Connect with us

kerala

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് തീവണ്ടിയിൽ ആലുവയിലെത്തി, തുടർന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി കടന്നുപോകുന്നതിനിടെയാണ് അന്വേഷണ സംഘം പിന്തുടർന്ന് ഇവരെ പിടികൂടിയത്.

ബംഗാളിൽ നിന്ന് കിലോഗ്രാമിന് ഏകദേശം 1000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി കേരളത്തിൽ കിലോഗ്രാമിന് 25,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നും, ഇവർ ഇടയ്ക്കിടെ കേരളത്തിൽ എത്താറുണ്ടെന്ന വിവരവും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

അതേസമയം, ഈ മാസം ആദ്യം ആലുവയിൽ 69 ഗ്രാം രാസലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെയും റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലൂടെയായിരുന്നു രാസലഹരി കടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആയുധങ്ങളുമായി നായാട്ട് സംഘം പിടിയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ് ശ്രമം

നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ സംഘം വനപാലകരെ ആക്രമിക്കാനും വെടിവെക്കാനും ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.

Published

on

പത്തനംതിട്ട: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആയുധങ്ങളുമായി വേട്ടയ്ക്ക് എത്തിയ നാലംഗ നായാട്ട് സംഘത്തെ വനംവകുപ്പ് അതിസാഹസികമായി പിടികൂടി. നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ സംഘം വനപാലകരെ ആക്രമിക്കാനും വെടിവെക്കാനും ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.

വനപാലകരെ ലക്ഷ്യമിട്ട് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെപ്പിന് ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്. സംഭവത്തിൽ കൈക്ക് പരിക്കേറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടി. വനംവകുപ്പ് ജീവനക്കാർക്കും സംഘർഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്.

തേക്കുംതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ തോക്കും കത്തിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതോടെയാണ് ഇവർ നായാട്ട് സംഘമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.

സംഘം സമീപപ്രദേശങ്ങളിൽ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. പിടിയിലായ പ്രതികളെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവം വന്യമൃഗ വേട്ടയ്‌ക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും മുന്നോട്ടുവയ്ക്കുന്നതാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

kerala

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സര്‍ക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി.
മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സര്‍ക്കാര്‍ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോള്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്

കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രത്നകുമാറിന്റെ രാഷ്ട്രീയബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രധാനമായും ഹരജിയിലുണ്ടായിരുന്നത്. നേരത്തെ, സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളിയിരുന്നു. വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി.

Continue Reading

Trending