന്ത്യൻ ജനതയ്ക്ക് നേരിൽ കാണാനും കഴിഞ്ഞിരിക്കുന്നത്. ബൂർഷ്വാ പാർട്ടിയെന്ന് സിപിഎം വിശേഷിപ്പിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരാളെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് തലേദിവസം സ്ഥാനാർത്ഥിയാക്കി സ്വന്തം ചിഹ്നം പോലും ഉപേക്ഷിച്ച് മത്സരിപ്പിച്ചു എന്നതാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ട ഏറ്റവുംവലിയ ചരിത്രപരമായ രണ്ടാം വിഡ്ഢിത്തരം. കോൺഗ്രസിന്റെ കേരളത്തിലെ ഡിജിറ്റൽ മീഡിയ തലവനായ ഡോ. പി സരിനെയാണ് സിപിഎം പാലക്കാട് പോലെ അവരുടെ ഒരു കാലത്തെ കുത്തകയായിരുന്ന സീറ്റിലേക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. യാതൊരുവിധ തത്വമോ സിദ്ധാന്തമോ ഇതിനായി സരിനോ സി.പി.എമ്മോ മുന്നോട്ടുവെച്ചില്ല. ‘ അരിവാൾ ചുറ്റിക നക്ഷത്രം’ എന്ന തങ്ങളുടെ പരമ്പരാഗതചിഹ്നം പോലും അതിനുവേണ്ടി അവർ ബലികഴിച്ചു. ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ച് കടുത്ത വർഗീയക്കാർഡ് കളിക്കാൻ പോലും അവർ തയ്യാറായി. ഡോ. സരിൻ ഒരിക്കൽപോലും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം അംഗീകരിച്ചതായി വെളിപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല , താൻ കോൺഗ്രസിനെ നന്നാക്കാനാണ് ശ്രമിക്കുന്നത് എന്ന് വോട്ടെടുപ്പിന് ശേഷവും പലകുറി അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
സ്വന്തം സ്ഥാനാർത്ഥിക്ക് ഒരു ചിഹ്നം പോലും അനുവദിച്ചു കിട്ടാൻ പ്രചാരണരംഗത്ത് സിപിഎമ്മിന് കാത്തിരിക്കേണ്ടി വന്നു .സിപിഎം പതിവായി പറയാറുള്ള വികസനനേട്ടങ്ങൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല ‘ ഇടതാണ് ശരി’ എന്ന് പോലും ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല .അവരുടെ പോസ്റ്റുകളിൽ മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ ഉണ്ടായില്ല .പകരം സ്ഥാനാർത്ഥിയുടെ ചിത്രം മാത്രം. അതിൽ തന്നെ ഇടതുമുന്നണി ശരി എന്നല്ല ‘ സരിനാണ് ശരി’ എന്നാണ് അവർ എഴുതിവെച്ചത് .ഇത്രയും ഭീകരമായ ഒരു പ്രചാരണ തന്ത്രം സിപിഎം മുമ്പേതെങ്കിലും തെരഞ്ഞെടുപ്പുകളിൽ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ ആവണം പാർട്ടി അംഗങ്ങളും അനുഭാവികളും വലിയതോതിൽ സിപിഎമ്മിനെ കയ്യൊഴിഞ്ഞ അനുഭവമാണ് പ്രചാരണരംഗത്ത് കണ്ടത്. ഇതുതന്നെയാണ് ഇന്നത്തെ ഫലത്തിലും പ്രതിഫലിക്കുക. കമ്മ്യൂണിസത്തിന് എല്ലാ കാലത്തും പ്രത്യയ ശാസ്ത്ര പടുക്കൾ ഉണ്ടായിട്ടുണ്ട് .എ കെ ഗോപാലനും പി.കൃഷ്ണപിള്ളയും ഇ.എം.എസ്സും മറ്റും നയിച്ച പ്രസ്ഥാനമാണ് കേരളത്തിൽ ഭരണത്തിനും ബഹുജന പിന്തുണയ്ക്കും അവർക്ക് സഹായകമായത് .എന്നാൽ ഇ എം എസ്സിൻ്റെ വിയോഗത്തോടെ തീർത്തും വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണവർ . ഏറ്റവും കൂടുതൽ കാലം പശ്ചിമബംഗാൾ ഭരിച്ച ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് നിർദേശം വന്നപ്പോൾ അതിനെ പുറം കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച പാർട്ടിയാണ് സി.പി.എം. ‘ ചരിത്രപരമായ വിഡ്ഢിത്തം’ എന്നാണ് ജ്യോതി ബസു ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസിനെ അനുകൂലിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി കൂടി മണ്മറഞ്ഞതോടെ അവശേഷിക്കുന്ന സൈദ്ധാന്തിക തരി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാർട്ടി. കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രസ്ഥാനമായി സി.പി.എം ഇന്ന് അധപ്പതിച്ചിരിക്കുന്നു .അതുതന്നെ ഏത് നിമിഷവും അലിഞ്ഞില്ലാതാകുന്ന അവസ്ഥയിലും .
