Connect with us

kerala

തനി നാടന്‍

തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര.

Published

on

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം നാടന്‍പാട്ടില്‍ തുടര്‍ച്ചയായ ആറാം തവണയും എ ഗ്രേഡ് നേടി മലപ്പുറത്തെ പി പി എം എച് എസ് എസ് കൊട്ടുക്കര. വിളനാട്ടി പാട്ട് പാടിയാണ് കുട്ടികള്‍ സദസ്സിനെ കയ്യിലെടുത്തത്. വടക്കന്‍ കേരളത്തില്‍ പുലയ സമുദായക്കാര്‍ കൃഷിക്കായി നിലം ഒരുക്കുന്ന സമയത്ത് പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ ആണിത്. മജീഷ് കാരയാടിന്റെ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം. പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കരയിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ ഈ പാട്ട് അവതരിപ്പിച്ചത്.സ്‌കൂള്‍ സംഗീത അദ്ധ്യാപിക ദീപ എം ആണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് റാനിയ.ഡി.ടി, ദുര്‍ഗ.പി, നവനി. കെ, നന്ദന. കെ, സുഹിഷ്ണ. സി, അനന്യ രാജ്. പി, അശ്വതി. പി എന്നിവരാണ് ടീമംഗങ്ങള്‍.

kerala

മഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം

പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Published

on

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ അക്രമം. മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ചികിത്സക്കായി ആശുപത്രിയിലെത്തിയ 35കാരൻ കത്തിയെടുത്ത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടിയ ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ ഇയാളെ പരിശോധനയിൽ മദ്യത്തിന്റെ അംശം കരളിനെ ബാധിച്ചതായി കണ്ടെത്തി. തുടർന്ന് മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടയിൽ രാത്രി 12ഓടെ മദ്യം ലഭിക്കാതായതോടെ രോഗി അക്രമാസക്തനായി. ഇൻജക്ഷനും മരുന്നുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേക്കും രോഗി നീങ്ങിയതായി ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനിടെയാണ് പെട്ടെന്ന് വാർഡിലെ നഴ്സിങ് റൂമിലെത്തിയ രോഗി അവിടെ നിന്നുള്ള കത്തി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈക്കലാക്കി മറ്റ് രോഗികളെ ആക്രമിക്കാൻ ശ്രമിച്ചത്. ഡോക്ടർമാരും മറ്റ് രോഗികളും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. സംഭവസമയത്ത് പ്രായമായവർ ഉൾപ്പെടെ 40ഓളം രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്.

പുലർച്ചെ മൂന്നോടെ അക്രമം കൂടുതൽ രൂക്ഷമായതോടെ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കട്ടിലിൽ ബന്ധിപ്പിച്ച് നിയന്ത്രണവിധേയനാക്കി.

ഇത്തരം അക്രമാസക്തരായ രോഗികളെ ചികിത്സിക്കാൻ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക മുറികൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജയിലിൽ നിന്നുള്ള പ്രതികളെ പാർപ്പിക്കുന്ന പ്രത്യേക വാർഡ് ഉണ്ടെങ്കിലും അവിടെ മറ്റ് രോഗികളെ കിടത്താൻ പാടില്ല. മാനസികാരോഗ്യ വാർഡിലും മതിയായ സുരക്ഷാസൗകര്യങ്ങൾ ഇല്ല; വാതിലുകളും ജനലുകളും സുരക്ഷിതമല്ലെന്ന പരാതിയും ഉയർന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ അക്രമാസക്തരാകുന്ന രോഗികളെ ചികിത്സിക്കാൻ ഇരുമ്പ് വാതിലുകൾ ഉൾപ്പെടെയുള്ള പ്രത്യേക മുറികൾ സജ്ജമാണെന്നും ഇത്തരത്തിലുള്ള സൗകര്യം മഞ്ചേരിയിലും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആവശ്യമായ സൗകര്യം ഒരുക്കുന്നതുവരെ ഇത്തരം രോഗികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് ആശുപത്രി ഭരണകൂടത്തിന്റെ ആവശ്യം.

Continue Reading

kerala

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 80 വർഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും

മലപ്പുറം വഴിക്കടവ് സ്വദേശി എൻ.പി. സുരേഷ് ബാബു (ഉണ്ണിക്കുട്ടൻ)നെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്.

Published

on

മലപ്പുറത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി എൻ.പി. സുരേഷ് ബാബു (ഉണ്ണിക്കുട്ടൻ)നെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ കോടതി ശിക്ഷിച്ചത്.

2023 ഡിസംബറും 2024 ഫെബ്രുവരിയുമായ കാലയളവുകളിൽ അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.

Continue Reading

kerala

ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചു

നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടിലിരിക്കെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിരുന്നുവെന്നും ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചതോയെന്ന സംശയമാണ് ഉയരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമായൂവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending