News
സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തി; യുപിയില്‍ വിനോദ സഞ്ചാരികളെ തടഞ്ഞ് നാട്ടുകാര്‍
സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ ഗംഗയില്‍ ഇറങ്ങുന്നത് ആണ് തടഞ്ഞത്.
ഉത്തര്‍പ്രദേശ്: യുപിയില്‍ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ വിനോദസഞ്ചാരികളെ തടഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ ഗംഗയില്‍ ഇറങ്ങുന്നത് ആണ് തടഞ്ഞത്. ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു സംഭവം. പ്രാദേശിക നാട്ടുകാരാണ് തടഞ്ഞത്. വിനോദസഞ്ചാരികള്‍ കുളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍. ചില ഭക്തര്‍ വിനോദസഞ്ചാരികളെ തടയുകയായിരുന്നു.
അവരുടെ വസ്ത്രധാരണം ചില പ്രദേശവാസികളെ അസ്വസ്ഥരാക്കിയതായി റിപ്പോര്‍ട്ടുണ്ട്, അത്തരം വസ്ത്രങ്ങള്‍ ഒരു പുണ്യ ഹിന്ദു സ്ഥലത്തിന് അനുചിതമാണെന്ന് ആരോപിച്ച് അവര്‍ എതിര്‍ത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Health
നിശ്ശബ്ദനായ ഹൃദയാഘാതത്തെ എഐയുടെ സഹായത്തോടെ രോഗസാധ്യത കണ്ടെത്താം
ലക്ഷണങ്ങളൊന്നുമില്ലാതെ എത്തുന്ന ഈ അപകടം ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ഹൃദയാഘാതം പലപ്പോഴും ‘നിശ്ശബ്ദനായ കൊലയാളി’യായാണ് അറിയപ്പെടുന്നത്. ലക്ഷണങ്ങളൊന്നുമില്ലാതെ എത്തുന്ന ഈ അപകടം ഇനി വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നിര്‍മിതബുദ്ധിയുടെ (AI) സഹായത്തോടെ ഹൃദയാഘാത സാധ്യത പ്രവചിക്കാനാകുന്ന പുതിയ രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഗവേഷകര്‍. ‘ഹൃദയാഘാതം തടയാനുള്ള ടൈം മെഷീന്’ എന്ന പേരിലാണ് ഈ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്. കായികതാരങ്ങളിലും യുവാക്കളിലും പെട്ടെന്ന് ഉണ്ടാകുന്ന ഹൃദയസ്തംഭനങ്ങള്‍ തടയാന്‍ ഈ പരിശോധന വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഹൃദയപേശികള്‍ അസാധാരണമായി കട്ടിയാകുന്ന ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി (HCM) എന്ന അവസ്ഥ കണ്ടെത്താനാണ് ഈ രക്തപരിശോധന പ്രധാനമായും ഉപയോഗിക്കുക. ഈ രോഗം പലപ്പോഴും യാതൊരു പുറംലക്ഷണങ്ങളും കാണിക്കാറില്ല. എന്നാല്‍, രക്തത്തിലെ പ്രോട്ടിനുകളെയും വ്യക്തിയുടെ ജനിതക ഘടനയെയും അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് രോഗസാധ്യത മുന്‍കൂട്ടി പ്രവചിക്കുന്നത്. ഹൃദ്രോഗം ഉള്‍പ്പെടെ ജീവിതശൈലീ കാരണങ്ങളാല്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിലാണ് ഗുരുതരമായ അവസ്ഥയിലേക്കെത്തുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് ബ്ലോക്ക് രൂപപ്പെടാന്‍ പത്ത് മുതല്‍ ഇരുപത് വര്‍ഷം വരെയും ചിലപ്പോള്‍ അതിലും കൂടുതല്‍ സമയവും എടുക്കാം. 20 അല്ലെങ്കില്‍ 25 വയസ്സില്‍ തന്നെ രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ ആരംഭിച്ചേക്കാമെങ്കിലും, ഈ ഘട്ടത്തില്‍ സാധാരണയായി യാതൊരു ലക്ഷണങ്ങളും പ്രകടമാകാറില്ല. അതിനാലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പേ രോഗസാധ്യത തിരിച്ചറിയാന്‍ കഴിയുന്ന ഈ പുതിയ രക്തപരിശോധനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്.
india
യെലഹങ്ക: കേരള സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്: കര്‍ണാടക സിപിഎം
ബെംഗളൂരു: യെലഹങ്കയിലെ പ്രശ്നത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തില്‍ ശ്രദ്ധതിരിക്കാന്‍ കാരണമാകുമെന്നും കര്‍ണാടക സിപിഎം പാര്‍ട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയതോടെ കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ കര്‍ണാടകയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായി ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
kerala
താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രാദുരിതത്തില്‍ പ്രതിഷേധത്തിന് യുഡിഎഫ്
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.
താമരശ്ശേരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ നിലവില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പകല്‍ സമയങ്ങളില്‍ മള്‍ട്ടി ആക്സില്‍ ചരക്ക് വാഹനങ്ങള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് രാത്രിയില്‍ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാന്‍ ചുരത്തിലെ പ്രധാന വളവുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദല്‍ റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.
-
kerala23 hours ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala2 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
india1 day agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india16 hours agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala17 hours agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala3 days ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
kerala1 day agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
india3 days ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