സിപിഎമ്മിനാണ് പാലക്കാട് ഒരുകാലത്ത് വലിയ വിജയങ്ങൾ കൊയ്യാനായിരുന്നത്. എ.കെ.ജി തന്നെ പാലക്കാട് നിന്ന് വിജയിച്ച് ലോക്സഭയിൽ പോയിട്ടുണ്ട്. മണ്ഡലത്തിൽ നിന്ന് ഉന്നത നേതാവ് ടി.ശിവദാസമേനോനെ പോലുള്ള നേതാക്കൾ നിയമസഭയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രി വരെ ആയി. പാലക്കാട് ജില്ലയിൽ നിന്നു തന്നെ ഇ.കെ നായനാരും വി.എസ്സും നിയമസഭയിലെത്തുകയും മുഖ്യമന്ത്രിമാരാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരൊന്നും ഇത്രയും വലിയ പ്രത്യയശാസ്ത്ര വീഴ്ച പാർട്ടിക്ക് വരുത്താൻ അനുവദിച്ചിരുന്നില്ല .ബിജെപിയാണ് പാലക്കാട് മുഖ്യ ശത്രു എന്ന ആവർത്തിക്കുമ്പോഴും ഇത്തവണ കോൺഗ്രസിനെയും ഐക്യ ജനാധിപത്യമുന്നണിയുമാണ് സിപിഎം അടിമുടി വിമർശിച്ചുകൊണ്ടിരുന്നത് .തീരെ തരംതാണ പ്രചാരണം ആയിരുന്നു സിപിഎമ്മിന്റെത് .സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ചിറ്റൂരിലെ കോൺഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു എന്ന് അവകാശപ്പെടുന്ന ആളാണ് .പക്ഷേ അവിടെ അദ്ദേഹത്തിനെതിരെ തന്നെ 600 ഓളം വരുന്ന സിപിഎം സഖാക്കൾ വിമത കൺവെൻഷൻ നടത്തിയ അനുഭവവും കഴിഞ്ഞ ദിവസങ്ങളിൽ കാണാനിടയായി. പ്രത്യയശാസ്ത്രം വലിച്ചറിഞ്ഞാൽ സ്വത്വം നഷ്ടപ്പെടുന്നത് പോലെയാണ്. ഒരു വ്യക്തി വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും. പിന്നെ അതൊരു ജീവി മാത്രമാണ് .ഏതൊരു മൃഗത്തെയും പോലെ യും . സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത് .അതാണ് പാലക്കാട് അവർ പൊതുജനത്തിന് മുന്നിൽ കഴിഞ്ഞ മാസംവരച്ചുവെച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാൾവഴികളിൽ ഇത്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങൾ ഒരുപാട് അവർ പ്രദർശിപ്പിച്ചിട്ടുണ്ട്. ജ്യോതിബസു വിടപറഞ്ഞ ശേഷം കുറച്ചുകാലം മാത്രമാണ് സിപിഎമ്മിന് ബംഗാളിലെ ഭരണം തുടർന്നു കൊണ്ടുപോകാൻ കഴിഞ്ഞത് .ഇന്ന് കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎമ്മിന് പിണറായി വിജയൻറെ നേതൃത്വത്തിൽ രണ്ടാം ഭരണം നേടാനായെങ്കിലും അതിൻറെ ഏറ്റവും വലിയ പതനത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് . കമ്യൂണിസ്റ്റ് പാർട്ടി പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചാൽ വർഗീയ പാർട്ടികളെക്കാൾ മ്ലേച്ഛമാകുമെന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല .ഒരു വ്യക്തി അവന്റെ വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും പണ്ഡിതൻ പാമരൻ ആകുന്നതു പോലെയുമാണത്. പിണറായി വിജയൻറെ സർക്കാർ അതിന്റെ ബഹുജന പിന്തുണ ഏറ്റവും താഴ്ന്നനിലയിലാണ് ഇപ്പോൾ. കേരളത്തിലെ തന്നെ കഴിഞ്ഞ രണ്ടു ഉപതെരഞ്ഞെടുപ്പുകളിൽ – തൃക്കാക്കരയിലും പുതുപ്പള്ളിയിലും – കാൽലക്ഷത്തിലധികം വോട്ടുകൾക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. അതേ ഫലമാണ് ഏതാണ്ട് പാലക്കാട്ടും പ്രതീക്ഷിക്കപ്പെടുന്നത്.
