kerala
മടി മാറ്റാനെന്ന പേരില്‍ എന്‍.ഐ.ടിയില്‍ പുതിയ കോഴ്സുമായി ഹിന്ദുത്വ വാദികള്‍
മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന ചമഞ്ഞ് വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ് ഹോളിസ്റ്റിക് സെന്റര്‍ ആണ്.
മൂന്ന് മാസത്തെ ദൈര്‍ഘ്യം ഉള്ള കോഴ്സില്‍ 8 ദിവസം ഓണ്‍ലൈന്‍ ക്ലാസും 3 ദിവസം ഫോളോ അപ്പ് കോഴ്സുകളുമുണ്ടാകും. കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറ് ആക്ടിവിറ്റി പോയിന്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ഈ കോഴ്സിലേക്ക് ആകര്‍ഷിക്കുന്നത്.
സാധാരണഗതിയില്‍ കായികം, സാമൂഹ്യസേവനം, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആക്ടിവിറ്റി പോയിന്റ് നല്‍കുന്നത്. ഈ പരിപാടികളിലെ പ്രവര്‍ത്തനമികവും മാര്‍ക്കിന്റ അടിസ്ഥാന മാര്‍ഗദണ്ഡമാണ്.
ബുദ്ധന്റെ അഷ്ടപാതയാണ് കോഴ്സിന്റെ പ്രധാന സിലബസായി നല്‍കിയിരിക്കുന്നത്. എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റമാണ് ‘ഇന്‍ട്രൊഡക്ഷന്‍ ഓഫ് ബി ലെയ്സി ഓര് ബി സക്സസ്ഫുള്‍’ എന്ന കോഴ്സിന്റെ സംഘാടകര്‍.
ആത്മീയ രീതിയിലൂടെ പ്രൊഫഷണല്‍ ജീവിതത്തിലും ജോലിയിലും വ്യക്തി ജീവിതത്തിലും വിജയം നേടാനുള്ള അവസരമാണ് ഈ കോഴ്സ് എന്നാണ് വിദ്യാര്‍ഥികള്‍ക്ക് അയച്ച ഇമെയിലില്‍ സംഘാടകര്‍ പറയുന്നത്.
സാങ്കേതിക മികവിന് പേരുകേട്ട എന്‍.ഐ.ടി പോലുള്ള ഒരു സ്ഥാപനത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം എന്ന സംവിധാനം ആരംഭിച്ചതിനെതിരെ മുമ്പ് തന്നെ വിമര്‍ശനം ഉണ്ടായിരുന്നു. മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്

ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അഫാന് ആത്മഹത്യാശ്രമം നടത്തിയത്. ഉണക്കാനിട്ട മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ അഫാന് തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
മുത്തശ്ശി സല്‍മാബീവി, പിതൃസഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന് അഫ്സാന് എന്നിവരെയാണ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ ആദ്യ കുറ്റപത്രം രണ്ടു ദിവസം മുമ്പാണ് സമര്‍പ്പിച്ചത്. അഫാന് ആണ് ഏക പ്രതി.
kerala
മൂന്നാറില്‍ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്ക്
മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് നേരെ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ആക്രമണമുണ്ടായത്. തമിഴ്നാട് സ്വദേശികള്‍, മൂന്നാറിലെ വ്യാപാരികള്‍, പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
മൂന്നാര്‍ സ്വദേശിയായ ശക്തിവേല്‍ (42), ചെന്നൈ സ്വദേശി ത്യാഗരാജന് (36), ബൈസണ്‍വാലി സ്വദേശി സ്കറിയ (68), അര്‍ച്ചന (13), ദേവികുളം സ്വദേശികളായ സെല്‍വമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), പാലക്കാട് സ്വദേശി വിനീത് (46), പറവൂര്‍ സ്വദേശിനി അഞ്ജു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാന്‍ ഷമീര്‍ (17) എന്നിവരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
മൂന്നാറിലെ രാജമല, പെരിയാവാര സ്റ്റാന്‍ഡ്, മൂന്നാര്‍ കോളനി ഉള്‍പ്പെടെ തെരുവുനായ് ആക്രമണം നടത്തിയതായി പരിക്കേറ്റവര്‍ പറഞ്ഞു.
kerala
കനത്ത മഴ; റെഡ് അലര്‍ട്ട്; മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി.ആര് വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ല.
-
film22 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
-
india2 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket2 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
india2 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി