Culture
പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് സോമനാഥ് ചാറ്റര്‍ജി; രാഷ്ട്രപതിയാകുന്നത് തടഞ്ഞു

കൊല്‍ക്കത്ത: സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. പ്രകാശ് കാരാട്ട് എതിര്‍ത്തില്ലായിരുന്നെങ്കില്‍ താന്‍ രാഷ്ട്രപതിയായേനെയെന്ന് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ബംഗാളി ദിനപത്രമായ ആജ്കലിന് നല്‍കിയ അഭിമുഖത്തിലാണ് ചാറ്റര്‍ജിയുടെ വെളിപ്പെടുത്തല്‍.
2007ല്‍ ലോക്‌സഭാ സ്പീക്കറായിരിക്കെ ജെഡിയു നേതാവ് ശരത് യാദവ് തന്നെ വന്നു കണ്ടുവെന്നും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അദ്ദേഹം തന്നെ വന്നു കണ്ടത്. ഡി.എം.കെ, ബിജെഡി, ശിരോമണി അകാലിദള്‍ തുടങ്ങിയ കക്ഷികളും പിന്തുണ അറിയിച്ചതായി ശരത് യാദവ് പറഞ്ഞു. ഇക്കാര്യം സിപിഎം നേതൃത്വവുമായി സംസാരിക്കാന്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന കാരാട്ട് അത് തള്ളിക്കളഞ്ഞു. പിന്നീട് കാരാട്ട് നേരിട്ട് തന്നെ വന്നു കണ്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം ആരെയും സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കില്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ജ്യോതി ബസുവിനെ തടഞ്ഞതില്‍വെച്ച് നോക്കുമ്പോള്‍ തന്റെ കാര്യം വളരെ ചെറിയ വിഷയം മാത്രമാണെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച കാരാട്ടിന്റെ തീരുമാനത്തിനെതിരെയും ചാറ്റര്‍ജി ആഞ്ഞടിച്ചു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
kerala2 days ago
പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നു; കൂടുതല്‍ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണു