News
കൊല്ലത്ത് പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു
എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്
കൊല്ലം: കൊല്ലം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനശേഷിയോ ഇല്ലാത്ത എച്ച്9 എന്‍2 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്തടക്കം 16 പഞ്ചായത്തുകളിലാണ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ഇളമാട്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ല അതിര്‍ത്തിയായ മടവൂര്‍, പള്ളിക്കല്‍ പ്രദേശങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കുന്നത്.
അതേസമയം, കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.
News
ബിഗ് ബാഷില്‍ ‘ടെസ്റ്റ് ശൈലി’; ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും
ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്.
ബിഗ് ബാഷ് ലീഗില്‍ പാക്കിസ്ഥാന് താരങ്ങളായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും കടുത്ത വിമര്‍ശനം നേരിടുന്നു. ട്വന്റി 20 ഫോര്‍മാറ്റിന് യോജിക്കാത്ത മന്ദഗതിയിലുള്ള ബാറ്റിങ് സമീപനമാണ് ഇരുവര്‍ക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. സിഡ്ണി തണ്ടറിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെഗേഡ്സിന് വേണ്ടി ബാറ്റ് ചെയ്ത മുഹമ്മദ് റിസ്വാന് 23 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടിയത്. സട്രൈക്ക് റേറ്റ് 113ല്‍ നില്‍ക്കുന്നതിനിടെയാണ് 18ാം ഓവറില്‍ നായകന് വില്‍ സതര്‍ലന്‍ഡ് റിസ്വാനെ റിട്ടയേര്‍ഡ് ഔട്ടായി ഡഗൗട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.
ട്വന്റി 20 മത്സരത്തില്‍ ആവശ്യമായ വേഗതയില്ലാത്ത ബാറ്റിങ്ങാണ് ഈ അപൂര്‍വ തീരുമാനത്തിന് കാരണം. ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 167 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാനായില്ല. സട്രൈക്ക് റേറ്റ് 101. 164 പന്തുകള്‍ നേരിട്ട റിസ്വാന് ബിഗ് ബാഷില്‍ ഒരു സിക്സ് മാത്രമാണ് അടിച്ചത്. സമാന അവസ്ഥയിലാണ് സിഡ്നി സിക്സേഴ്സിനായി കളിക്കുന്ന ബാബര്‍ അസമും. 2025-26 ബിഗ് ബാഷ് സീസണിലെ ഏറ്റവും വിലയേറിയ വിദേശ താരമായി 4.2 ലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) നല്കി ബാബറിനെ സിഡ്നി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 164 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. സട്രൈക്ക് റേറ്റ് 104. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും അവയും 38, 41 പന്തുകളില്‍ നിന്നാണ്-സീസണിലെ ഏറ്റവും മന്ദഗതിയിലുള്ള ഇന്നിങ്സുകളില്‍ ഉള്‍പ്പെടുന്നത്. ബിഗ് ബാഷില്‍ ഇതുവരെ ബാബര്‍ നേടിയത് 15 ബൗണ്ടറികള്‍ മാത്രം-12 ഫോറും മൂന്ന് സിക്സും. ബാറ്റിങ് വേഗതയുടെ അഭാവം ടീമിലെ മറ്റ് താരങ്ങള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ കമന്ററി ബോക്സില്‍ നിന്ന് ബാബറുടെ ശൈലിയെ തുറന്നടിച്ചിരുന്നു.
റിസ്വാനും ബാബറും ബിഗ് ബാഷില്‍ എത്തിയത് വന്‍ പ്രതീക്ഷകളോടെയായിരുന്നെങ്കിലും, ലീഗ് പുരോഗമിക്കുമ്പോള്‍ ഇരുവരുടെയും സംഭാവന നിരാശാജനകമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന് ടീമില്‍ പോലും ഇരുവരുടെയും സ്ഥാനം അനിശ്ചിതമാണെന്ന സൂചനകളാണ് നിലവിലെ പ്രകടനം നല്‍കുന്നത്. ട്വന്റി 20 ക്രിക്കറ്റ് അതിവേഗതയുടെയും ആക്രമണത്തിന്റെയും കാലഘട്ടത്തിലേക്ക് കടന്നിരിക്കെ, പഴയ ശൈലിയില്‍ പിടിച്ചുനില്‍ക്കുന്ന റിസ്വാനും ബാബറും ഫോര്‍മാറ്റിനോട് വഴങ്ങുന്നുണ്ടോയെന്ന ചോദ്യം ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നു.
News
മയക്കുമരുന്ന് മാഫിയയുടെ കാരിയര്‍; മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റില്‍
കണ്ണൂരില്‍ വന്‍ ലഹരിവേട്ട
കണ്ണൂര്‍: മാരക സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ യുവതി എക്സൈസിന്റെ പിടിയിലായി. പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇവൈ ജസീറലി നേതൃത്വത്തിലുള്ള സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് അറസ്റ്റ്. അഞ്ചാംപീടിക ഷില്‍ന നിവാസില്‍ ടി.എം. ശശിധരന്റെ മകള്‍ എ. ഷില്‍നയുടെ കൈവശത്തില്‍ നിന്നാണ് 0.459 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലായിരുന്നു നടപടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡുമാരായ ശ്രീകുമാര്‍ വി.പി., പങ്കജാക്ഷന്, രജിരാഗ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിഷ, ഷൈമ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്ന ഷില്‍ന വീണ്ടും ലഹരിമരുന്ന് വില്പനയില് സജീവമാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കാരിയറായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.
kerala
തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു
രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.
തൃശ്ശൂര്‍: തൃശ്ശൂരില്‍ 64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.
-
kerala3 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
GULF3 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala3 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
-
india3 days ago‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്
-
News3 days agoഫലസ്തീനികളെ സോമാലിലാന്റിലേക്ക് കുടിയിറക്കാന്‍ ഇസ്രാഈല്‍ പദ്ധതിയിടുന്നതായി സോമാലിയന്‍ മന്ത്രി
-
india16 hours agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala14 hours agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