എൻ.എൻ. കൃഷ്ണദാസും എം.ബി. രാജേഷും യഥാക്രമം നാലും രണ്ടും തവണ വിജയിച്ച മണ്ഡലമാണ് പാലക്കാട് ലോക്സഭ. അഹങ്കാരം , ഗുണ്ടായിസം , ധാർഷ്ട്യം , സ്വജനപക്ഷപാതം എന്നിവ കാരണമാണ് ഈ രണ്ടുപേരെയും പാലക്കാടൻ ജനത കയ്യൊഴിഞ്ഞത്. പാർട്ടി കേഡർമാർക്കപ്പുറം ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കാതിരുന്നതും തിരിച്ചടിക്ക് കാരണമായി. ഈ വിലയിരുത്തലിൻ്റെ ഫലമാണ് ഒരർത്ഥത്തിൽ സരിൻ്റെ സ്ഥാനാർത്ഥിത്വം. എന്നാൽ ഇത് പാർട്ടി കേഡർമാരെ തീർത്തും അവഗണിച്ചുകൊണ്ടായതാണ് തിരിച്ചടിക്ക് കാരണം . വി.എസ് – പിണറായി വിഭാഗീയതയും പാർട്ടിയുടെ കണ്ണാടി ,മാത്തൂർ കോട്ടകളുടെ അടിത്തറ ഇളക്കി. പക്ഷേ നിർഭാഗ്യവശാൽ ബി.ജെ.പിയുടെ വേര് പടരുന്നതാണ് ഈ പശ്ചാത്തലത്തിൽ പകരം കാണാനാവുന്നത്. 25 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ടുകൾ 36 ശതമാനത്തിലേക്ക് വരെ ഉയർന്നപ്പോൾ 35ൽ നിന്ന് 25 ശതമാനത്തിലേക്കും ഒന്നിൽ നിന്ന് മൂന്നാം സ്ഥാനത്തേക്കും സി.പി.എം നിലം പതിച്ചു കൊണ്ടിരിക്കുന്നത് സി.പി.എമ്മിൻ്റെ പതനം ആസന്നമായെന്നതിന് സൂചനയാണ്. 50000 വരെയായി ബി.ജെ.പി വോട്ടുകൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വർധിച്ചപ്പോൾ 35000 ത്തിലേക്ക് സി.പി.എം ചുരുങ്ങിപ്പോയി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് യുവ നേതാവ് സി.പി. പ്രമോദിൻ്റെയത്ര പോലും -36000 – നേടാനായില്ല എന്നത് ചിന്തനീയം . കോൺഗ്രസിനേക്കാൾ വർഗീയപാർട്ടിയായ ബി.ജെ.പി യെയാണ് പാർട്ടി സഖാക്കളും അനുഭാവികളും പരിഗണിക്കുന്നത് എന്നത് ഭാവി കേരളവും കമ്യൂണിസ്റ്റ് പാർട്ടികളും ബംഗാൾ – ത്രിപുര വഴിയേ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് തെളിയിക്കുന്നത്.
kerala
കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍
പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്‌നറുകള്‍ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്‍.
കണ്ടെയ്‌നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്‍ മലിനീകരണ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്
തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം രണ്ട് ദിവസത്തിനകം പൂര്‍ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25നാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.
kerala
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇടുക്കി, പത്തനംതിട്ട, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
kerala
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
വീട്ട് മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലില്‍ പാമ്പ് കടിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു