kerala
‘എല്ലാം പത്മകുമാര്‍ പറഞ്ഞിട്ട്’: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്
പത്മകുമാറിനെ വിശ്വസിച്ച് രേഖകളില്‍ വായിച്ചു പോലും നോക്കാതെയാണ് ഒപ്പിട്ടതെന്ന് വിജയകുമാര്‍ മൊഴി നല്കി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് രേഖകളില്‍ വായിച്ചു പോലും നോക്കാതെയാണ് ഒപ്പിട്ടതെന്ന് വിജയകുമാര്‍ മൊഴി നല്കി.
സമ്മര്‍ദ്ധത്തില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ എസ്ഐടിക്ക് മൊഴി നല്കി.
അതേസമയം ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും എസ്ഐടി കോടതിയില്‍ വ്യക്തമാക്കി. ഉണ്ണികൃഷ്ണന് പോറ്റിയെ സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തിെന്നുംഇതില് പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടി. മിനിറ്റ്സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചെന്നും മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും എസ്ഐടി പറഞ്ഞു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നതായും എസ്ഐടി കോടതിയില്‍ വ്യക്തമാക്കി.
കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും.
നിയമസഭയിലെ പെറ്റീഷന് കമ്മിറ്റി ചെയര്മാന്, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്മാന്, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കുസുമം മാത്യൂ.
kerala
ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 78 പേര്‍ക്കു കൂടി അവസരം
ക്രമ നമ്പര്‍ 5174 മുതല്‍ 5251 വരെയുള്ള അപേക്ഷകര്‍ക്ക് കുടിയാണ് അവസരം ലഭിച്ചത്.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 78പേര്‍ക്കു കൂടി ഹജ്ജിന് അവസരം. ക്രമ നമ്പര്‍ 5174 മുതല്‍ 5251 വരെയുള്ള അപേക്ഷകര്‍ക്ക് കുടിയാണ് അവസരം ലഭിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ 2026 ജനുവരി എട്ടിനകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉള്‍പ്പെടെ ഒരാള്‍ക്ക് 2,77,300 രൂപ അടക്കണം. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ പണമടക്കാവുന്നതാണ്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയില്‍ അപേക്ഷകനും, നോമിനിയും ഒപ്പിടണം), പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ആന്റ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റ് ഗവണ്മെന്റ് അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം) ജനുവരി 11നകം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസില്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക്:
ഫോണ്‍: 0483-2710717, 2717572
Website:https://hajcommittee.gov.in, kerlahaj committee.org
kerala
കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്
നയീം സല്‍മാനിയെ മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്.
കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്. ബാര്‍ബര്‍ നയീം സല്‍മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്‍ക്കൂട്ട ആക്രമണം മൂലം മരിച്ചാല്‍ ചുമത്തുന്ന ബി.എന്‍.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.
നയീമിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ശ്രീകണ്ഠപുരത്ത് 11വര്‍ഷമായി ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്‍ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്‍ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്‍കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്‍ബര്‍ ഷോപ്പിലെ മര്‍ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തി മര്‍ദിക്കുകയായിരുന്നു. പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്‍ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala10 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
