Connect with us

kerala

മടി മാറ്റാനെന്ന പേരില്‍ എന്‍.ഐ.ടിയില്‍ പുതിയ കോഴ്‌സുമായി ഹിന്ദുത്വ വാദികള്‍

മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Published

on

ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന ചമഞ്ഞ്‌ വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ് ഹോളിസ്റ്റിക് സെന്റര്‍ ആണ്.

മൂന്ന് മാസത്തെ ദൈര്‍ഘ്യം ഉള്ള കോഴ്‌സില്‍ 8 ദിവസം ഓണ്‍ലൈന്‍ ക്ലാസും 3 ദിവസം ഫോളോ അപ്പ് കോഴ്‌സുകളുമുണ്ടാകും. കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആറ് ആക്ടിവിറ്റി പോയിന്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ ഈ കോഴ്‌സിലേക്ക് ആകര്‍ഷിക്കുന്നത്.

സാധാരണഗതിയില്‍ കായികം, സാമൂഹ്യസേവനം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആക്ടിവിറ്റി പോയിന്റ് നല്‍കുന്നത്. ഈ പരിപാടികളിലെ പ്രവര്‍ത്തനമികവും മാര്‍ക്കിന്റ അടിസ്ഥാന മാര്‍ഗദണ്ഡമാണ്.

ബുദ്ധന്റെ അഷ്ടപാതയാണ് കോഴ്‌സിന്റെ പ്രധാന സിലബസായി നല്‍കിയിരിക്കുന്നത്. എന്‍.ഐ.ടിയിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റമാണ് ‘ഇന്‍ട്രൊഡക്ഷന്‍ ഓഫ് ബി ലെയ്സി ഓര്‍ ബി സക്സസ്ഫുള്‍’ എന്ന കോഴ്‌സിന്റെ സംഘാടകര്‍.

ആത്മീയ രീതിയിലൂടെ പ്രൊഫഷണല്‍ ജീവിതത്തിലും ജോലിയിലും വ്യക്തി ജീവിതത്തിലും വിജയം നേടാനുള്ള അവസരമാണ് ഈ കോഴ്‌സ് എന്നാണ് വിദ്യാര്‍ഥികള്‍ക്ക് അയച്ച ഇമെയിലില്‍ സംഘാടകര്‍ പറയുന്നത്.

സാങ്കേതിക മികവിന് പേരുകേട്ട എന്‍.ഐ.ടി പോലുള്ള ഒരു സ്ഥാപനത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ തിരുകിക്കയറ്റാന്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം എന്ന സംവിധാനം ആരംഭിച്ചതിനെതിരെ മുമ്പ് തന്നെ വിമര്‍ശനം ഉണ്ടായിരുന്നു. മുമ്പും ഹിന്ദുത്വ അജണ്ടകള്‍ ഉപയോഗിച്ച് ക്യാമ്പസിനെ കാവി വത്ക്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

kerala

കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു

സ്‌കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്.

Published

on

കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടട്ടില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന തേവര എസ്എച്ച് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ടൗണ്‍ഹാളിന് സമീപമായിരുന്നു അപകടം. സ്‌കൂട്ടറിന്റെ പിറകില്‍ ആയിരുന്നു ബസ് ഇടിച്ചത്.

എറണാകുളം ഏലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന നന്ദനം എന്ന സ്വകാര്യ ബസിടിച്ചാണ് വിദ്യാര്‍ഥി മരിച്ചത്. അമിത വേഗതയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗോവിന്ദ് മൃദംഗ പരീശിലനത്തിന് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

ഇടുക്കി അണക്കെട്ട് ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു

2,371 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട്

Published

on

ഇടുക്കി അണക്കെിലെ ജലനിരപ്പ് 65 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇന്ന് രാവിലത്തെ കണക്ക് പ്രകാരം ജലനിരപ്പ് 2370.40 അടിയാണ്. ജലനിരപ്പ് .60 അടി ഉയര്‍ന്ന് 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.

നിലവില്‍ 939.85 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 64.85 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. 2,403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്.

റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയില്‍ എത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട്? നല്‍കുക. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.

Continue Reading

kerala

കനത്ത മഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. കോട്ടയത്ത് മറ്റക്കരയില്‍ വീട് തകര്‍ന്നുവീണു. ചോറ്റി സ്വദേശിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു.

കോഴിക്കോട് കല്ലാച്ചിയില്‍ മിന്നല്‍ ചുഴലിയില്‍ വന്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളില്‍ വീണു. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു. ഇന്നലെ രാത്രിയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. കൊടിയത്തൂരില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.

പാലക്കാട് ജില്ലയിലും കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെന്മാറയില്‍ വീട് തകര്‍ന്നു.മംഗലാം ഡാം ചിറ്റടിയില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു ഗതാഗത തടസപ്പെട്ടു.

Continue Reading

Trending