Connect with us

kerala

ഐഎഫ്എഫ്‌കെ 2025; ഫലസ്തീന്‍ 36 ഉള്‍പ്പടെ 12 ചിത്രങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്രം

മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.

Published

on

ഐഎഫ്എഫ്‌കെയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കേന്ദ്രം കൂടുതല്‍ സിനിമകള്‍ക്ക് അനുമതി നല്‍കി. ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകള്‍ക്കും ഇന്ന് മൂന്ന് സിനിമകള്‍ക്കും അനുമതി ലഭിച്ചു. ഫലസ്തീന്‍ 36 ഉള്‍പ്പടെ മൊത്തം 12 ചിത്രങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. മൊത്തം 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോള്‍ അനുമതി ലഭിച്ച സിനിമകള്‍ക്ക് പുറമെ ഏഴ് സിനിമകള്‍ക്ക് കൂടി അനുമതി ലഭിക്കാന്‍ ബാക്കിയുണ്ട്.

അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയമായ ലക്ഷ്യങ്ങളായി തെറ്റായി ചിത്രീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സിനിമ പ്രവര്‍ത്തകയായിട്ടുള്ള ദീപിക സുശീലന്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമക്കായി കൃത്യ സമയത്ത് അനുമതിക്കായി സമര്‍പ്പിച്ചില്ല എന്നാണ് ദീപിക സുശീലന്‍ ഉന്നയിക്കുന്ന വിമര്‍ശനം. എന്നാല്‍ മുന്‍പും ഡോക്യുമെന്ററികള്‍ വിലക്കുന്ന പതിവ് സര്‍ക്കാരിന് ഉണ്ടായിരുന്നതായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

kerala

ദുബായ് തിരുവനന്തപുരം എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്.

Published

on

ദുബായ്: ദുബായില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 530 വിമാനമാണ് വൈകുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള 150-ഓളം യാത്രക്കാര്‍ ദുരിതത്തിലായി.

അതേസമയം, തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. പ്രാദേശികസമയം പത്തരയോടെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന പുതിയ അറിയിപ്പ്.

 

 

Continue Reading

kerala

വനിതാ പൊലീസുകാരിക്കെതിരെ ലൈംഗികാതിക്രമം; സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.

Published

on

കൊല്ലം: കൊല്ലത്ത് വനിതാ പൊലീസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ ആറിന് പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ വനിതാ പൊലീസുകാരിയെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ വനിതാ പൊലീസുകാരി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും ഗുരുതരമായ കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് നവാസില്‍ നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

kerala

അയല്‍വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസ്; പ്രതി അറസ്റ്റില്‍

അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Published

on

തിരുവനന്തപുരം: അയല്‍വീട്ടിലെ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒന്നര മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു (അച്ചു-27) ആണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഒക്ടോബറില്‍ അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതിക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൈക്കാട്ടുള്ള പെണ്‍സുഹൃത്തിന്റെ വീട്ടില്‍ അനന്തു എത്തിയതായി രഹസ്യവിവരം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി.

പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കത്തി ഉപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. കരമന പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലും പൂജപ്പുര, തമ്പാനൂര്‍, പേട്ട, ശ്രീകാര്യം, വലിയതുറ എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് അനന്തുവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ അനന്തുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending