News
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും; കണ്ണൂരില്‍ 77കാരന് 45 ലക്ഷം രൂപ നഷ്ടമായി
അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.
കണ്ണൂര്‍: കണ്ണൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജനാടകത്തിലൂടെ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ 77 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.
തുടര്‍ന്ന് അറസ്റ്റ് വാറണ്ട് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്ത്, അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ കൈവശമുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതുവഴി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് സംഭവിച്ച തട്ടിപ്പ് സംബന്ധിച്ച് വയോധികന്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
News
മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്
മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശിയായ മുഹമ്മദിന്റെ മകന്‍ അഹമ്മദുല്‍ അസഫാണ് മരിച്ചത്. സംഭവം ഇന്നലെ വൈകിട്ട്. വണ്ടൂര്‍ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടില്‍ കഴിയുകയായിരുന്ന കുഞ്ഞിനെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് അഹമ്മദുല്‍ അസഫ്.
കുട്ടിയുടെ മാതാവിന് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.
kerala
ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം, അനാവശ്യ അവകാശവാദം വേണ്ട: വി ഡി സതീശൻ
വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട് റീച് റോഡ്, ഔട്ട് റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട.
ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത് അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.
ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
News
രാഷ്ട്രപതിയുടെ ധീരതാ മെഡല്‍ മലയാളിക്ക്; ദില്ലി പൊലീസിലെ ആര്‍ എസ് ഷിബുവിന് അംഗീകാരം
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ ആര്‍ എസ് ഷിബു അര്‍ഹനായി. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ആര്‍ എസ് ഷിബു അര്‍ഹനായി. കോഴിക്കോട് സ്വദേശിയായ ഷിബു ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിലെ അംഗമാണ്.
ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരസംഘടനയിലെ അംഗവും 11 സ്‌ഫോടന കേസിലെ പ്രതിയുമായ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയ പ്രത്യേക സംഘത്തിലെ നിര്‍ണായക പങ്കാണ് ഷിബുവിന് ഈ അംഗീകാരം നേടിക്കൊടുത്തത്. പൊലീസ് ഉദ്യോഗസ്ഥനൊപ്പം നാടക പ്രവര്‍ത്തകനുമാണ് ആര്‍ എസ് ഷിബു.
കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലും ലഭിച്ചു. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥരും, ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥരും, ജയില്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥരും അര്‍ഹരായി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐബി റാണി, കെ വി ശ്രീജേഷ് എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവര്‍ (കേരളപൊലീസ്): എഎസ് പി എ പി ചന്ദ്രന്‍, എസ് ഐ ടി സന്തോഷ് കുമാര്‍, ഡി എസ് പി കെ ഇ പ്രേമചന്ദ്രന്‍, എ സി പി ടി അഷ്‌റഫ്, ഡി എസ് പി ഉണ്ണികൃഷ്ണന്‍ വെളുതേടന്‍, ഡി എസ് പി ടി അനില്‍കുമാര്‍, ഡി എസ് പി ജോസ് മത്തായി, സി എസ് പി മനോജ് വടക്കേവീട്ടില്‍, എ സി പി സി പ്രേമാനന്ദ കൃഷ്ണന്‍, എസ് ഐ പ്രമോദ് ദാസ്. ഫയര്‍ഫോഴ്‌സ് – എ എസ് ജോഗി, കെ എ ജാഫര്‍ഖാന്‍, വി എന്‍ വേണുഗോപാല്‍. ജയില്‍ വകുപ്പ് – ടി വി രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
kerala3 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
