Connect with us

More

‘സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്’; മുന്‍ ഡിജിപിക്കെതിരെ എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്

Published

on

കൊച്ചി: വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുജ സെന്‍കുമാറിനെതിരെ ആഞ്ഞടിച്ചത്. സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്. രോഗം കേരള സമൂഹത്തിനാണെന്നായിരുന്നു സുജയുടെ പ്രതികരണം. കേരള പൊലീസില്‍ കാര്യമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ നടത്തിയില്ലെങ്കില്‍ സെന്‍കുമാര്‍മാര്‍ തന്നെയായിരിക്കും അവരുടെ ഹീറോമാര്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഒരു മാസികക്കു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയായിരുന്നു സുജയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സ്ത്രീ ചീഫ് സെക്രട്ടറിയായാലും ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാവണം, ഔദ്യോഗിക കാര്യങ്ങളില്‍ പോലും എന്നു കരുതുന്ന ആളാണ് ഇപ്പോള്‍ പിരിഞ്ഞ പൊലീസ് മേധാവി. ”നെറ്റോ സാറിന് കുറച്ച് മനസ്സോ മര്യാദയോ അവസരമോ ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടാമായിരുന്നു.

സെന്‍കുമാര്‍, ഇങ്ങനെ സംഭവിക്കുന്നതില്‍ വിഷമമുണ്ട്, നമുക്കിതൊന്നു സംസാരിച്ചുകൂടേ എന്ന്. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല.
അവരുടെ മേല്‍ അദ്ദേഹത്തിന് നിയന്ത്രണമില്ല എന്നാണ് അതിന്റെ അര്ഥം. അങ്ങനെയാണല്ലോ മനസിലാക്കേണ്ടത്.
എന്തായാലും ഒറ്റയ്ക്ക് അവരെ കാണാന്‍ പോകുന്നില്ലെന്ന് തീരുമാനിച്ചു. പലരുമുള്ള യോഗങ്ങള്‍ക്ക് പോയിട്ടുണ്ട്.”
ഒരു സ്ത്രീ ചീഫ് സെക്രട്ടറി ആയാലും ഔദ്യോഗിക കാര്യങ്ങളില്‍ പോലും ഭര്‍ത്താവിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണം .അങ്ങനെയാണ് ഈ പോലീസുകാരന്‍ വിചാരിക്കുന്നത്.
മനുസ്മൃതി രാഷ്ട്രീയക്കാര്‍ക്ക് പറ്റിയ മുതലു തന്നെ! ചീഫ് സെക്രട്ടറി സ്ത്രീ ആയതുകൊണ്ട് മാത്രമാണ് ഇയാള്‍ പോയി കാണാതിരുന്നത്!
ഈ പ്രസ്താവനയെ ഒരു വ്യക്തിയുടെ വിവരക്കേടായി ഞാന്‍ കാണുന്നില്ല. ഇങ്ങനെ ഒരു മാധ്യമത്തിനോട് പറയാനും വലിയ വാര്‍ത്ത എന്ന മട്ടില്‍ ആ പത്രത്തിനത് അച്ചടിക്കാനും ഒരു ഉളുപ്പില്ലെങ്കില്‍ നമ്മുടെ സമൂഹത്തിനെന്തോ കുഴപ്പമുണ്ട്. സ്ത്രീയുടെ തുല്യതയെക്കുറിച്ച് പ്രാഥമിക ബോധമെങ്കിലുമുള്ള ഒരു സമൂഹത്തിലാണ് ഈ വാക്കുകള്‍ പറയുന്നതെങ്കില്‍, അത് വാര്‍ത്തയാണ്. ഇപ്പോള്‍ വന്ന പോലെ മഹദ്വചനം എന്ന മട്ടിലല്ല. ഇതാ കാണൂ ഈ പുരുഷമേധാവി പന്നിയെ എന്നതായിരിക്കും തലക്കെട്ട്. നമ്മുടെ മാധ്യമങ്ങളും ടിപി സെന്‍കുമാര്‍ നിലവാരത്തില്‍ തന്നെ! മാധ്യമങ്ങള്‍ക്ക് എത്ര വാത്സല്യഭാജനമായിരുന്നു ഇദ്ദേഹം!
