world
ആശങ്കകള്‍ക്ക് വിരാമം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി
നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.
കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്എക്സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്.
ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്തര മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിച്ചു. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.
2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്.
എന്നാല്‍ സ്പേസ്എക്സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെ ഇവരോട് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്റെ മടക്കം.
world
ഗസ്സയിലെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍; അമേരിക്കയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍
ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ദോഹ: ഗസ്സയില്‍ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ ആരംഭിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. പശ്ചിമേഷ്യക്കായുള്ള യു.എസ് പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫിന്റെ പ്രഖ്യാപനം ഗസ്സയിലെ സമാധാനം ദൃഢമാക്കാനും തകര്‍ന്നുകൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രത്യാശ പ്രകടിപ്പിച്ചു.
മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തറും മറ്റ് പങ്കാളി രാജ്യങ്ങളും ഗസ്സയിലെ സംഘര്‍ഷം ലഘൂകരിക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലേക്ക് നിയന്ത്രണങ്ങളില്ലാതെ മാനുഷിക സഹായം പ്രവേശിക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. യുദ്ധം തകര്‍ത്ത ഗസ്സയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ടെന്നും ഫലസ്തീന് ജനതയ്ക്ക് മാന്യമായ ജീവിതം ഉറപ്പാക്കണമെന്നും ഡോ. അല്‍ അന്‍സാരി അറിയിച്ചു.
world
വ്യോമപാത അടച്ച് ഇറാന്; എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി വിമാന കമ്പനികള്‍
അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്.
ടെഹ്റാന്: അമേരിക്കയുടെ ആക്രമണ ഭീഷണിക്കിടെ ഇറാന് വ്യോമപാത ഭാഗികമായി അടച്ചു. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് എയര്‍ ഇന്ത്യ,ഇന്‍ഡിഗോ
അടക്കമുള്ള വിമാനങ്ങള്‍ റൂട്ട് മാറ്റി. യാത്രക്കാര്‍ക്കായി വിമാന കമ്പനികള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്കി.
അറിയിപ്പ് ലഭിച്ചതോടെ വിമാനങ്ങള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ. ഇതോടെ വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രാസമയം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ നോക്കി ഉറപ്പാക്കണമെന്നും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി.
‘ റൂട്ട് മാറ്റാന്‍ കഴിയാത്ത വിമാനങ്ങള്‍ റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു’- എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. ഇന്‍ഡിഗോയും സമാന അറിയിപ്പ് നല്കി.
News
ഇന്റര്‍നെറ്റ് നിയന്ത്രണത്തിന് മറുപടിയായി ഇലോണ്‍ മസ്കിന്റെ നീക്കം; ഇറാനില്‍ സ്റ്റാര്‍ലിങ്ക് സേവനം സൗജന്യം
ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്കാന് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.
തെഹ്റാന്: ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് പൂര്‍ണമായി നിയന്ത്രിച്ച ഇറാന് സര്‍ക്കാരിനെതിരെ ഇലോണ്‍ മസ്കിന്റെ അപ്രതീക്ഷിത നീക്കം. ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്കാന് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു.
സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്ക്രിപ്ഷന് ഫീസാണ് മസ്ക് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ നിലവില്‍ സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ കൈവശമുള്ളവര്‍ക്ക് പണം നല്‍കാതെ തന്നെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാനിലെ വിവരവിനിമയ സ്വാതന്ത്ര്യത്തിന് ഇത് വലിയ ആശ്വാസമാകുമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന പ്രതികരണങ്ങള്‍.
-
Film19 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala19 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala18 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala18 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
kerala16 hours agoകടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
-
News18 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