ആക്രമണത്തെക്കുറിച്ച് സ്ത്രീകള്‍ നല്കുന്ന ഇരുപത്തഞ്ച് ശതമാനം പരാതിയും വ്യാജമാണെന്നാണ് ഈ പോലീസ് ഓഫീസറുടെ കണ്ടുപിടുത്തം.അതിന് കാരണമോ, നളിനി നെറ്റോ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ കൊടുത്ത പരാതിയും. വ്യക്തിപരമായ വിദ്വേഷവും മുന്‍വിധിയും വച്ച് ഇതുപൊലെ പോലീസുകാരെല്ലാം ലൈംഗിക ആക്രമണങ്ങളെ കാണാന്‍ തുടങ്ങിയാല്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ഇനി സ്ത്രീകള്‍ക്ക് കയറിച്ചെല്ലാനാകുന്നതെങ്ങനെ?
സെന്‍കുമാര്‍ ഒരു രോഗലക്ഷണമാണ്, രോഗം കേരള സമൂഹത്തിനാണ്. അടുത്തൂണ്‍ പറ്റിയ പോലീസുകാരൊക്കെ ഈയിടെയായി തനിനിറം വെളിപ്പെടുത്തുന്നത് നന്നായി. അല്ലെങ്കില്‍ നമ്മളീ പുരുഷമേധാവി കളുടെ തനിനിറം എങ്ങനെ അറിയും? ഈ ബോധമുള്ള പോലീസുകാരാണ് സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങളിലെ ഇരകളെ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിച്ച് രസിക്കുന്നത്. അവള്‍ക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ എന്നു ചോദിക്കുന്നത്. അവള്‍ പണ്ടേ പിഴച്ചവളല്ലേ എന്നു കൊട്ടിഘോഷിക്കുന്നത്.
കേരള പൊലീസില്‍ കാര്യമായ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ നടത്തിയില്ലെങ്കില്‍ സെന്‍കുമാര്‍മാര്‍ തന്നെയായിരിക്കും അവരുടെ ഹീറോമാര്‍!
എന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി പലപ്പോഴും എനിക്ക് പൊലീസ് സ്റ്റേഷനുകളില്‍ പോകേണ്ടി വന്നിട്ടുണ്ട്. അധ്യാപിക എന്ന നിലയ്ക്ക് കിട്ടുന്ന ബഹുമാനവും സിപിഐഎം പ്രവര്‍ത്തക ആയതുകൊണ്ട് കിട്ടുന്ന അംഗീകാരവും കാരണമാകാം ഒരിക്കലും മോശം ഒരു വാക്കും സ്റ്റേഷനുകളില്‍ നിന്ന് കേട്ടിട്ടില്ല. പല സ്റ്റേഷനുകളിലും എന്റെ വിദ്യാര്‍ത്ഥികളായിരുന്ന പോലീസുകാരും കാണും. അവരൊക്കെ ടീച്ചറേ എന്നു വിളിച്ച് ഓടി വരും. ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും സൂര്യനെല്ലി കേസുമായും മറ്റും ബന്ധപ്പെട്ട് പലതവണ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അവരിലും ഒട്ടു മിക്കവരും നാട്ടിലെ കാര്യങ്ങളെക്കുറിച്ച് ഒരു ബോധമൊക്കെ ഉള്ളവരായാണ് തോന്നിയിട്ടുള്ളത്. പക്ഷേ, സിബി മാത്യൂസുമാരും ടിപി സെന്‍കുമാറിനെയും പോലുള്ളവരുടെ കീഴിലാണല്ലോ അവരെല്ലാം പണിയെടുത്തിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

Trending